വർത്തമാനകാലത്തെ വായിക്കാത്ത സമൂഹത്തിന് ഭാവിയെ മാറ്റിയെഴുതാനാവില്ല: സുലൈമാൻ അസ്ഹരി

ബെംഗളൂരു: വർത്തമാനകാലത്തെ വായിക്കാത്തൊരു സമൂഹത്തിന് ഭാവിയെ മാറ്റിയെഴുതാനാവില്ല. ‘ഇന്ന്’ എന്ന ചിന്തയും തിരിച്ചറിവും ഏത് സമൂഹത്തിനാണോ അന്യമാകുന്നത്, ആ സമൂഹത്തിന് നാളെയുടെ വിപ്ലവത്തിലും പരിവർത്തനത്തിലും പങ്കാളികളാകാനാവില്ലെന്ന് പ്രമുഖ വാഗ്മിയും ഫാമിലി കൗൺസിലറുമായ സുലൈമാൻ അസ്ഹരി പറഞ്ഞു. രണ്ട് പതിറ്റാണ്ട് പിന്നിട്ട മസ്ജിദുർറഹ്‌മയുടെ പ്രഥമ കുടുംബസംഗമത്തിൽ “മിനാരത്തണലിൽ പൂക്കുന്ന കുടുംബങ്ങൾ” എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

നാളെ എന്നത് വെറുതെ കാത്തിരിക്കേണ്ട ഒരു കാലമല്ല; മനസ്സിൽ താലോലിക്കുകയും ചിന്തകളിലൂടെ രൂപപ്പെടുത്തുകയും പ്രവർത്തനങ്ങളിലൂടെ യാഥാർഥ്യമാക്കുകയും ചെയ്യേണ്ട മഹത്തായൊരു സ്വപ്നമാണ്. നാളെയുടെ ചരിത്രം സൃഷ്ടിക്കപ്പെടുന്നത് ഇന്നിന്റെ ചിന്തകളിൽ നിന്നാണെന്നും അദ്ദേഹം പറഞ്ഞു. ആത്മാഭിമാനമായ ഇസ്‌ലാമിന്റെ മസ്ജിദുകൾ ആശ്വാസത്തിന്റെ കേന്ദ്രങ്ങളാണ്. സാംസ്കാരികവും രാഷ്ട്രീയവും സാമ്പത്തികവുമായ ഭദ്രതയിൽ വീടുകളെ ക്രമീകരിച്ചുകൊണ്ടാണ് പുതിയകാല വെല്ലുവിളികളെ അതിജീവിക്കാൻ കഴിയുകയുള്ളൂവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മസ്‌ജിദുർ റഹ്മ പ്രസിഡന്റ് മുഹമ്മദ് ടി .വി. അധ്യക്ഷത വഹിച്ചു. ജെ. ഐ. എച്ച്. കേരള ബെംഗളൂർ സിറ്റി പ്രസിഡന്റ് ഷമീർ മുഹമ്മദ് , എംപവേർഡ് ചെയർമാൻ വി.പി. അബ്ദുല്ല, ഹിറ ഫൗണ്ടേഷൻ ട്രസ്റ്റ് ചെയർമാൻ ഹസൻ പൊന്നൻ, ജെ. ഐ. എച്ച് നോർത്ത് ഏരിയ പ്രസിഡന്റ് ഇസമായിൽ അറഫാത്ത്, ബി. എം. എ. പ്രസിഡന്ററ് പി.വി. അഷ്റഫ്, റൈറ്റേഴ്സ് ഫോറം സെക്രട്ടറി ശാന്തകുമാർ എലപ്പുള്ളി, റമീസ് വല്ലപ്പുഴ, സ്ജിദ് റഹ്‌മ ഖത്വീബ് കെ.വി. ഖാലിദ് തുടങ്ങിയവർ സംസാരിച്ചു. ഹിറ മോറൽ സ്കൂൾ കുരുന്നുകളുടെ കലാപരിപാടികൾ സംഗമത്തിന് മികവ് പകർന്നു. കുടുംബ സംഗമം കൺവീനർ മഹറൂഫ് കരിയാടൻ സ്വാഗതവും മസ്ജിദുർറഹ്മ സെക്രട്ടറി റഫീഖ് ഹസൻ നന്ദിയും പറഞ്ഞു.
ചിത്രങ്ങൾ

