പെട്രോളില്‍ അനുവദനീയമായതിലും കൂടുതല്‍ എഥനോളെന്ന് ആരോപണം; രേഖകള്‍ പുറത്തുവിടുമെന്ന് ഡി കെ ശിവകുമാര്‍

ബെംഗളൂരു: ചില പെട്രോള്‍ പമ്പുകളില്‍ പെട്രോളില്‍ എഥനോള്‍ കലർത്തുന്നത് നിശ്ചിത പരിധിയായ 20 ശതമാനത്തിനും മുകളിലാണെന്ന സ്വന്തം സർക്കാരിന്റെ ആരോപണങ്ങളെ പിന്തുണച്ച്‌ കർണാടക മുഖ്യമന്ത്രി ഡികെ ശിവകുമാർ. എണ്ണവിപണന കമ്പനികള്‍ ആരോപണം നിഷേധിച്ചതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ബന്ധപ്പെട്ട മന്ത്രി തിങ്കളാഴ്ച വാർത്താസമ്മേളനം നടത്തി വിശദാംശങ്ങളും രേഖകളും പുറത്തുവിടുമെന്ന് ശിവകുമാർ അറിയിച്ചു.

എൻജിൻ ഇടയ്ക്കിടെ നിലയ്ക്കുന്നതും മൈലേജ് കുറയുന്നതും ഉള്‍പ്പെടെ ആയിരക്കണക്കിന് വാഹനങ്ങള്‍ക്ക് പ്രശ്നമുണ്ടെന്ന പരാതികള്‍ ലഭിച്ചതായി ശിവകുമാർ പറഞ്ഞു. സാമ്പിളുകള്‍ ശേഖരിച്ച 67 സ്ഥലങ്ങളെക്കുറിച്ച്‌ കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. അന്വേഷണം ഏകദേശം 30 ശതമാനം പൂർത്തിയായെന്നും അദ്ദേഹം വ്യക്തമാക്കി. പെട്രോള്‍ പമ്പുകളില്‍വച്ചാണ് അധിക എഥനോള്‍ കലർത്തുന്നതെന്നും അതിന് രേഖകളുണ്ടെന്നുമാണ് അദ്ദേഹത്തിന്റെ ആരോപണം. വിഷയം രാഷ്ട്രീയലക്ഷ്യത്തോടെയല്ല ഉന്നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കർണാടകയിലെ ചില വില്‍പ്പനകേന്ദ്രങ്ങളില്‍നിന്നുള്ള പെട്രോളില്‍ 26 മുതല്‍ 31 ശതമാനം വരെ എഥനോള്‍ കണ്ടെത്തിയെന്നാണ് സംസ്ഥാന വകുപ്പിന്റെ വാദം. എന്നാല്‍ 27 സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലുമായി പൊതുമേഖലാ എണ്ണക്കമ്പനികളില്‍നിന്ന് ശേഖരിച്ച ഇ20 പെട്രോളിന്റെ 893 സാമ്പിളുകളും നിശ്ചിത ഗുണനിലവാരം പാലിച്ചതായി കേന്ദ്ര പെട്രോളിയം മന്ത്രാലയം അറിയിച്ചു.

എഥനോള്‍ കലർത്തുന്നത് നിയന്ത്രിതവും യന്ത്രവത്കൃതവുമായ പ്രക്രിയയാണെന്നും കൈകൊണ്ട് നടത്തുന്ന ഇടപെടലല്ലെന്നും ഇന്ത്യൻ ഓയില്‍, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം കമ്പനികള്‍ വ്യക്തമാക്കി. ഇരുപത് ശതമാനം എഥനോള്‍ കലർത്താനുള്ള അനുമതി ശാസ്ത്രീയ പഠനങ്ങളുടെയും സാങ്കേതിക വിലയിരുത്തലുകളുടെയും അടിസ്ഥാനത്തിലാണെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയും പ്രതികരിച്ചു.

