ഫുജൈറയിൽ വാഹനാപകടം; മലയാളി കുടുംബത്തിലെ മൂന്നുപേർ മരിച്ചു

ഫുജൈറ: യു.എ.ഇയിലെ ഫുജൈറയിൽ വാഹനാപകടത്തിൽ മലയാളി കുടുംബത്തിലെ മൂന്നുപേർ മരിച്ചു. ഫുജൈറയിൽ ഇവാ കഫ്റ്റീരിയ നടത്തുന്ന മലപ്പുറം വേങ്ങര കുന്നുംപുറം കുണ്ടിൽപ്പാറ സ്വദേശി സിദ്ദീഖിന്റെ മക്കളായ മുഹമ്മദ്‌ അസ്മിൽ (21), മിസ്ന ജുബിൻ (21), പേരക്കുട്ടി മുഹമ്മദ്‌ ഫായിസ് (മൂന്ന്) എന്നിവരാണ് മരിച്ചത്. ഫുജൈറ കോടതിക്ക് മുന്നിൽ കുടുംബം സഞ്ചരിച്ചിരുന്ന കാർ ട്രക്കിന് പിന്നിലേക്ക് ഇടിച്ചുകയറിയാണ് അപകടം.

അപകടസമയത്ത് വാഹനത്തിൽ കുടുംബത്തിലെ ഏഴ് പേരാണ് ഉണ്ടായിരുന്നത്. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ സിദ്ദീഖിന്റെ ഭാര്യ, മൂത്ത മകൾ, ഇവരുടെ മറ്റ് രണ്ട് മക്കൾ എന്നിവർ ഫുജൈറയിലെ ആശുപത്രിയിൽ ചികിത്സയിലാണ്.

ഫുജൈറയിൽ ബുധനാഴ്ച അർധ രാത്രിയുണ്ടായ മറ്റൊരു വാഹനാപകടത്തിൽ നിരവധി പേർ മരിച്ചു. ഫുജൈറയിലേക്കുള്ള പ്രവേശന കവാടത്തിന് സമീപം ഷെയ്ഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റിൽ ലോറിയും നിരവധി വാഹനങ്ങളും കൂട്ടിയിടിക്കുകയായിരുന്നു. ലോറി നിരവധി വാഹനങ്ങളിൽ കൂട്ടിയിടിക്കുകയായിരുന്നു. പരുക്കേറ്റവർക്ക് പ്രാഥമിക ചികിത്സ നൽകിയശേഷം തുടർചികിത്സക്കായി ആശുപത്രികളിലേക്ക് മാറ്റി. അപകടത്തിൽ അധികൃതർ അന്വേഷണം ആരംഭിച്ചതായി ഫുജൈറ പോലീസ് സ്ഥിരീകരിച്ചു. മരിച്ചവരുടെയും പരുക്കേറ്റവരുടെയും കൃത്യമായ വിവരം ലഭ്യമല്ല. അപകടത്തിൽപ്പെട്ടവരുടെ വിവരങ്ങളും പുറത്തുവിട്ടിട്ടില്ല. മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായി പോലീസ് അറിയിച്ചു.

SUMMARY: Car accident in Fujairah; Three members of the Malayali family died

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

സ്വര്‍ണവിലയില്‍ വന്‍ ഇടിവ്; ഒറ്റയടിക്ക് കുറഞ്ഞത് 1,600 രൂപ

കൊച്ചി: സ്വര്‍ണ വിലയില്‍ വീണ്ടും ഇടിവ്. പവന് 1600 രൂപയാണ് ഇന്ന്...

ഫുജൈറയിൽ ട്രക്കും കാറുകളും കൂട്ടിയിടിച്ച് വന്‍ അപകടം; ഒട്ടേറെ ജീവനുകൾ പൊലിഞ്ഞു, നിരവധി പേർക്ക് ഗുരുതര പരുക്ക്

ദുബായ്: യുഎഇയിലെ ഫുജൈറയിൽ വൻ അപകടം. വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നിരവധി...

കശ്മീരില്‍ പട്രോളിംഗിനിടെ കാണാതായ രണ്ടു പോലീസുകാരും കൊല്ലപ്പെട്ട നിലയില്‍

ശ്രീനഗർ: കശ്മീരില്‍ പട്രോളിങ്ങിനിടെ കാണാതായ രണ്ട് പോലീസ് ഉദ്യോഗസ്ഥരെ കൊല്ലപ്പെട്ട നിലയില്‍...

ബെംഗളൂരു വിമാനത്താവളത്തിൽ 78 ഡ്രോണുകൾ പിടിച്ചെടുത്തു; രണ്ട് യാത്രക്കാർ അറസ്റ്റിൽ

ബെംഗളൂരു: കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ കസ്റ്റംസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ 78...

ദീപ്തി മെഗാ വടംവലി മത്സരം; ബ്രോഷർ പ്രകാശനം ചെയ്തു

ബെംഗളൂരു: ദീപ്തി വെൽഫെയർ അസോസിയേഷൻ സംഘടിപ്പിക്കുന്ന മെഗാ വടംവലി മത്സരത്തിന്റെ ബ്രോഷർ...

ബെംഗളൂരുവിലെ വിവിധ ഇടങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങും 

ബെംഗളൂരു: അറ്റകുറ്റപ്പണികളും വൈദ്യുതി ലൈനുകളുടെ നവീകരണ പ്രവർത്തനങ്ങളും നടക്കുന്നതിനാൽ  ബെംഗളൂരുവിലെ 70-ലേറെ...

കാമുകനെ ഒഴിവാക്കാൻ ക്വട്ടേഷൻ; യുവതിയും സുഹൃത്തുക്കളും പിടിയിൽ

പാലക്കാട്: കാമുകനെ ക്വട്ടേഷന്‍ നല്‍കി ആക്രമിച്ച സംഭവത്തില്‍ യുവതിയും സുഹൃത്തുക്കളും അറസ്റ്റില്‍....

ബെംഗളൂരുവിൽ മലയാളി നഴ്സിങ് വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി

ബെംഗളൂരു: മലയാളി നഴ്സിങ് വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. ആചാര്യ കോളജിലെ...

Related Articles

Popular Categories