ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: നവംബർ 13-ന് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും

ബെംഗളൂരു: ബെംഗളൂരു നഗരത്തിലെ യാത്രാസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ നിർണായക ചുവടുവെപ്പായി, നമ്മ മെട്രോയുടെ പിങ്ക് ലൈൻ സർവീസ് നവംബർ 13-ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും. ദക്ഷിണ ബെംഗളൂരുവിലെ ജനങ്ങളുടെ നീണ്ട നാളത്തെ കാത്തിരിപ്പിനാണ് ഇതിലൂടെ വിരാമമാകുന്നത്.  

പ്രധാനമന്ത്രിയുടെ സന്ദർശനം സ്ഥിരീകരിച്ചിട്ടുണ്ട്. മെട്രോ സർവീസ് മോദി ഫ്ലാഗ് ഓഫ് ചെയ്യുമെന്നും തുടർന്ന് മൈസൂരുവിലേക്ക് പോകുമെന്നും അവിടെ ഒരു പൊതുപരിപാടിയിൽ പങ്കെടുക്കുമെന്നുമാണ് റിപ്പോർട്ടുകൾ.

കലേന അഗ്രഹാര (Kalena Agrahara) മുതൽ തവരെക്കെ (Tavarekere) വരെയുള്ള 7.5 കിലോമീറ്റർ ദൈർഘ്യമുള്ള എലിവേറ്റഡ് (ആകാശപാത) പാതയാണ് ആദ്യ ഘട്ടത്തിൽ സർവീസിനായി തുറക്കുന്നത്. ബാനർഘട്ട റോഡ് മേഖലയിലെയും ഐ.ഐ.എം.ബി (IIMB) പരിസരത്തെയും യാത്രാക്കുരുക്കിന് ഇതുവഴി വലിയ തോതിൽ പരിഹാരമാകും.

കലേന അഗ്രഹാര, ഹുളിമാവു, ഐ.ഐ.എം.ബി, ജെ.പി നഗർ ഫോർത്ത് ഫേസ്, ജയദേവ ഹോസ്പിറ്റൽ, തവരെക്കെരെ എന്നീ 6 പ്രധാന സ്റ്റേഷനുകളാണ് ആദ്യ ഘട്ടത്തിലുള്ളത്. ഇതിൽ ജയദേവ ഹോസ്പിറ്റൽ സ്റ്റേഷനിൽ യെല്ലോ ലൈനുമായി പരസ്പരം മാറിക്കയറാനുള്ള (Interchange) സൗകര്യമുണ്ട്. തുടക്കത്തിൽ 6 മെട്രോ ട്രെയിനുകളാകും ഈ പാതയിൽ സർവീസ് നടത്തുക. തിരക്കേറിയ ഓഫീസ് സമയങ്ങളിൽ ആറു മിനിറ്റ് ഇടവേളകളിലും മറ്റ് സമയങ്ങളിൽ 10 മിനിറ്റ് ഇടവേളയിലുമായിരിക്കും സർവീസ് നടത്തുക.

മെട്രോ റെയിൽ സുരക്ഷാ കമ്മീഷണറുടെ (CMRS) അനുമതി ലഭിച്ചതിനെ തുടർന്നാണ് ഉദ്ഘാടനം വേഗത്തിലാക്കിയത്. കലേന അഗ്രഹാര മുതൽ നാഗാവര വരെയുള്ള മൊത്തത്തിലുള്ള പിങ്ക് ലൈൻ പദ്ധതി പൂർത്തിയാകുന്നതോടെ ബെംഗളൂരു നഗരത്തിലെ ഗതാഗത രംഗത്ത് വലിയൊരു വിപ്ലവമാകും ഇത് സൃഷ്ടിക്കുക. ആകെ 21.26 കിലോ മീറ്റർ ദൈർഘ്യമുള്ള പിങ്ക് മെട്രോയുടെ അടുത്തഘട്ടത്തിൽ ഉൾപ്പെട്ട താവരക്കെരെ മുതൽ നാഗവാര വരെയുള്ള 13.76 കിലോ മീറ്റർ ഭൂഗർഭപാത അടുത്ത വർഷം മാർച്ചിൽ സർവീസ് നടത്താൻ സാധിക്കുമെന്നാണ് പ്രതീക്ഷ.
SUMMARY: Bengaluru Metro Pink Line: Prime Minister to flag it off on November 13

