നോർക്ക ഇൻഷുറൻസ് പദ്ധതിയുടെ പ്രീമിയം വർധനവ്; കല ബാംഗ്ലൂർ പ്രതിഷേധ യോഗം സംഘടിപ്പിച്ചു

ബെംഗളൂരു: നോർക്ക ഇൻഷുറൻസ് പദ്ധതിയുടെ പ്രീമിയം വർധനവ് പ്രവാസി സമൂഹത്തിന് അധിക സാമ്പത്തിക ബാധ്യത സൃഷ്ടിക്കുന്നതും പ്രവാസികളോടുള്ള വെല്ലുവിളിയുമാണെന്ന് കല ബാംഗ്ലൂർ. ഇൻഷുറൻസ് പരിരക്ഷ കൂടുതൽ പ്രവാസികളിലേക്ക് എത്തിക്കേണ്ട സാഹചര്യത്തിൽ പ്രീമിയം വർധിപ്പിക്കുന്നത് സാധാരണക്കാരായ പ്രവാസികൾക്ക് തിരിച്ചടിയാകുമെന്ന് സംഘടന അഭിപ്രായപ്പെട്ടു.

നോർക്ക ഇൻഷുറൻസ് വർധനവിനെതിരെ കല ബാംഗ്ലൂരിന്റെ നേതൃത്വത്തിൽ ഞായറാഴ്ച സംഘടിപ്പിച്ച പ്രതിഷേധ സമ്മേളനം കലയുടെ ജനറൽ സെക്രട്ടറി ഫിലിപ്പ് കെ. ജോർജ് ഉദ്ഘാടനം ചെയ്തു. കലയുടെ ജോയിന്റ് സെക്രട്ടറി തോമസ് എം.എം. അധ്യക്ഷത വഹിച്ചു.

പ്രവാസികളുടെ ക്ഷേമവും സുരക്ഷയും ഉറപ്പാക്കേണ്ട പദ്ധതികൾ അവർക്കുതന്നെ സാമ്പത്തിക ഭാരമായി മാറരുതെന്ന് സമ്മേളനം അഭിപ്രായപ്പെട്ടു. പ്രവാസികളുടെ ജീവിതസാഹചര്യങ്ങളും സാമ്പത്തിക പ്രയാസങ്ങളും പരിഗണിച്ച് ഇൻഷുറൻസ് പ്രീമിയം വർധനവ് പുനഃപരിശോധിക്കണമെന്നും എല്ലാവർക്കും താങ്ങാനാകുന്ന നിരക്കിൽ ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

സുമേഷ് സി. എസ്, അനിൽ കുമാർ മാഗടി , മഹേഷ് വൈറ്റ് ഫീൽഡ്, സന്തോഷ് നല്ലകണ്ടി, മനേഷ് കുമാർ, മുൻ ലോക കേരള സഭാംഗം നസ്സീർ, ഷോണിമ അനീഷ്, അഞ്ജലി അനിൽകുമാർ എന്നിവർ പ്രതിഷേധ സമ്മേളനത്തിൽ സംസാരിച്ചു. പ്രവാസികളുടെ അവകാശങ്ങളും ക്ഷേമപദ്ധതികളും സംരക്ഷിക്കുന്നതിനായി കൂട്ടായ പ്രതിഷേധങ്ങളും ഇടപെടലുകളും ശക്തമാക്കേണ്ടതിന്റെ ആവശ്യകതയും പ്രസംഗകർ ചൂണ്ടിക്കാട്ടി.

പ്രവാസികളുടെ ക്ഷേമത്തിനായി രൂപീകരിച്ച പദ്ധതികൾ കൂടുതൽ ജനകീയവും പ്രവാസിസൗഹൃദവുമാക്കാൻ ബന്ധപ്പെട്ട അധികാരികൾ അടിയന്തരമായി ഇടപെടണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.തുടർ പ്രവർത്തനത്തിനായി കലയുടെ ഒരു സബ് കമ്മിറ്റിയെ ചുമതലപ്പെടുത്തിയ സമ്മേളനം വരും ദിവസങ്ങളിൽ ബാംഗ്ലൂരിലും കേരളത്തിലും ശക്തമായ പ്രതിഷേധം അറിയിക്കുമെന്നും വ്യക്തമാക്കി.
SUMMARY: Kerala Government Betrayed Expatriates: Kala Bangalore

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

വീണാ ജോര്‍ജിനെ ആക്രമിച്ചെന്ന കേസ്: കെഎസ്‌യു പ്രവര്‍ത്തകര്‍ക്ക് എസ്‌ഐടിയുടെ ക്ലീൻചിറ്റ്

കണ്ണൂർ: മുൻ ആരോഗ്യ മന്ത്രി വീണാ ജോർജിനെ കെ.എസ്.യു പ്രവർത്തകർ ആക്രമിച്ചെന്ന...

ഹെലികോപ്റ്റര്‍ ലാൻഡിംഗിനിടെ കൂട്ടിയിടി; നേപ്പാളില്‍ ഇന്ത്യൻ പൗരന് ദാരുണാന്ത്യം

കാഠ്മണ്ഡു: നേപ്പാളില്‍ എവറസ്റ്റ് കൊടുമുടിക്ക് സമീപം ഏവിയേഷന്‍ ഹബ്ബില്‍ ലാന്‍ഡിങ്ങിനിടെ ഹെലികോപ്റ്ററുകള്‍...

സ്വർണ വിലയിൽ വീണ്ടും വർധനവ്

തിരുവനന്തപുരം: കേരളത്തിൽ സ്വർണ വിലയിൽ വീണ്ടും വർധനവ്. 22 കാരറ്റ് സ്വർണത്തിന്റെ...

ക്ലീൻ ജയിൽ; നിരോധിത വസ്തുരഹിത ജയിലായി ബെംഗളൂരു സെൻട്രൽ ജയിൽ

ബെംഗളൂരു: നിരോധിത വസ്തുക്കളുടെ സാന്നിധ്യം ഇല്ലാത്ത ജയിലായി ബെംഗളൂരു സെൻട്രൽ ജയിലിനെ...

പോലിസ് സ്റ്റേഷനില്‍ അതിക്രമിച്ചുകയറിയ കേസ്; ശ്രീനാദേവി കുഞ്ഞമ്മയ്‌ക്കെതിരെ കേസെടുത്തേക്കില്ല

പത്തനംതിട്ട: അടൂര്‍ പോലീസ് സ്റ്റേഷനില്‍ അതിക്രമിച്ചുകയറി പ്രതിയെ കയ്യേറ്റം ചെയ്ത സംഭവത്തില്‍...

ദേശീയപാതയില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ ബൈക്കിടിച്ചു; രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം 

നീലേശ്വരം: ദേശീയപാതയില്‍ പടന്നക്കാട് നെഹ്‌റു കോളജിനു മുന്‍പില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ ബൈക്കിടിച്ച്...

വിശാഖപട്ടണം ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ റിഫൈനറിയില്‍ വന്‍ തീപിടിത്തം

വിശാഖപട്ടണം: ആന്ധ്രപ്രദേശിലെ വിശാഖപട്ടണം മൽക്കാപുരത്തുള്ള ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് റിഫൈനറിയിൽ...

Related Articles

Popular Categories