‘ഐക്യകേരള പിറവി’ കേവലം റവന്യൂ ഉത്തരവല്ല, ആധുനിക രാഷ്ട്രീയ മൂല്യങ്ങളുടെ ആവിഷ്‌ക്കാരം: കരിവെള്ളൂർ മുരളി

ബെംഗളൂരു: തിരുവിതാംകൂർ, കൊച്ചി, മലബാർ എന്നീ പ്രവിശ്യകൾ സംയോജിപ്പിച്ച് 1956 നവംബർ 1 ന് ഐക്യകേരളം പിറന്നത് കേവലം ഒരു റവന്യൂ ഉത്തരവല്ലെന്നും ഭാഷയും സാഹിത്യവും സംസ്ക്കാരവും ജീവിതവും ഊട്ടിയുറപ്പിച്ച ആധുനിക രാഷ്ട്രീയ മൂല്യങ്ങളുടെയും സംസ്കാരത്തിൻ്റെയും ഒരു സമൂഹമെന്ന നിലയിലുള്ള ആവിഷ്‌ക്കാരമായിരുന്നുവെന്നും കവിയും നാടകകൃത്തും മുൻ സംഗീത നാടക അക്കാദമി സെക്രട്ടറിയുമായ കരിവെള്ളൂർ മുരളി പറഞ്ഞു. കേരളസമാജം ബാംഗ്ലൂർ സൗത്ത് വെസ്റ്റിൻ്റെ പൊന്നോണം 2026- ഓണാഘോഷതോടനുബന്ധിച്ചു നടന്ന സാഹിത്യ സായാഹ്നത്തിൽ കല, സാഹിത്യം, ജീവിതം കേരളീയ സമൂഹത്തിൻ്റെ ഭാവഭേദങ്ങൾ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

അരുവിപ്പുറം പ്രതിഷ്ഠയോടൊപ്പം ശ്രീ നാരായണ ഗുരു രചിച്ച ജാതിഭേദം എന്നു തുടങ്ങുന്ന നാലു വരി കവിതയാണ് കേരളീയ നവോത്ഥാനത്തിൻ്റെ ആധാരസൂക്തം. ജാതിവിവേചനത്തിനെതിരായി മനുഷ്യത്വഭരിതവും മതനിരപേക്ഷവുമായ ഒരു സമൂഹം കെട്ടിപ്പടുക്കുന്നതിനു വേണ്ടിയുള്ള മാനിഫെസ്റ്റോ ആയിത്തീർന്നു ആശാൻ്റെ കവിതകൾ ദേശീയ സ്വാതന്ത്ര്യത്തിനും മണ്ണിനും മനുഷ്യാവകാശങ്ങൾക്കും വേണ്ടിയുള്ള പോരാട്ടങ്ങൾക്കും ഇന്ധനം നൽകിയതിൽ നമ്മുടെ കവിതകളും പാട്ടുകളും നാടകങ്ങളും കഥാപ്രസംഗങ്ങളുമെല്ലാം വലിയ പങ്കു വഹിച്ചു. ആ പ്രവണതകൾ നമ്മുടെ കലയും സാഹിത്യവും വലിയൊരളവുവരെ പിന്തുടരുന്നുണ്ടെങ്കിലും നമ്മുടെ ടീനേജ് എഴുത്തുകാരുടെ ലക്ഷക്കണക്കിന് കോപ്പികൾ വിറ്റഴിക്കുന്ന നോവലുകളും മറ്റും കച്ചവട താല്പര്യങ്ങൾക്ക് കീഴടങ്ങുകയും കേരളീയ ജീവിതത്തെ പ്രതിഫലിപ്പിക്കുന്നതിൽ നിന്ന് പിൻവാങ്ങുകയും ചെയ്യുന്നതായി അദ്ദേഹം നിരീക്ഷിച്ചു.