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

വിശാഖപട്ടണം ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ റിഫൈനറിയില്‍ വന്‍ തീപിടിത്തം

വിശാഖപട്ടണം: ആന്ധ്രപ്രദേശിലെ വിശാഖപട്ടണം മൽക്കാപുരത്തുള്ള ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് റിഫൈനറിയിൽ...

കേരളപ്പിറവിയും കന്നഡ രാജ്യോത്സവവും ഓണവും ആഘോഷിച്ച് ‘ഓണവില്ല് 2026’

ബെംഗളൂരു: കേരളപ്പിറവി, കന്നഡ രാജ്യോത്സവം, ഓണം എന്നീ മൂന്ന് ആഘോഷങ്ങളും സമന്വയിപ്പിച്ച്...

‘മുരസു’ ചുഴലിക്കാറ്റ് കരതൊട്ടു; ആന്ധ്രാപ്രദേശിലും തമിഴ്‌നാട്ടിലും ശക്തമായ മഴ, വിമാന സര്‍വീസുകള്‍ റദ്ദാക്കി, കേരളത്തിലും ജാഗ്രത

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട 'മുരസു' തീവ്ര ചുഴലിക്കാറ്റ് ആന്ധ്രാപ്രദേശില്‍ കരതൊട്ടു....

സോക്കർ ചങ്ക്‌സ് ഓണം, കേരളപ്പിറവി, കന്നഡ രാജ്യോത്സവ ആഘോഷം സംഘടിപ്പിച്ചു

ബെംഗളൂരു: മലയാളി കൂട്ടായ്മയായ സോക്കർ ചങ്ക്‌സിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച 'ത്രിവേണി ഓണം,...

സമന്വയ അൽസൂർ ഭാഗ് കന്നഡ രാജ്യോത്സവം

ബെംഗളൂരു: സമന്വയ അൽസൂർ ഭാഗ് കന്നഡ രാജ്യോത്സവം ആഘോഷിച്ചു. ദക്ഷിണ അയോധ്യ...

നന്ദിനി തൈരിന്റെ വില വർധന; ലിറ്ററിന് 2 രൂപ കുറയ്ക്കും, കെ.എം.എഫ് സമ്മതിച്ചതായി മുഖ്യമന്ത്രി

ബെംഗളൂരു: നന്ദിനി തൈരിന്റെ വില ലിറ്ററിന് രണ്ട് രൂപ കുറയ്ക്കാൻ കർണാടക...

ദീപാവലി യാത്രാത്തിരക്ക്; കർണാടക ആർ.ടി.സി കേരളത്തിലേക്കടക്കം 2,600 അധിക സർവീസ് നടത്തും

ബെംഗളൂരു: ദീപാവലി ആഘോഷത്തോടനുബന്ധിച്ചുള്ള യാത്രാത്തിരക്ക് കണക്കിലെടുത്ത് 2,600 അധിക ബസുകൾ സർവീസ്...

ട്രാക്കിൽ അറ്റകുറ്റപ്പണി; ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം

തിരുവനന്തപുരം: ഒല്ലൂർ-പുതുക്കാട്, ഇരിങ്ങാലക്കുട-ചാലക്കുടി സെക്ഷനുകളിലും പൂങ്കുന്നം, വടക്കാഞ്ചേരി, എറണാകുളം ജങ്ഷൻ യാർഡുകളിലും...

Related Articles

Popular Categories