‘മുന്നിൽ വരുന്ന ടിഷ്യു പേപ്പറുകളിൽ ഒപ്പിടാറില്ല’; പി​ണ​റാ​യി​ക്ക് മ​റു​പ​ടി​യു​മാ​യി വി.​ഡി.​ സ​തീ​ശ​ൻ

തിരുവനന്തപുരം: വൈദ്യുതി വാങ്ങൽ കരാറുമായി ബന്ധപ്പെട്ട പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ പ്രതികരണത്തിന് മറുപടിയുമായി മുഖ്യമന്ത്രി വി ഡി സതീശൻ. ഫ​യ​ലു​ക​ൾ പ​രി​ശോ​ധി​ച്ച് വി​ശ​ദാം​ശ​ങ്ങ​ൾ പ​ഠി​ച്ച ശേ​ഷ​മാ​ണ് തീ​രു​മാ​ന​ങ്ങ​ൾ എ​ടു​ക്കു​ന്ന​ത്. മു​ന്നി​ലെ​ത്തു​ന്ന ടി​ഷ്യു പേ​പ്പ​റു​ക​ളി​ലൊ​ന്നും ഒ​പ്പി​ടു​ന്ന ശീ​ല​മി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി. വൈദ്യുതി കരാർ സംബന്ധിച്ച് വിശദമായ മറുപടി നൽകിയിട്ടും ഉന്നയിച്ച അതേ ‘ദുരൂഹ’ ആരോപണം പ്രതിപക്ഷ നേതാവ് ഇന്നും ആവർത്തിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. 12.50 രൂപയ്ക്ക് ഹിമാചൽ പ്രദേശ് വൈദ്യുതി നൽകാമെന്ന് പറഞ്ഞതിൻ്റെ രേഖകൾ എവിടെയെന്ന് ചോദിച്ചതിന് പ്രതിപക്ഷ നേതാവ് മറുപടി പറഞ്ഞിട്ടുമില്ല. അതിനാൽ അത്തരമൊരു ഓഫർ ഹിമാചൽ പ്രദേശ് നൽകിയിട്ടില്ലെന്ന് പ്ര​തി​പ​ക്ഷ നേ​താ​വി​ന് ബോ​ധ്യ​പ്പെ​ട്ടു​കാ​ണും. അ​തു​കൊ​ണ്ടാ​ണ് അ​ദ്ദേ​ഹം രേ​ഖ​ക​ൾ കാ​ണി​ക്കാ​ത്ത​തെന്നും മുഖ്യമന്ത്രി പറഞ്ഞു.

കെ​എ​സ്ഇ​ബി മി​ക​ച്ച​തെ​ന്ന് ക​ണ്ടെ​ത്തി​യ ഹി​മാ​ച​ൽ​പ്ര​ദേ​ശി​ൽ നി​ന്ന് വൈ​ദ്യു​തി വാ​ങ്ങാ​ത്ത​ത് എ​ന്തു​കൊ​ണ്ടാ​ണെ​ന്ന ചോ​ദ്യം പ്ര​തി​പ​ക്ഷ നേ​താ​വ് വീ​ണ്ടും ഉ​ന്ന​യി​ക്കു​ക​യാ​ണ്. അ​തേ​സ​മ​യം സം​സ്ഥാ​ന​ത്തെ വൈ​ദ്യു​തി പ്ര​തി​സ​ന്ധി കൃ​ത്രി​മ​മാ​യി സൃ​ഷ്ടി​ച്ച​താ​ണെ​ന്നും ആ​രോ​പി​ക്കു​ന്നു. ഇ​തെ​ന്തൊ​രു വി​രോ​ധാ​ഭാ​സ​മാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി ചോ​ദി​ച്ചു. വൈ​ദ്യു​തി പ്ര​തി​സ​ന്ധി​യെ​ക്കു​റി​ച്ച് കെ​എ​സ്ഇ​ബി ത​ന്നെ​യാ​ണ് സ​ർ​ക്കാ​രി​നെ അ​റി​യി​ച്ച​തെ​ന്ന് രേ​ഖ​ക​ൾ സ​ഹി​തം വ്യ​ക്ത​മാ​ക്കി​യി​ട്ടും അ​തേ ആ​രോ​പ​ണം ആ​വ​ർ​ത്തി​ക്കു​ന്ന​തി​ലാ​ണ് ദു​രൂ​ഹ​ത​യെ​ന്നും സ​തീ​ശ​ൻ പ​റ​ഞ്ഞു.

