ഫുജൈറയിൽ ട്രക്കും കാറുകളും കൂട്ടിയിടിച്ച് വന്‍ അപകടം; ഒട്ടേറെ ജീവനുകൾ പൊലിഞ്ഞു, നിരവധി പേർക്ക് ഗുരുതര പരുക്ക്

ദുബായ്: യുഎഇയിലെ ഫുജൈറയിൽ വൻ അപകടം. വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നിരവധി ആളുകൾ മരിച്ചതായി ഫുജൈറ പോലീസ് അറിയിച്ചു. നിരവധി പേര്‍ക്ക് പരുക്കേറ്റു. ഫുജൈറയിലേക്കുള്ള പ്രവേശന കവാടത്തിന് സമീപം ശൈഖ് ഖലീഫ ബിന്‍ സായിദ് സ്ട്രീറ്റില്‍ വ്യാഴാഴ്ച അര്‍ധരാത്രിക്ക് ശേഷമാണ് അപകടമുണ്ടായത്.

ട്രക്ക് നിരവധി വാഹനങ്ങളുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായതെന്ന് ഫുജൈറ പൊലീസ് അറിയിച്ചു. അപകടവിവരം ലഭിച്ചയുടന്‍ പോലീസ്, ആംബുലന്‍സ്, സിവില്‍ ഡിഫന്‍സ് വിഭാഗങ്ങള്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു.

പരുക്കേറ്റവര്‍ക്ക് അടിയന്തര വൈദ്യസഹായം നല്‍കിയശേഷം ആശുപത്രികളിലേക്ക് മാറ്റി. അപകടസ്ഥലത്ത് പൊലീസ് സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുകയും മറ്റ് വാഹനങ്ങളുടെ ഗതാഗതം നിയന്ത്രിക്കുകയും ചെയ്തു.

അപകടത്തിന്റെ കൃത്യമായ കാരണവും സാഹചര്യങ്ങളും കണ്ടെത്താന്‍ ബന്ധപ്പെട്ട അധികൃതര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരിച്ചവരുടെയും പരുക്കേറ്റവരുടെയും കൃത്യമായ എണ്ണം, അപകടത്തില്‍പ്പെട്ടവരുടെ വിവരങ്ങള്‍ എന്നിവ പോലീസ് പുറത്തുവിട്ടിട്ടില്ല.
വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും ഗതാഗത നിയമങ്ങള്‍ കര്‍ശനമായി അനുസരിക്കണമെന്നും പോലീസ് അഭ്യര്‍ഥിച്ചു. വേഗപരിധി പാലിക്കുകയും വാഹനങ്ങള്‍ക്കിടയില്‍ മതിയായ സുരക്ഷിത അകലം നിലനിര്‍ത്തുകയും വേണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. അപകടത്തെക്കുറിച്ചുള്ള അന്വേഷണം തുടരുകയാണ്.

SUMMARY: Fatal accident in Fujairah where truck and car collided; Many lives were lost, many were seriously injured

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കശ്മീരില്‍ പട്രോളിംഗിനിടെ കാണാതായ രണ്ടു പോലീസുകാരും കൊല്ലപ്പെട്ട നിലയില്‍

ശ്രീനഗർ: കശ്മീരില്‍ പട്രോളിങ്ങിനിടെ കാണാതായ രണ്ട് പോലീസ് ഉദ്യോഗസ്ഥരെ കൊല്ലപ്പെട്ട നിലയില്‍...

ബെംഗളൂരു വിമാനത്താവളത്തിൽ 78 ഡ്രോണുകൾ പിടിച്ചെടുത്തു; രണ്ട് യാത്രക്കാർ അറസ്റ്റിൽ

ബെംഗളൂരു: കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ കസ്റ്റംസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ 78...

ദീപ്തി മെഗാ വടംവലി മത്സരം; ബ്രോഷർ പ്രകാശനം ചെയ്തു

ബെംഗളൂരു: ദീപ്തി വെൽഫെയർ അസോസിയേഷൻ സംഘടിപ്പിക്കുന്ന മെഗാ വടംവലി മത്സരത്തിന്റെ ബ്രോഷർ...

ബെംഗളൂരുവിലെ വിവിധ ഇടങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങും 

ബെംഗളൂരു: അറ്റകുറ്റപ്പണികളും വൈദ്യുതി ലൈനുകളുടെ നവീകരണ പ്രവർത്തനങ്ങളും നടക്കുന്നതിനാൽ  ബെംഗളൂരുവിലെ 70-ലേറെ...

കാമുകനെ ഒഴിവാക്കാൻ ക്വട്ടേഷൻ; യുവതിയും സുഹൃത്തുക്കളും പിടിയിൽ

പാലക്കാട്: കാമുകനെ ക്വട്ടേഷന്‍ നല്‍കി ആക്രമിച്ച സംഭവത്തില്‍ യുവതിയും സുഹൃത്തുക്കളും അറസ്റ്റില്‍....

ബെംഗളൂരുവിൽ മലയാളി നഴ്സിങ് വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി

ബെംഗളൂരു: മലയാളി നഴ്സിങ് വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. ആചാര്യ കോളജിലെ...

ഇടപെടലുകൾ ഫലം കണ്ടു; രേഖകൾ നഷ്ടപ്പെട്ട് ഇറാനിൽ കുടുങ്ങിയ കൊല്ലം സ്വദേശി തിരികെ നാട്ടിലേയ്ക്ക്

കൊല്ലം: പാസ്പോർട്ട് നഷ്ടപ്പെട്ടതിനെ തുടർന്ന് ഇറാനിൽ കുടുങ്ങിയ കൊല്ലം പ്രാക്കുളം സ്വദേശി...

അധ്യാപികമാര്‍ ഉള്‍പ്പെട്ട വടകര എം.ഡി.എം.എ. കേസ്; രണ്ട് പേര്‍ കൂടി പിടിയില്‍

വടകര: അധ്യാപികമാര്‍ ഉള്‍പ്പെട്ട വടകര എം.ഡി.എം.എ കേസില്‍ രണ്ടു പേര്‍ കൂടി...

Related Articles

Popular Categories