SUMMARY: Allegations of excess ethanol in petrol; D.K. Shivakumar says he will release documents

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

പാലക്കാടൻ കൂട്ടായ്മ കന്നഡ രാജ്യോത്സവം- കേരള പിറവി ആഘോഷം

ബെംഗളൂരു: പാലക്കാടൻ കൂട്ടായ്മയുടെ പാലക്കാടൻ കൂട്ടായ്മ കന്നഡ രാജ്യോത്സവം- കേരള പിറവി...

കാക്കനാട് ഐടി ജീവനക്കാരിയുടെ മരണത്തിനിടയാക്കിയ ബസിന്റെ പെര്‍മിറ്റ് സസ്‌പെന്‍ഡ് ചെയ്തു

കൊച്ചി: കാക്കനാട് യുവതിയെ ഇടിച്ചുകൊലപ്പെടുത്തിയ ബസിന്റെ പെര്‍മിറ്റ് മറ്റൊരു കേസില്‍ സസ്‌പെന്‍ഡ്...

‘ഐക്യകേരള പിറവി’ കേവലം റവന്യൂ ഉത്തരവല്ല, ആധുനിക രാഷ്ട്രീയ മൂല്യങ്ങളുടെ ആവിഷ്‌ക്കാരം: കരിവെള്ളൂർ മുരളി

ബെംഗളൂരു: തിരുവിതാംകൂർ, കൊച്ചി, മലബാർ എന്നീ പ്രവിശ്യകൾ സംയോജിപ്പിച്ച് 1956 നവംബർ...

നടി അഞ്ജു കുര്യൻ വിവാഹിതയായി

കൊച്ചി: നടി അഞ്ജു കുര്യൻ വിവാഹിതയായി. റോഷനാണ് അഞ്ജുവിന്‍റെ വരൻ. വിവാഹ...

ടയര്‍ പൊട്ടിത്തെറിച്ചതിനു പിന്നാലെ തീ പടര്‍ന്നു പിടിച്ചു; 45 വിദ്യാര്‍ഥികളുമായി പോയ ബസ് ടൂറിസ്റ്റ് ബസ് പൂര്‍ണമായും കത്തി നശിച്ചു

പാലക്കാട്: പാലക്കാട് ഒറ്റപ്പാലം വരോട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്ന് വിനോദയാത്രയ്ക്ക്...

‘മദ്യനയം പ്രഖ്യാപിക്കുന്നത് വരെ ബാര്‍ ലൈസൻസുകള്‍ പുതുക്കരുത്’: നിര്‍ണ്ണായക ഉത്തരവുമായി എക്സൈസ് വകുപ്പ്

തിരുവനന്തപുരം: മദ്യനയം പ്രഖ്യാപിക്കുന്നതുവരെ ബാർ ലൈസൻസ് പുതുക്കരുതെന്ന കർശന നിർദേശവുമായി എക്സൈസ്...

നിർമ്മാണത്തിലിരിക്കുന്ന പാലത്തിലേക്ക് കാർ ഇടിച്ചുകയറി; നാല് യുവാക്കൾ മരിച്ചു

ബെംഗളൂരു: കർണാടകയിലെ യാദ്ഗീർ ജില്ലയിലെ സൂറത്ത്-ചെന്നൈ എക്സ്പ്രസ് വേയിൽ നിർമ്മാണത്തിലിരിക്കുന്ന പാലത്തിലേക്ക്...

തമിഴ്‌നാട്ടില്‍ വീട്ടില്‍ സൂക്ഷിച്ച പടക്കം പൊട്ടിത്തെറിച്ച്‌ 10 വയസ്സുകാരൻ മരിച്ചു; മാതാപിതാക്കള്‍ക്ക് ഗുരുതര പരുക്ക്

വില്ലുപുരം: ദീപാവലി ആഘോഷങ്ങള്‍ക്കിടെ തമിഴ്നാട്ടില്‍ വ്യാപക അപകടം. വീട്ടില്‍ സൂക്ഷിച്ച പടക്കം...

Related Articles

Popular Categories