ജി​എ​ൻ​എ​യി​ൽ നി​ന്ന് വൈ​ദ്യു​തി വാ​ങ്ങു​ന്ന​തും പ​രി​ഗ​ണി​ക്കാ​മെ​ന്ന് മു​ൻ കെ​എ​സ്ഇ​ബി ചെ​യ​ർ​മാ​ൻ സ​ർ​ക്കാ​രി​ന് ന​ൽ​കി​യ കു​റി​പ്പി​ൽ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. ജി​എ​ൻ​എ പ്ലാ​റ്റ്ഫോ​മി​ലൂ​ടെ വൈ​ദ്യു​തി വാ​ങ്ങു​ന്ന​തി​നെ വി​മ​ർ​ശി​ക്കു​ന്ന പ്ര​തി​പ​ക്ഷ നേ​താ​വി​ന് ഈ ​കു​റി​പ്പി​നെ​ക്കു​റി​ച്ച് അ​റി​യി​ല്ലേ​യെ​ന്നും അ​റി​ഞ്ഞി​ട്ടും അ​റി​യാ​ത്ത ഭാ​വം ന​ടി​ക്കു​ക​യാ​ണോ​യെ​ന്നും മു​ഖ്യ​മ​ന്ത്രി ചോ​ദി​ച്ചു. ക​ഴി​ഞ്ഞ സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്തും ജി​എ​ൻ​എ പ്ലാ​റ്റ്ഫോം ഉ​പ​യോ​ഗി​ച്ചി​ട്ടു​ണ്ടെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് സ​മ്മ​തി​ച്ച​തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

സെപ്റ്റംബറിൽ കേരളത്തിൽ പവർകട്ട് ഏർപ്പെടുത്തേണ്ടി വന്ന സാഹചര്യവും മുഖ്യമന്ത്രി വിശദീകരിച്ചു. തുടർന്ന് ഒക്ടോബറിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നും പൊതുമേഖലാ സ്ഥാപനങ്ങളിൽ നിന്നും വൈദ്യുതി വാങ്ങിയാണ് പവർകട്ട് ഒഴിവാക്കിയത്. ഓപ്പൺ ടെൻഡർ വഴി ആവശ്യമായ വൈദ്യുതി ലഭ്യമല്ലെന്നും പവർകട്ട് ഒഴിവാക്കാൻ മുന്നിലുള്ള കരാറുകളിൽ അടിയന്തര തീരുമാനം എടുക്കണമെന്നും ആവശ്യപ്പെട്ടാണ് കെ.എസ്.ഇ.ബി സർക്കാരിന് ഫയൽ സമർപ്പിച്ചത്. നവംബറിൽ പവർകട്ട് ഉണ്ടാകുമെന്ന തരത്തിൽ ഒക്ടോബർ അവസാന വാരം മാധ്യമങ്ങളിൽ വാർത്തകൾ വന്നിരുന്നതായും മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു. പവർകട്ട് ഒഴിവാക്കാൻ ഏതാണ് അഭികാമ്യമെന്ന ചോദ്യത്തിന്മേലാണ് സർക്കാർ ഈ സാമ്പത്തിക പരിശോധന നടത്തി തീരുമാനമെടുത്തതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
SUMMARY: ‘Don’t sign the tissue papers that come before’; V.D. Satheesan as a reply to Pinarayi

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ബെംഗളൂരുവിൽ അന്തരിച്ചു 

ബെംഗളൂരു: ആലപ്പുഴ ഹരിപ്പാട് കരുവാറ്റ സ്വദേശി കെ.സി. വിജയകുമാർ (വേണു -63)...

‘ഇ.ഡിക്ക് സൂപ്പർ പോലീസ് ആകാനാവില്ല’; കർണാടക ഹൈക്കോടതി

ബെംഗളൂരു: എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് രാജ്യത്തെ എല്ലാ കുറ്റകൃത്യങ്ങളും അന്വേഷിക്കാൻ അധികാരമുള്ള ഒരു...