SUMMARY: Masjidur Rahma’s first family reunion

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

തമിഴ്നാട്ടില്‍ തിയറ്ററുകളില്‍ പുലര്‍ച്ചെ ഷോകള്‍ തിരിച്ചെത്തുന്നു; അനുമതി നല്‍കി സര്‍ക്കാര്‍

ചെന്നൈ: പുതിയ സിനിമകളുടെ റിലീസ് ആഴ്ചയില്‍ തമിഴ്‌നാട്ടിലെ തിയറ്ററുകളില്‍ ആറ് പ്രദർശനങ്ങള്‍...

കർണാടകയിൽ ബസ് യാത്ര ചെലവേറും; കെഎസ്ആർടിസി, ബിഎംടിസി ബസ് നിരക്കുകൾ വർധിപ്പിച്ചു

ബെം​ഗളൂരു: കർണാടകയിൽ സർക്കാർ ബസ് സർവീസുകളുടെ യാത്രാനിരക്ക് വർധിപ്പിച്ചു. ഡീസൽ വില...

അമേരിക്കൻ ഇടക്കാല തിരഞ്ഞെടുപ്പ്: ട്രംപിനെ തളച്ച് ഡെമോക്രാറ്റിക് മുന്നേറ്റം

വാഷിങ്‌ടൺ: അ​മേ​രി​ക്ക​ൻ ഇ​ട​ക്കാ​ല തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഭ​ര​ണ​ക​ക്ഷി​യാ​യ റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി​യെ​യും പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ്...

സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി; മില്‍മ തിരുവനന്തപുരം മേഖല യൂണിയൻ പിരിച്ചുവിട്ട സംഭവം ഹൈക്കോടതി റദ്ദാക്കി

കൊച്ചി: മില്‍മ തിരുവനന്തപുരം മേഖലാ യൂണിയൻ ഭരണസമിതി പിരിച്ചുവിട്ട നടപടി ഹൈക്കോടതി...

ഗോകർണ ബീച്ചിൽ തിരയിൽപ്പെട്ട് മൂന്നുപേർ മുങ്ങിമരിച്ചു

ബെംഗളൂരു: കർണാടകയിലെ ഗോകർണയിലുള്ള ദുബ്ബൻസഷി കടല്‍ത്തീരത്ത് തിരമാലകളില്‍പ്പെട്ട് മൂന്നുപേർ മരിച്ചു. ബെംഗളൂരുവിലെ...

കണ്ണൂര്‍ സെൻട്രല്‍ ജയിലില്‍ വീണ്ടും മൊബൈല്‍ ഫോണും ലഹരിവസ്തുക്കളും പിടികൂടി

കണ്ണൂർ: കണ്ണൂർ സെൻട്രല്‍ ജയിലില്‍ വീണ്ടും മൊബൈല്‍ ഫോണും ലഹരിവസ്തുക്കളും പിടികൂടി....

ഗവര്‍ണറെ തള്ളി മുഖ്യമന്ത്രി; പിഎസ്‌സി വിഷയത്തില്‍ സര്‍ക്കാരുമായി കൂടിയാലോചന നടത്തിയിട്ടില്ലെന്ന് വി.ഡി. സതീശൻ

തിരുവനന്തപുരം: പിഎസ്‌സിയെ പിരിച്ചുവിടണമെന്ന ഗവർണറുടെ ശുപാർശ ചട്ടപ്രകാരമുള്ള നടപടിക്രമങ്ങള്‍ പാലിക്കാതെയാണെന്ന് മുഖ്യമന്ത്രി...

സ്വർണവിലയില്‍ വീണ്ടും വർധനവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയില്‍ തുടർച്ചയായ മൂന്നാം ദിനവും നേരിയ വർധനവ്. ഇന്ന്...

Related Articles

Popular Categories