തിരുവനന്തപുരം: ഒല്ലൂർ-പുതുക്കാട്, ഇരിങ്ങാലക്കുട-ചാലക്കുടി സെക്ഷനുകളിലും പൂങ്കുന്നം, വടക്കാഞ്ചേരി, എറണാകുളം ജങ്ഷൻ യാർഡുകളിലും ട്രാക്കിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ തൃശൂർ, എറണാകുളം റൂട്ടുകളിൽ ട്രെയിൻ സർവീസുകൾ റദ്ദാക്കി. മൂന്ന് ട്രെയിനുകൾ പൂർണമായും രണ്ടെണ്ണം ഭാഗികമായും റദ്ദാക്കി. മൂന്ന് ട്രെയിനുകൾ വഴി തിരിച്ചുവിടും.
പൂർണമായും റദ്ദാക്കിയവ:
56116 ഗുരുവായൂർ-തൃശൂർ പാസഞ്ചർ-നവംബർ നാല്.
56115 തൃശൂർ-ഗുരുവായൂർ പാസഞ്ചർ-നവംബർ നാല്.
66310 കൊല്ലം-എറണാകുളം ജങ്ഷൻ മെമു-നവംബർ 20, 27
ഭാഗികമായി റദ്ദാക്കിയവ:
കണ്ണൂർ-എറണാകുളം ഇന്റർസിറ്റി (16306) നവംബർ മൂന്ന്, ആറ്, 10, 13, 14, 15, 17, 20, 21, 22, 24, 27, 28, 29 തീയതികളിലും ഡിസംബർ ഒന്ന്, നാല് തീയതികളിലും തൃശൂരിൽ യാത്ര അവസാനിപ്പിക്കും.
നവംബർ 12, 19, 26 തീയതികളിൽ പുറപ്പെടുന്ന ടാറ്റാനഗർ-എറണാകുളം എക്സ്പ്രസ് (18189) ആലുവയിൽ യാത്ര അവസാനിപ്പിക്കും.
വഴിതിരിച്ചുവിടുന്നവ:
16604 തിരുവനന്തപുരം-മംഗളൂരു മാവേലി നവംബർ 13,15 തീയതികളിൽ കോട്ടയം വഴിയാണ് സർവിസ് നടത്തുക. ഹരിപ്പാട്, അമ്പലപ്പുഴ, ആലപ്പുഴ, മാരാരിക്കുളം, ചേർത്തല, തുറവൂർ, എറണാകുളം ജങ്ഷൻ എന്നീ സ്റ്റോപ്പുകൾ ഒഴിവാക്കി. പകരം യാത്രക്കാരുടെ സൗകര്യാർഥം ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശ്ശേരി, കോട്ടയം, എറണാകുളം ടൗൺ എന്നിവിടങ്ങളിൽ ഈ ദിവസങ്ങളിൽ താൽക്കാലിക സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.
6128 ഗുരുവായൂർ-ചെന്നൈ എഗ്മൂർ എക്സ്പ്രസ് നവംബർ 13, 20, 27 തീയതികളിൽ കോട്ടയം വഴി സർവിസ് നടത്തു. എറണാകുളം ജങ്ഷൻ, ചേർത്തല, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട് എന്നിവിടങ്ങളിൽ സ്റ്റോപ്പില്ല. പകരം കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂർ എന്നിവിടങ്ങളിൽ താൽക്കാലിക സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.
16603 മംഗളൂരു-തിരുവനന്തപുരം മാവേലി നവംബർ 13, 20, 27 തീയതികളിൽ കോട്ടയം വഴി. എറണാകുളം ജങ്ഷൻ, ചേർത്തല, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട് സ്റ്റോപ്പുകൾക്ക് പകരം എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂർ എന്നിവിടങ്ങളിൽ താൽക്കാലി സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.
SUMMARY: Maintenance work on the track; restrictions on train traffic
