പാർക്കിങ്ങിനെ ചൊല്ലി തർക്കം; ഐടി കമ്പനി മേധാവിയെ വെടിവെച്ചുകൊന്നു

ഫരീദാബാദ്: കാർ പാർക്കിങ്ങിനെച്ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് പ്രമുഖ ഐടി കമ്പനി മേധാവിയായ...

ബൈയപ്പനഹള്ളി–ഹൊസൂർ റെയിൽപാത ഇരട്ടിപ്പിക്കൽ: വൈദ്യുതീകരണ ജോലികൾ പുരോഗമിക്കുന്നു

ബെംഗളൂരു: ബെംഗളൂരു–ഹൊസൂർ റെയിൽപാതയിലെ ഗതാഗതശേഷി വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന ബൈയപ്പനഹള്ളി–ഹൊസൂർ പാത...

വരൾച്ച; കൃഷിനാശം നേരിട്ട കർഷകർക്ക് 5,000 രൂപ ധനസഹായം; ആദ്യ ഗഡു വിതരണം തുടങ്ങി

ബെംഗളൂരു: കർണാടകയിൽ വരൾച്ചയെ തുടർന്ന് കൃഷിനാശം നേരിട്ട കർഷകർക്ക് പ്രഖ്യാപിച്ച 5,000...

ബെംഗളൂരുവിൽ അന്തരിച്ചു 

ബെംഗളൂരു: ആലപ്പുഴ ഹരിപ്പാട് കരുവാറ്റ സ്വദേശി കെ.സി. വിജയകുമാർ (വേണു -63)...

‘ഇ.ഡിക്ക് സൂപ്പർ പോലീസ് ആകാനാവില്ല’; കർണാടക ഹൈക്കോടതി

ബെംഗളൂരു: എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് രാജ്യത്തെ എല്ലാ കുറ്റകൃത്യങ്ങളും അന്വേഷിക്കാൻ അധികാരമുള്ള ഒരു...

പാർക്കിങ്ങിനെ ചൊല്ലി തർക്കം; ഐടി കമ്പനി മേധാവിയെ വെടിവെച്ചുകൊന്നു

ഫരീദാബാദ്: കാർ പാർക്കിങ്ങിനെച്ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് പ്രമുഖ ഐടി കമ്പനി മേധാവിയായ...

ബൈയപ്പനഹള്ളി–ഹൊസൂർ റെയിൽപാത ഇരട്ടിപ്പിക്കൽ: വൈദ്യുതീകരണ ജോലികൾ പുരോഗമിക്കുന്നു

ബെംഗളൂരു: ബെംഗളൂരു–ഹൊസൂർ റെയിൽപാതയിലെ ഗതാഗതശേഷി വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന ബൈയപ്പനഹള്ളി–ഹൊസൂർ പാത...

വരൾച്ച; കൃഷിനാശം നേരിട്ട കർഷകർക്ക് 5,000 രൂപ ധനസഹായം; ആദ്യ ഗഡു വിതരണം തുടങ്ങി

ബെംഗളൂരു: കർണാടകയിൽ വരൾച്ചയെ തുടർന്ന് കൃഷിനാശം നേരിട്ട കർഷകർക്ക് പ്രഖ്യാപിച്ച 5,000...

കേരളസമാജം ബെംഗളൂരു സൗത്ത് വെസ്റ്റ് ഓണാഘോഷം നാളെ

ബെംഗളൂരു: കേരളസമാജം ബെംഗളൂരു സൗത്ത് വെസ്റ്റിൻ്റെ ഓണാഘോഷപരിപാടിയായ "പൊന്നോണം 2026" ഞായറാഴ്ച...

വീടിന്റെ പില്ലറിനായി കുഴിച്ച കുഴിയില്‍ വീണ് അഞ്ച് വയസുകാരിക്ക് ദാരുണാന്ത്യം

പാലക്കാട്: മുണ്ടൂരിൽ വീടിന്റെ പില്ലറിനായി കുഴിച്ച കുഴിയിൽ വീണ് അഞ്ച് വയസുകാരിക്ക്...

കേരളസമാജം വനിതകൾക്കായി ക്യാൻസർ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

ബെംഗളൂരു: ദേശീയ ക്യാൻസർ ബോധവൽക്കരണ ദിനത്തിന്റെ ഭാഗമായി ഇന്ദിരനഗർ കൈരളി നികേതൻ...

Related Articles

Popular Categories