ദീപാവലി; പടക്കം വാങ്ങുന്നവർക്ക് സംരക്ഷണ കണ്ണട നിർബന്ധമാക്കണമെന്ന് ഡോക്ടർമാർ

ബെംഗളൂരു: ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി പടക്കങ്ങൾ വാങ്ങുന്നവർക്ക് സംരക്ഷണ കണ്ണട നിർബന്ധമാക്കണമെന്ന ആവശ്യവുമായി ബെംഗളൂരുവിലെ സർക്കാർ നിയന്ത്രണത്തിലുള്ള മിന്റോ ഒഫ്താൽമിക് ആശുപത്രിയിലെ ഡോക്ടർമാർ രംഗത്ത്. പടക്കങ്ങൾ പൊട്ടിക്കുമ്പോഴുണ്ടാകുന്ന അപകടങ്ങളിൽ കണ്ണിനുണ്ടാകുന്ന ഗുരുതര പരിക്കുകൾ തടയുകയാണ് ലക്ഷ്യം.

പടക്കവിൽപ്പനക്കാർ പടക്കം വാങ്ങുന്നവർക്കൊപ്പം ആഘാതം താങ്ങാൻ കഴിയുന്ന സംരക്ഷണ കണ്ണടകളും നൽകണമെന്ന് സർക്കാർ നിർദേശം പുറപ്പെടുവിക്കണമെന്നാണ് ഡോക്ടർമാരുടെ ആവശ്യം.

പടക്കങ്ങളിൽനിന്നുള്ള തീപ്പൊരി, ചൂടുള്ള അവശിഷ്ടങ്ങൾ, പൊട്ടിത്തെറിയിൽ തെറിക്കുന്ന കഷണങ്ങൾ എന്നിവ കണ്ണിൽ പതിക്കുന്നത് കാഴ്ചയ്ക്ക് സ്ഥിരമായ തകരാറുകൾ ഉൾപ്പെടെയുള്ള പ്രശ്നങ്ങൾക്ക് കാരണമാകാം.

ദീപാവലി സമയത്ത് പടക്കങ്ങൾ ഉപയോഗിക്കുമ്പോൾ കണ്ണുകൾക്ക് പരിക്കേൽക്കാനുള്ള സാധ്യത കണക്കിലെടുത്താണ് മിന്റോ ആശുപത്രിയിലെ ഡോക്ടർമാർ ഈ നിർദേശം മുന്നോട്ടുവെച്ചത്. പടക്കങ്ങൾ ഉപയോഗിക്കുന്നവർ സുരക്ഷാ മുൻകരുതലുകൾ പാലിക്കണമെന്നും കുട്ടികൾ മുതിർന്നവരുടെ നിരീക്ഷണത്തിൽ മാത്രമേ പടക്കങ്ങൾ പൊട്ടിക്കാവൂ എന്നും ആരോഗ്യവിദഗ്ധർ ഓർമിപ്പിച്ചു.ഡോക്ടർമാരുടെ ആവശ്യം സർക്കാർ പരിഗണിച്ച് ഔദ്യോഗിക നിർദേശം പുറപ്പെടുവിക്കണമെന്ന് ഡോക്‌ടർമാർ പ്രതീക്ഷ പ്രകടിപ്പിച്ചു.
SUMMARY: Diwali; Doctors to make protective glasses mandatory for crackers buyers

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

തൃശൂര്‍ മണ്ണൂത്തിയില്‍ വിദ്യാര്‍ഥിയെ കാണാനില്ലെന്ന് പരാതി

തൃശൂർ: തൃശൂര്‍ മണ്ണുത്തിയില്‍ വിദ്യാര്‍ഥിയെ കാണാനില്ലെന്ന് പരാതി. തൃശൂര്‍ മുക്കാട്ടുകര സ്വദേശി...

ആന്ധ്രയിൽ നാശം വിതച്ച് ‘മുരശ്’ ചുഴലിക്കാറ്റ്: രണ്ട് മരണം; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

അ​​​മ​​​രാ​​​വ​​​തി: ആ​​​ന്ധ്ര​​​യു​​​ടെ തീ​​​ര മേ​​​ഖ​​​ല​​​ക​​​ളി​​​ൽ നാ​​​ശം വി​​​ത​​​ച്ച് മു​​​ര​​​ശു ചു​​​ഴ​​​ലി​​​ക്കാ​​​റ്റ്. അ​​​പ​​​ക​​​ട​​​ങ്ങ​​​ളി​​​ൽ...

തടിക്കഷ്ണം ഉപയോഗിച്ച് തലയ്ക്കടിച്ചു; മരുമകന്റെ ആക്രമണത്തിൽ തലയോട്ടി തകര്‍ന്ന് ഗുരുതരാവസ്ഥയിലായ അമ്മായിഅമ്മ മരിച്ചു

കൊല്ലം: മരുമകന്റെ ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന അമ്മായിയമ്മ മരിച്ചു. ഭരണിക്കാവ്...

വ്യാജമരുന്ന് റാക്കറ്റ്: ബെംഗളൂരുവിൽ 5 ഇടങ്ങളിൽ ഇ.ഡി റെയ്ഡ്, 9 ലക്ഷം രൂപ കണ്ടുകെട്ടി

ബെംഗളൂരു: രാജ്യവ്യാപകമായി ഉപയോഗശൂന്യവും വ്യാജവുമായ ആന്റിബയോട്ടിക് മരുന്നുകൾ വിറ്റഴിച്ച സംസ്ഥാനാന്തര വ്യാജമരുന്ന്...

ഗ്യാനേഷ് കുമാറിന്റെ രാജി; നവംബർ 5-ന് ഫ്രീഡം പാർക്കിൽ ഇന്ത്യാ മുന്നണിയുടെ പ്രതിഷേധം

ബെംഗളൂരു: വോട്ടർപട്ടികയിലെ പ്രത്യേക തീവ്ര പരിഷ്കരണം (Special Intensive Revision –...

ബിടിഎം ലേഔട്ടിൽ ഉൾപ്പെടെ 63 അനധികൃത കടകൾക്ക് പൂട്ടിട്ട് ജി.ബി.എ

ബെംഗളൂരു: താമസമേഖലകളിൽ നിയമാനുസൃത അനുമതികളില്ലാതെ പ്രവർത്തിച്ചിരുന്ന 63 വ്യാപാരസ്ഥാപനങ്ങൾ അടച്ചുപൂട്ടി ഗ്രേറ്റർ...

അമേരിക്കൻ ഇടക്കാല തിരഞ്ഞെടുപ്പ്: വോ​​​​ട്ടെ​​​​ണ്ണ​​​​ൽ രാവിലെ ആ​​​​രം​​​​ഭി​​​​ക്കും

വാഷിങ്ടൺ: അമേരിക്കൻ ഇടക്കാല തിരഞ്ഞെടുപ്പിന്റെ വോ​​​​ട്ടെ​​​​ണ്ണ​​​​ൽ രാവിലെ ആ​​​​രം​​​​ഭി​​​​ക്കും. ഇ​​​​ന്ത്യ​​​​ൻ​​​​ സ​​​​മ​​​​യം...

KEAM 2027; എൻജിനീയറിങ്, ഫാർമസി പ്രവേശന പരീക്ഷ ഏപ്രിൽ 21 മുതൽ 26 വരെ

തിരുവനന്തപുരം: സംസ്ഥാനത്തെ എൻജിനീയറിങ്, ഫാർമസി കോഴ്‌സുകളിലേക്കുള്ള പൊതു പ്രവേശന പരീക്ഷകളുടെ (KEAM)...

Related Articles

Popular Categories