ന്യൂഡല്‍ഹി: അഗ്നിപഥ് പദ്ധതിക്ക് കീഴിൽ സായുധ സേനകളിൽ നിയമിതരാകുന്ന അഗ്നിവീറുകളുടെ സേവനകാലാവധി രണ്ട് വർഷം കൂടി നീട്ടാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. ഇതോടെ നിലവിലുള്ള നാല് വർഷത്തെ സേവനകാലാവധി ആറ് വർഷമായി ഉയരും. ബുധനാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭായോഗമാണ് തീരുമാനമെടുത്തത്. സംയുക്ത സേനാമേധാവി എന്‍.എസ് രാജാ സുബ്രമണിയാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
4 വർഷം മുൻപാണു സേനയിൽ അഗ്നിവീറുകളെ ആദ്യമായി റിക്രൂട്ട് ചെയ്തത്. നാവികസേനയിൽ പ്രവേശനം നേടിയ ആദ്യ സംഘം ഈ മാസം 21നു കാലാവധി പൂർത്തിയാക്കും. വ്യോമസേനയിൽ നിന്നുള്ള ആദ്യ സംഘം ഡിസംബർ 21നും കരസേനയിലെ ആദ്യ അഗ്നിവീർ സംഘം ഡിസംബർ 31നും കാലാവധി പൂർത്തിയാക്കാനിരിക്കെയാണ് നിർണായക തീരുമാനം .ഇതോടെ അഗ്നിവീറുകളുടെ കരാര്‍ കാലാവധി നാലില്‍നിന്ന് ആറുവര്ഷമാകും. ‘സെക്കന്‍ഡ് ടൂര്‍ ഓഫ് ഡ്യൂട്ടി’ എന്ന് വിളിക്കപ്പെടുന്ന ഭേദഗതി നിര്‍ദേശം അംഗീകരിച്ചാണ് കേന്ദ്രസര്‍ക്കാരിന്റെ നീക്കം. ഇതുപ്രകാരം ആറുവര്‍ഷത്തെ സേവനത്തിനുശേഷം യോഗ്യരും താല്പര്യമുള്ളവരുമായ അഗ്നിവീറുകളെ സ്ഥിരപ്പെടുത്താന്‍ വ്യവസ്ഥയുണ്ടാകും.
നിലവിലെ അഗ്നിപഥ് പദ്ധതി പ്രകാരം കരസേന, നാവികസേന, വ്യോമസേന എന്നിവയിലേക്ക് 17.5 വയസിനും 21 വയസിനും ഇടയില്‍ പ്രായമുള്ള ഉദ്യോഗാര്‍ഥികളെയാണ് അഗ്നിവീറുകളായി നിയമിക്കുന്നത്. നാലുവര്‍ഷത്തെ സേവനത്തിനുശേഷം ഓരോ ബാച്ചിലെയും 25 ശതമാനം പേരെ മെരിറ്റ് അടിസ്ഥാനത്തില്‍ സായുധ സേനയിലെ സ്ഥിരം കേഡറിലേക്ക് ഉള്‍പ്പെടുത്തുകയും ബാക്കി 75 ശതമാനം പേര് സിവിലിയന്‍ ജീവിതത്തിലേക്ക് മടങ്ങുകയുമാണ് ചെയ്യുന്നത്. ഈ 75 ശതമാനം വരുന്ന അഗ്നിവീറുകള്ക്കാണ് ‘സെക്കന്‍ഡ് ടൂര്‍ ഓഫ് ഡ്യൂട്ടി’ എന്നപേരില്‍ സേവനകാലാവധി രണ്ടുവര്‍ഷത്തേക്ക് കൂടി നീട്ടിനല്‍കുക.
SUMMARY: Agniveer’s tenure will be extended by two years; Center with a decisive announcement
















