കൊച്ചി: സ്വര്‍ണ വിലയില്‍ വീണ്ടും ഇടിവ്. പവന് 1600 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് 12,815 രൂപയും ഒരു പവന് 1,02,520 രൂപയുമായി. 22 കാരറ്റിനൊപ്പം മറ്റ് കാരറ്റ് സ്വര്‍ണത്തിന്റെ വിലയിലും ഇടിവുണ്ടായിട്ടുണ്ട്. 18 കാരറ്റിന് ഗ്രാമിന് 160 രൂപ ഇന്ന് കുറഞ്ഞതോടെ ഒരു ഗ്രാമിന് 10,490 രൂപയും ഒരു പവന് 83,920 രൂപയുമായി. ഗ്രാമിന് 125 രൂപ കുറവുണ്ടായ 14 കാരറ്റ് സ്വര്‍ണത്തിന്റെ ഒരു ഗ്രാമിന് 8,205 രൂപയും പവന് 65,640 രൂപയുമാണ് വില. 9 കാരറ്റ് സ്വര്‍ണത്തിന്റെ വിലയിലും കുറവുണ്ട്. ഗ്രാമിന് 80 രൂപയാണ് ഇടിഞ്ഞത്. ഇതോടെ ഒരു ഗ്രാമിന്റെ വില 5295 രൂപയിലേക്കും പവന് 42,360 രൂപയിലേക്കുമെത്തി. ഒരു ഗ്രാം വെള്ളിക്ക് 200 രൂപയും 10 ഗ്രാമിന് 2,000 രൂപയുമാണ് ഇന്നത്തെ നിരക്ക്.
കഴിഞ്ഞ മൂന്നു ദിവസത്തിനിടെ പവന് 3,500 രൂപയിലേറെയാണ് കുറഞ്ഞത്. സ്വർണവില ഇനിയും ഇടിയുമെന്നാണ് പൊതുവിലയിരുത്തൽ. ഇതോടെ, കേരളത്തിൽ പവൻവില ഒരുലക്ഷം രൂപയ്ക്കു താഴെയെത്താനുള്ള സാധ്യത ശക്തമായി. ചൊവ്വാഴ്ച രണ്ടു തവണയായി സ്വർണം പവന് 1,400 രൂപ കുറഞ്ഞിരുന്നു. രാവിലെ ഗ്രാമിന് 45 രൂപയും പവന് 360 രൂപയും കുറഞ്ഞപ്പോൾ വൈകുന്നേരം ഒറ്റയടിക്ക് ഗ്രാമിന് 130 രൂപയും പവന് 1,040 രൂപയും കുറയുകയാണുണ്ടായത്. പിന്നാലെ ബുധനാഴ്ച ഗ്രാമിന് 65 രൂപയും പവന് 520 രൂപയും കുറഞ്ഞു.
ആഗോള വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 4,078 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങള്‍ ഉള്‍പ്പെടെയുള്ള ആഗോള രാഷ്ട്രീയ സാഹചര്യങ്ങള്‍ സ്വര്‍ണവിലയെ നേരിട്ട് സ്വാധീനിക്കുന്നുണ്ട്. ഡോളറിന്റെ മൂല്യത്തിലുണ്ടാകുന്ന കയറ്റിറക്കങ്ങളും അന്താരാഷ്ട്ര വിപണിയിലെ ചാഞ്ചാട്ടങ്ങളും ഇന്ത്യന്‍ വിപണിയിലും പ്രതിഫലിക്കുന്നു.
SUMMARY: Big fall in gold prices; 1,600 minimum at one go















