പ്രശസ്ത ഫുട്ബോൾ ജേർണലിസ്റ്റും കളിയെഴുത്തുകാരനുമായ ഭാസി മലാപ്പറമ്പ് അന്തരിച്ചു

കോഴിക്കോട്: വിഖ്യാത കളിയെഴുത്തുകാരൻ ഭാസി മലാപ്പറമ്പ് അന്തരിച്ചു. 85 വയസ്സായിരുന്നു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കോഴിക്കോട്ടെ വസതിയിൽ രാത്രി 9 മണിയോടെയായിരുന്നു അന്ത്യം. ഇന്ത്യയിൽ നിന്ന് ഏറ്റവും കൂടുതൽ ഫിഫ ലോകകപ്പുകൾ നേരിട്ട് കവർ ചെയ്ത മാധ്യമപ്രവർത്തകരിൽ പ്രധാനിയാണ് അദ്ദേഹം. 1982-ലെ സ്പാനിഷ് ലോകകപ്പ് മുതൽ വിവിധ പതിപ്പുകളിൽ ഫിഫ ലോകകപ്പ് മത്സരങ്ങൾ അദ്ദേഹം നേരിട്ട് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.  2014 ലെ ബ്രസീൽ ലോകകപ്പ് ഉൾപ്പെടെ റിപ്പോർട്ട് ചെയ്തു.  മറഡോണയുടെ ദൈവത്തിൻ്റെ കൈ ഗോൾ, 2006 ലോകകപ്പിൽ സിദാൻ മറ്റരാസിയെ തലകൊണ്ട് ഇടിച്ച സംഭവം എന്നിവ നേരിൽ കണ്ട് റിപ്പോർട്ട് ചെയ്തു.

മലാപ്പറമ്പ് കുളങ്ങരക്കണ്ടി ചന്തുക്കുട്ടിയുടെയും ചിരുതക്കുട്ടിയുടെയും മകനായി ജനിച്ചു. വിദ്യാഭ്യാസത്തിനുശേഷം പൊതുമരാമത്തു വകുപ്പിൽ എൻജിനീയറായി. 1996ൽ ആണു വിരമിച്ചത്. കോഴിക്കോട്ടെ പ്രാദേശിക ഫുട്ബോളിൽ ഒരു കാലത്ത് മികച്ച താരമായിരുന്നു. യങ്ങ് ചാലഞ്ചേഴ്സ് ക്ലബ് ക്യാപ്റ്റൻ ആയിരുന്നു. കോഴിക്കോട്ടെ പ്രശസ്തമായ നാഗ്ജി ഫുട്ബോൾ ടൂർണ്ണമെൻ്റിൽ നിരവധി തവണ കളിച്ചിട്ടുണ്ട്. പെലെയെ നേരിൽക്കാണാനും സംസാരിക്കാനും കഴിഞ്ഞു. അദ്ദേഹം നൽകിയ ഓട്ടോഗ്രാഫും ഭാസി മലപ്പറമ്പിൻ്റെ കൈവശമുണ്ട്. പ്രശസ്ത ഫുട്ബോൾ താരങ്ങളായ ബോബി മൂർ, ബോബി ചാർട്ടൺ, പീറ്റർ ഷിൽട്ടൺ തുടങ്ങിയവരുടെ അഭിമുഖം നടത്തി.

1972ൽ പുറത്തിറങ്ങിയ ഫുട്മ്പോൾ ചാമ്പ്യൻ എന്ന സിനിമയിൽ അഭിനയിച്ചു. കോഴിക്കോട് നഗരത്തിലെ വിവിധ സാമൂഹ്യ സാംസ്കാരിക കലാ രംഗങ്ങളിലെ സജീവസാന്നിധ്യമായിരുന്നു അസുഖം വരും വരെ ഭാസി മലാപ്പറമ്പ്. സാഹിത്യരംഗത്തും തന്റേതായ കൈയൊപ്പുചാർത്തി. നോവൽ, ബാലസാഹിത്യം, സ്‌പോർട്‌സ്‌ എന്നീ വിഭാഗങ്ങളിലായി 16 കൃതികൾ രചിച്ചിട്ടുണ്ട്‌. വൃന്ദ, മനസ്സുകൾ സാഗരങ്ങൾ, അന്പിളിച്ചോല, സുഷമയുടെ ഒളിന്പിക്‌ പർവ്വം (നോവൽ), മുരളി പുതിയ ക്ഷേത്രങ്ങൾ (ബാലസാഹിത്യം), പ്രതീക്ഷയുടെ പൂക്കട (ചെറുകഥാസമാഹാരം), ലോകകപ്പ്‌ ഫുട്‌ബോൾ, ലോകകപ്പ്‌ ഫുട്‌ബോൾ ഒരുചരിത്രാവലോകനം, കോഴിക്കോടിന്റെ കായിക പൈതൃകം എന്നീപുസ്‌തകങ്ങൾ രചിച്ചു. സംസ്കാരം നാളെ വൈകിട്ട് ആറിന് മാവൂർ റോഡ് ശ്മശാനത്തിൽ.
SUMMARY: Renowned football journalist and writer Bhasi Malaparamba has passed away.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ആന്ധ്രയിൽ നാശം വിതച്ച് ‘മുരശ്’ ചുഴലിക്കാറ്റ്: രണ്ട് മരണം; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

