ശബരിമലയില്‍ സൗജന്യമായി നല്‍കുന്ന അരവണയ്ക്ക് ദേവസ്വം ബോര്‍ഡ് പരിധി നിശ്ചയിച്ചു

കൊച്ചി: ശബരിമലയില്‍ സൗജന്യമായി നല്‍കുന്ന അരവണയ്ക്ക് ദേവസ്വം ബോർഡ് പരിധി നിശ്ചയിച്ചു. ഇത്തവണ ശബരിമലയില്‍ ‘ഫ്രീ ഇഷ്യു’ വിഭാഗത്തില്‍ മണ്ഡല-മകരവിളക്ക് തീർഥാടനകാലത്ത് ആകെ 50,000 ടിൻ അരവണമാത്രമേ സൗജന്യമായി നല്‍കുകയുള്ളു. ഇത്തവണത്തെ ഒക്ടോബർ 27-ന് ബോർഡെടുത്ത ഈ തീരുമാനം സ്റ്റാൻഡിങ് കൗണ്‍സല്‍ ഹൈക്കോടതിയെ അറിയിച്ചു.

സൗജന്യ അരവണ കൈപ്പറ്റുന്നവരുടെ പേരും മറ്റുവിവരങ്ങളും പ്രത്യേക രജിസ്റ്ററില്‍ രേഖപ്പെടുത്തണം. ഇതിന് എക്സിക്യുട്ടീവ് ഓഫീസർക്ക് നിർദേശംനല്‍കി. ഓരോ വിതരണത്തിനും രേഖയും കണക്കും ഉറപ്പാക്കാനാണിത്. സൗജന്യ വിതരണത്തിന്റെ ഉത്തരവാദിത്വവും എക്സിക്യുട്ടീവ് ഓഫീസർക്കാണ്. അദ്ദേഹം നല്‍കുന്ന അപേക്ഷയോ സ്ലിപ്പോ ഹാജരാക്കാതെ ആർക്കും സൗജന്യ അരവണ നല്‍കില്ല.

‘ഫ്രീ ഇഷ്യു’ വിഭാഗത്തില്‍ അരവണയും അപ്പവും നല്‍കുന്നതിലും അതിന്റെ കണക്ക് സൂക്ഷിക്കുന്നതിലും ക്രമക്കേടുണ്ടെന്ന് ശബരിമല സ്പെഷ്യല്‍ കമ്മിഷണർ ആർ. ജയകൃഷ്ണൻ റിപ്പോർട്ട് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. സൗജന്യ വിതരണം നിയന്ത്രിക്കാനും കൃത്യമായ രേഖയും നിരീക്ഷണവും ഉത്തരവാദിത്വവും ഉറപ്പാക്കാനും നടപടി വേണമെന്ന് കോടതി നേരത്തേ നിർദേശിച്ചിരുന്നു.

SUMMARY: klThe Devaswom Board has set a limit on the Aravana provided free of charge at Sabarimala

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

നോർക്ക ഇൻഷ്വറൻസ് പ്രീമിയം വർധന; മലയാളി സംഘടനകളുടെ സംയുക്ത പ്രതിഷേധം

ബെംഗളൂരു: നോർക്ക കെയർ ഇൻഷ്വറൻസ് പ്രീമിയം വർധനവിനെതിരെ ബെംഗളൂരു മലയാളി ഫോറത്തിന്റെ...

ബാര്‍ ലൈസൻസ് അനുമതി വിവരം സര്‍ക്കാരിനെ അറിയിക്കേണ്ടതായിരുന്നു; എക്സൈസ് കമ്മീഷണറോട് വിശദീകരണം തേടി മന്ത്രി എം. ലിജു

തിരുവനന്തപുരം: ബാർ ലൈസൻസുകള്‍ അനുവദിക്കുന്ന കാര്യം സർക്കാരിനെ അറിയിക്കേണ്ടതായിരുന്നുവെന്ന് മന്ത്രി എം....

കാലടിയിലെ വിദ്യാര്‍ഥികള്‍ക്ക് തിരിച്ചടി; പരീക്ഷ എഴുതാൻ അനുമതി നിഷേധിച്ച്‌ കോടതി

കൊച്ചി: കാലടി സർവകലാശാലയില്‍ സമരം ചെയ്തതിന്റെ പേരില്‍ പുറത്താക്കപ്പെട്ട വിദ്യാർഥികള്‍ക്ക് പരീക്ഷ...

നടിയെ ആക്രമിച്ച കേസ്; വിചാരണ കോടതി ജഡ്ജിക്കെതിരെ അതിജീവിതയുടെ അഭിഭാഷക ഹൈക്കോടതിയില്‍

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ വിചാരണ ജഡ്ജി ഹണി എം വർഗീസിനെതിരെ...

മലയാള സിനിമയിലെ സീനിയര്‍ മേക്കപ്പ്മാൻ പാണ്ഡ്യൻ അന്തരിച്ചു

ചെന്നൈ: മലയാള ചലച്ചിത്ര ലോകത്തെ പ്രമുഖ മേക്കപ്പ്മാൻ വി. പാണ്ഡ്യൻ (75)...

സംസ്ഥാനത്ത് വീണ്ടും അവയവദാനം; ആറു പേര്‍ക്ക് പുതുജീവനേകാന്‍ രുദ്രേഷ്

തിരുവനന്തപുരം: വാഹനാപകടത്തില്‍ മരിച്ച കരമന സ്വദേശി ആറു പേര്‍ക്ക് പുതുജീവന്‍ നല്‍കുന്നു....

വീണാ ജോര്‍ജിനെ ആക്രമിച്ചെന്ന കേസ്: കെഎസ്‌യു പ്രവര്‍ത്തകര്‍ക്ക് എസ്‌ഐടിയുടെ ക്ലീൻചിറ്റ്

കണ്ണൂർ: മുൻ ആരോഗ്യ മന്ത്രി വീണാ ജോർജിനെ കെ.എസ്.യു പ്രവർത്തകർ ആക്രമിച്ചെന്ന...

ഹെലികോപ്റ്റര്‍ ലാൻഡിംഗിനിടെ കൂട്ടിയിടി; നേപ്പാളില്‍ ഇന്ത്യൻ പൗരന് ദാരുണാന്ത്യം

കാഠ്മണ്ഡു: നേപ്പാളില്‍ എവറസ്റ്റ് കൊടുമുടിക്ക് സമീപം ഏവിയേഷന്‍ ഹബ്ബില്‍ ലാന്‍ഡിങ്ങിനിടെ ഹെലികോപ്റ്ററുകള്‍...

Related Articles

Popular Categories