‘അനംകാര’; ബെംഗളൂരുവിൽ മലയാളി കലാകാരൻമാരുടെ ചിത്ര- ഇൻസ്റ്റലേഷൻ പ്രദർശനം ശ്രദ്ധേയമാകുന്നു

ബെംഗളൂരു: ബെംഗളൂരു നഗരത്തിന്റെ സാംസ്കാരിക ഹൃദയമായ കുമാരകൃപ റോഡിലെ കർണാടക ചിത്രകല പരിഷത്ത് ആർട്ട് ഗാലറിയിൽ കലയുടെ പുതിയ ലോകം തുറക്കുകയാണ് ‘അനംകാര’ എന്ന ചിത്ര- ഇൻസ്റ്റലേഷൻ ആർട്ട് പ്രദർശനത്തിലൂടെ. എട്ടോളം പ്രതിഭാധനരായ കലാകാരന്മാരുടെ സർഗ്ഗാത്മകതയാണ് ഇവിടെ ദൃശ്യമാകുന്നത്. മലയാളി ചിത്രകാരന്മാരായ ശ്രീനി വണ്ണാടിൽ, രാജേഷ് എ. വി, ഐശ്വര്യ വിശ്വകുമാർ, ബൈജു എസ്, സിന കെ എസ് എന്നിവർക്കൊപ്പം കുർഷിദ് യാക്കൂബ്, സപ്ന നൊരോന, സൗരിമ ദാസ് എന്നിവരുടെ സൃഷ്ടികളും പ്രദർശനത്തിലുണ്ട്. അക്രിലിക്, ഓയിൽ നിറങ്ങളിൽ തീർത്ത വ്യത്യസ്തങ്ങളായ ചിത്രങ്ങളോടൊപ്പം, കാലത്തിൻ്റെ അനിവാര്യത ഓർമിപ്പിക്കുന്ന ശില്പങ്ങളും പ്രദർശനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ശ്രീനി വണ്ണാടിൽ, ഷാനവാസ് എം.ടി എന്നിവരുടെ നേതൃത്വത്തിലുള്ള ‘ക്ലിയതാലിയ ക്യൂറേറ്റേഴ്സ്’ ആണ് പ്രദർശനത്തിന്റെ സംഘാടകർ. കലാകാരന്മാരെയും ആസ്വാദകരെയും ആശയങ്ങളെയും അർത്ഥവത്തായ കലാപരമായ അനുഭവങ്ങളിലൂടെ പരസ്പരം ബന്ധിപ്പിക്കുന്നതിനായി രൂപീകരിച്ച ഒരു ആർട്ട് കമ്മ്യൂണിറ്റിയും ക്യൂറേറ്റോറിയൽ പ്ലാറ്റ്‌ഫോമുമാണ് ക്ലിയതാലിയ.

‘അനംകര’ -ചിത്ര- ഇൻസ്റ്റലേഷൻ ആർട്ട് പ്രദർശനത്തിൽ പങ്കെടുക്കുന്ന കലാകാരൻമാർ; സപ്ന നൊരോന, ശ്രീനി വണ്ണാടിൽ, സിന കെ എസ്, ബൈജു എസ്, സൗരിമ ദാസ്, ഐശ്വര്യ വിശ്വകുമാർ, രാജേഷ് എ. വി

കലാകാരന്മാർ കണ്ടെത്തപ്പെടുകയും, പരസ്പരം ബന്ധപ്പെടുകയും, പിന്തുണയ്ക്കപ്പെടുകയും, കൂടുതൽ വിശാലമായ ആസ്വാദകരിലേക്ക് എത്തിച്ചേരാനുള്ള അവസരങ്ങൾ ലഭിക്കുകയും ചെയ്യുന്ന ഊർജ്ജസ്വലവും ഉൾക്കൊള്ളൽ മനോഭാവമുള്ളതുമായ ഒരു കലാ ആവാസവ്യവസ്ഥ കെട്ടിപ്പടുക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് സംഘാടകർ അറിയിച്ചു. ഒക്ടോബർ 31 ന് തുടങ്ങിയ പ്രദർശനം നവംബർ 4 വരെ ഉണ്ടായിരിക്കും.

SUMMARY: ‘Anankara’: Exhibition of paintings and installations by Malayali artists in Bengaluru draws attention

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഐഎഎസ് തലപ്പത്ത് വൻ അഴിച്ചുപണി; എൻ പ്രശാന്ത് പുതിയ കെഎസ്‌ഇബി ചെയര്‍മാൻ

തിരുവനന്തപുരം: സംസ്ഥാനത്തെ ഐ.എ.എസ് തലപ്പത്ത് വ്യാപക അഴിച്ചുപണിയുമായി സർക്കാർ. അടിയന്തരമായി ചേർന്ന...

കാര്‍ ബൈക്കിലിടിച്ച്‌ രണ്ട് പെണ്‍കുട്ടികള്‍ പാലത്തില്‍നിന്ന് താഴേക്ക് വീണു

അമ്പലപ്പുഴ: നിയന്ത്രണംവിട്ട കാർ ബൈക്കിലിടിച്ചു. ബൈക്ക് യാത്രക്കാരായ രണ്ട് പെണ്‍കുട്ടികള്‍ പാലത്തില്‍നിന്ന്...

സുവർണ കർണാടക കേരളസമാജം കന്റോൺമെന്റ് സോൺ കേരളപ്പിറവി- കന്നഡ രാജ്യോത്സവാഘോഷം

ബെംഗളൂരു: സുവർണ കർണാടക കേരളസമാജം കന്റോൺമെന്റ് സോണിന്റെ ആഭിമുഖ്യത്തിൽ കേരളപ്പിറവി- കന്നഡ...

ചേരാനല്ലൂര്‍ അപകടം; ജഡ്ജിക്കെതിരെ തെളിവ് നശിപ്പിക്കല്‍ കുറ്റം ചുമത്തി

കൊച്ചി: ചേരാനെല്ലൂര്‍ വാഹനാപകട കേസില്‍ പതിനേഴുകാരന്‍റെ പിതാവായ അഡീഷണല്‍ ജില്ലാ ജഡ്ജിക്കെതിരെ...

ഉറക്കത്തിനിടെ അപസ്മാരം; ടെലിവിഷൻ താരം അനുജ് താക്കൂർ മരിച്ച നിലയിൽ

മും​ബൈ: പ്രമുഖ ടെലിവിഷൻ താരം അനൂജ് താക്കൂർ (33) അന്തരിച്ചു. മുംബൈ...

പി പി ദിവ്യക്കെതിരായ അന്വേഷണം: കണ്ണൂര്‍ ജില്ലാ പഞ്ചായത്തില്‍ നിന്ന് രേഖകള്‍ പിടിച്ചെടുത്ത് വിജിലന്‍സ്

ക​ണ്ണൂ​ർ: ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​യി​രി​ക്കെ "കാ​ർ​ട്ട​ൺ ഇ​ന്ത്യ' എ​ന്ന ക​മ്പ​നി​ക്ക് ടെ​ൻ​ഡ​റി​ല്ലാ​തെ...

ബെംഗളുരു സ്റ്റേജ് ക്രാഫ്റ്റ് ക്രിയേഷൻ കേരളപ്പിറവി കന്നഡ രാജ്യോത്സവാഘോഷം

ബെംഗളൂരു: ബെഗളുരു സ്റ്റേജ് ക്രാഫ്റ്റ് ക്രിയേഷൻ കേരളപ്പിറവി- കന്നഡ രാജ്യോത്സവം  ആഘോഷം ...

Related Articles

Popular Categories