അ​​​മ​​​രാ​​​വ​​​തി: ആ​​​ന്ധ്ര​​​യു​​​ടെ തീ​​​ര മേ​​​ഖ​​​ല​​​ക​​​ളി​​​ൽ നാ​​​ശം വി​​​ത​​​ച്ച് മു​​​ര​​​ശു ചു​​​ഴ​​​ലി​​​ക്കാ​​​റ്റ്. അ​​​പ​​​ക​​​ട​​​ങ്ങ​​​ളി​​​ൽ...

തടിക്കഷ്ണം ഉപയോഗിച്ച് തലയ്ക്കടിച്ചു; മരുമകന്റെ ആക്രമണത്തിൽ തലയോട്ടി തകര്‍ന്ന് ഗുരുതരാവസ്ഥയിലായ അമ്മായിഅമ്മ മരിച്ചു

കൊല്ലം: മരുമകന്റെ ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന അമ്മായിയമ്മ മരിച്ചു. ഭരണിക്കാവ്...

വ്യാജമരുന്ന് റാക്കറ്റ്: ബെംഗളൂരുവിൽ 5 ഇടങ്ങളിൽ ഇ.ഡി റെയ്ഡ്, 9 ലക്ഷം രൂപ കണ്ടുകെട്ടി

ബെംഗളൂരു: രാജ്യവ്യാപകമായി ഉപയോഗശൂന്യവും വ്യാജവുമായ ആന്റിബയോട്ടിക് മരുന്നുകൾ വിറ്റഴിച്ച സംസ്ഥാനാന്തര വ്യാജമരുന്ന്...

ഗ്യാനേഷ് കുമാറിന്റെ രാജി; നവംബർ 5-ന് ഫ്രീഡം പാർക്കിൽ ഇന്ത്യാ മുന്നണിയുടെ പ്രതിഷേധം

ബെംഗളൂരു: വോട്ടർപട്ടികയിലെ പ്രത്യേക തീവ്ര പരിഷ്കരണം (Special Intensive Revision –...

ബിടിഎം ലേഔട്ടിൽ ഉൾപ്പെടെ 63 അനധികൃത കടകൾക്ക് പൂട്ടിട്ട് ജി.ബി.എ

ബെംഗളൂരു: താമസമേഖലകളിൽ നിയമാനുസൃത അനുമതികളില്ലാതെ പ്രവർത്തിച്ചിരുന്ന 63 വ്യാപാരസ്ഥാപനങ്ങൾ അടച്ചുപൂട്ടി ഗ്രേറ്റർ...

അമേരിക്കൻ ഇടക്കാല തിരഞ്ഞെടുപ്പ്: വോ​​​​ട്ടെ​​​​ണ്ണ​​​​ൽ രാവിലെ ആ​​​​രം​​​​ഭി​​​​ക്കും

വാഷിങ്ടൺ: അമേരിക്കൻ ഇടക്കാല തിരഞ്ഞെടുപ്പിന്റെ വോ​​​​ട്ടെ​​​​ണ്ണ​​​​ൽ രാവിലെ ആ​​​​രം​​​​ഭി​​​​ക്കും. ഇ​​​​ന്ത്യ​​​​ൻ​​​​ സ​​​​മ​​​​യം...

KEAM 2027; എൻജിനീയറിങ്, ഫാർമസി പ്രവേശന പരീക്ഷ ഏപ്രിൽ 21 മുതൽ 26 വരെ

തിരുവനന്തപുരം: സംസ്ഥാനത്തെ എൻജിനീയറിങ്, ഫാർമസി കോഴ്‌സുകളിലേക്കുള്ള പൊതു പ്രവേശന പരീക്ഷകളുടെ (KEAM)...

അനിൽ അംബാനി ഗ്രൂപ്പിന്റെ 510 കോടി രൂപയുടെ ആസ്തികൾ ഇഡി കണ്ടുകെട്ടി

ന്യൂഡൽഹി: ബാങ്ക് വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട കേസുകളിൽ വ്യവസായി അനിൽ അംബാനിയുടെ...

Related Articles

Popular Categories