സമാജം സെക്രട്ടറി സതീഷ് തോട്ടശ്ശേരി അധ്യക്ഷത വഹിച്ചു. കെ. ആർ. കിഷോർ, ആർ. വി. ആചാരി, മുഹമ്മദ് കുനിങ്ങാട് എന്നിവർ ചർച്ചയിൽ പങ്കെടുത്തു. സജിത്ത് കുമാർ സ്വാഗതവും ശിവദാസ് ഇടശ്ശേരി നന്ദിയും പറഞ്ഞു. ശ്രുതിലയം ഓർക്കസ്ട്ര  അവതരിപ്പിച്ച ഗാനമേളയും നടന്നു.
SUMMARY: Ponnonam 2026 of KeralaSamajam Bangalore South West

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

പാലക്കാടൻ കൂട്ടായ്മ കന്നഡ രാജ്യോത്സവം- കേരള പിറവി ആഘോഷം

ബെംഗളൂരു: പാലക്കാടൻ കൂട്ടായ്മയുടെ പാലക്കാടൻ കൂട്ടായ്മ കന്നഡ രാജ്യോത്സവം- കേരള പിറവി...

കാക്കനാട് ഐടി ജീവനക്കാരിയുടെ മരണത്തിനിടയാക്കിയ ബസിന്റെ പെര്‍മിറ്റ് സസ്‌പെന്‍ഡ് ചെയ്തു

കൊച്ചി: കാക്കനാട് യുവതിയെ ഇടിച്ചുകൊലപ്പെടുത്തിയ ബസിന്റെ പെര്‍മിറ്റ് മറ്റൊരു കേസില്‍ സസ്‌പെന്‍ഡ്...

പെട്രോളില്‍ അനുവദനീയമായതിലും കൂടുതല്‍ എഥനോളെന്ന് ആരോപണം; രേഖകള്‍ പുറത്തുവിടുമെന്ന് ഡി കെ ശിവകുമാര്‍

ബെംഗളൂരു: ചില പെട്രോള്‍ പമ്പുകളില്‍ പെട്രോളില്‍ എഥനോള്‍ കലർത്തുന്നത് നിശ്ചിത പരിധിയായ...

നടി അഞ്ജു കുര്യൻ വിവാഹിതയായി

കൊച്ചി: നടി അഞ്ജു കുര്യൻ വിവാഹിതയായി. റോഷനാണ് അഞ്ജുവിന്‍റെ വരൻ. വിവാഹ...

ടയര്‍ പൊട്ടിത്തെറിച്ചതിനു പിന്നാലെ തീ പടര്‍ന്നു പിടിച്ചു; 45 വിദ്യാര്‍ഥികളുമായി പോയ ബസ് ടൂറിസ്റ്റ് ബസ് പൂര്‍ണമായും കത്തി നശിച്ചു

പാലക്കാട്: പാലക്കാട് ഒറ്റപ്പാലം വരോട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്ന് വിനോദയാത്രയ്ക്ക്...

‘മദ്യനയം പ്രഖ്യാപിക്കുന്നത് വരെ ബാര്‍ ലൈസൻസുകള്‍ പുതുക്കരുത്’: നിര്‍ണ്ണായക ഉത്തരവുമായി എക്സൈസ് വകുപ്പ്

തിരുവനന്തപുരം: മദ്യനയം പ്രഖ്യാപിക്കുന്നതുവരെ ബാർ ലൈസൻസ് പുതുക്കരുതെന്ന കർശന നിർദേശവുമായി എക്സൈസ്...

നിർമ്മാണത്തിലിരിക്കുന്ന പാലത്തിലേക്ക് കാർ ഇടിച്ചുകയറി; നാല് യുവാക്കൾ മരിച്ചു

ബെംഗളൂരു: കർണാടകയിലെ യാദ്ഗീർ ജില്ലയിലെ സൂറത്ത്-ചെന്നൈ എക്സ്പ്രസ് വേയിൽ നിർമ്മാണത്തിലിരിക്കുന്ന പാലത്തിലേക്ക്...

തമിഴ്‌നാട്ടില്‍ വീട്ടില്‍ സൂക്ഷിച്ച പടക്കം പൊട്ടിത്തെറിച്ച്‌ 10 വയസ്സുകാരൻ മരിച്ചു; മാതാപിതാക്കള്‍ക്ക് ഗുരുതര പരുക്ക്

വില്ലുപുരം: ദീപാവലി ആഘോഷങ്ങള്‍ക്കിടെ തമിഴ്നാട്ടില്‍ വ്യാപക അപകടം. വീട്ടില്‍ സൂക്ഷിച്ച പടക്കം...

Related Articles

Popular Categories