വേദനകള്‍ക്ക് വിട; വയനാട് ഉരുള്‍പ്പൊട്ടലിനെ അതിജീവിച്ച ശ്രുതി പുതു ജീവിതത്തിലേക്ക്, കൂട്ടായി സന്ദീപ്

കല്‍പ്പറ്റ: വയനാട് ചൂരല്‍മലയിലെ ഉരുള്‍പൊട്ടലില്‍ ഉറ്റവരെയും ഉടയവരെ നഷ്ടമായ ശ്രുതി സുരേഷിന്റെ ജീവിതത്തിലെ പുതിയ അധ്യായത്തിന് ഇന്ന് തുടക്കം. സ്വന്തം ജീവിതത്തില്‍ ഏറ്റുവാങ്ങിയ ദുരന്തങ്ങളെ അതിജീവിച്ച ശ്രുതി ഇന്ന് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ച് വിവാഹിതയായി. വയനാട് കലക്ടറേറ്റിലെ റവന്യൂ ജീവനക്കാരനായ സന്ദീപ് ശങ്കരനാണ് വരന്‍.

2024 ജൂലൈയില്‍ വയനാട്ടിലെ ചൂരല്‍മലയിലുണ്ടായ ഉരുള്‍പൊട്ടലിലാണ് ശ്രുതിക്ക് അച്ഛനും അമ്മയും അനിയത്തിയുമടക്കം കുടുംബത്തിലെ ഒന്‍പതോളം പേരെ നഷ്ടമായത്. ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോള്‍ ശ്രുതിക്ക് താങ്ങായി നിന്നത് പ്രതിശ്രുത വരനായ ജെന്‍സനായിരുന്നു. എന്നാല്‍ ദുരന്തത്തിന്റെ ആഘാതത്തില്‍ നിന്ന് കരകയറും മുന്‍പേ മറ്റൊരു ദുരന്തം കൂടി ശ്രുതിയെ തേടിയെത്തി. ഉരുള്‍പൊട്ടലിന് പിന്നാലെ സെപ്റ്റംബറിലുണ്ടായ വാഹനാപകടത്തില്‍ ജെന്‍സനും മരിച്ചു. ഇതോടെ ജീവിതത്തില്‍ തനിച്ചായ ശ്രുതിയുടെ വേദന കേരളമൊന്നാകെ ഏറ്റെടുത്തിരുന്നു.

മാനന്തവാടി സ്വദേശിയാണ് വരൻ സന്ദീപ്. 2026 ജൂലൈയില്‍ ലളിതമായ ചടങ്ങുകളോടെ ഇരുവരുടെയും വിവാഹനിശ്ചയം നടന്നിരുന്നു. ഇതിന് പിന്നാലെ ഇന്ന് രാവിലെ 6.15ഓടെയാണ് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിവാഹച്ചടങ്ങുകള്‍ നടന്നത്. കിഴക്കെ നടയിലെ ഒന്നാം നമ്പര്‍ മണ്ഡപത്തില്‍ വച്ചായിരുന്നു ഇരുവരുടെയും വിവാഹം. രക്ഷാകര്‍ത്താവിന്റെ സ്ഥാനത്ത് നിന്ന് എല്ലാത്തിനും മേല്‍നോട്ടം വഹിച്ചത് മുന്‍ റവന്യൂ മന്ത്രി കെ രാജന്‍ ആയിരുന്നു. എല്ലാവര്‍ക്കും സന്തോഷകരമായ അനുഭവമാണ് ശ്രുതിയുടെ വിവാഹമെന്ന് കെ രാജന്‍ പറഞ്ഞു. എല്ലാഘടത്തിലും അവര്‍ക്കൊപ്പമുണ്ടാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. ഒരുമിച്ച് ജോലി ചെയ്യുന്ന ആളുടെ കൈയില്‍ ഏല്‍പ്പിച്ചപ്പോള്‍ വളരെ സന്തോഷമെന്നും രാജന്‍ മാധ്യമങ്ങളോട് പറഞ്ഞു.
SUMMARY: Farewell to the pain; Shruti, a survivor of the Wayanad landslide, steps into a new life—with Sandeep by her side.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

മധ്യ-വടക്കന്‍ കേരളത്തില്‍ ഇടിമിന്നലോട് കൂടിയ കനത്ത മഴ; മൂവാറ്റുപുഴയില്‍ വീട് കത്തിയമര്‍ന്നു, വിവിധ ഇടങ്ങളില്‍ കനത്ത നാശനഷ്ടം

കൊച്ചി: മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും ഇടിമിന്നലോടുകൂടിയ ശക്തമായ മഴ. എറണാകുളം മൂവാറ്റുപുഴ ആരക്കുഴയില്‍...

നഴ്സിങ് വിദ്യാർഥി ഹോസ്റ്റലിന്റെ നാലാം നിലയിൽനിന്ന് വീണ് മരിച്ചു

ബെംഗളൂരു: ഹോസ്റ്റലിന്റെ നാലാം നിലയിൽ നിന്ന് വീണ് ബി.എസ്.സി നഴ്സിങ് വിദ്യാർഥി...

ബെംഗളൂരുവിൽ ഇന്ന് മഴയ്ക്ക് സാധ്യത

ബെംഗളൂരു: നഗരത്തിൽ ശനിയാഴ്ചയും ഒറ്റപ്പെട്ട ഇടങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയ്ക്ക്...

കന്നഡ സാഹിത്യകാരൻ കെ.വി. നാരായണ അന്തരിച്ചു

ബെംഗളൂരു: പ്രമുഖ കന്നഡ എഴുത്തുകാരനും ഭാഷാശാസ്ത്രജ്ഞനുമായ പ്രൊഫ. കെ.വി. നാരായണ അന്തരിച്ചു....

ജാർഖണ്ഡിൽ നിയന്ത്രണം വിട്ട ലോറി ജനക്കൂട്ടത്തിലേക്ക് പാഞ്ഞുകയറി; മൂന്ന് കുട്ടികളുമടക്കം ഏഴ് മരണം

ഖൂ​ണ്ടി: ജാ​ർ​ഖ​ണ്ഡി​ലെ ഖൂ​ണ്ടി ജി​ല്ല​യി​ൽ അ​മി​ത​വേ​ഗ​ത്തി​ലെ​ത്തി​യ 18 ച​ക്ര​ങ്ങ​ളു​ള്ള ട്ര​ക്ക് പാ​ഞ്ഞു​ക​യ​റി...

എംഡിഎംഎ കേസില്‍ ഡോക്ടര്‍ അറസ്റ്റില്‍; പിടിയിലായത് സ്വകാര്യ ആശുപത്രിയില്‍ എമര്‍ജന്‍സി വിഭാഗത്തില്‍ പ്രവര്‍ത്തിച്ചിരുന്നയാള്‍

വൈത്തിരി: ലക്കിടിയിൽ രണ്ട് തമിഴ്നാട് സ്വദേശികളിൽനിന്ന് എംഡിഎംഎ പിടിച്ചെടുത്ത സംഭവത്തിൽ ഡോക്ടർ...

എച്ച്.എസ്.ആർ. ലേഔട്ടിൽ ഓട വൃത്തിയാക്കാൻ റോബോട്ടിക് യന്ത്രം പരീക്ഷിക്കുന്നു

ബെംഗളൂരു: നഗരത്തിലെ അടച്ചിട്ട മഴവെള്ള ഓടകൾ വൃത്തിയാക്കുന്നതിനായി റോബോട്ടിക് യന്ത്രം പരീക്ഷിച്ച്...

ആര്യ രാജേന്ദ്രൻ തലസ്ഥാനം വിടുന്നു, ഇനി പ്രവർത്തന മണ്ഡലം കോഴിക്കോട്

തി​രു​വ​ന​ന്ത​പു​രം: മു​ൻ മേ​യ​റും സി​പി​എം ജി​ല്ലാ ക​മ്മി​റ്റി അം​ഗ​വു​മാ​യ ആ​ര്യാ രാ​ജേ​ന്ദ്ര​ൻ...

Related Articles

Popular Categories