നമ്മ മെട്രോ പിങ്ക് ലൈൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് നാടിന് സമർപ്പിക്കും

ബെംഗളൂരു: നഗരത്തിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിലും തെക്കൻ ബെംഗളൂരുവിലെ യാത്രാസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിലും നിർണായകമായേക്കുന്ന നമ്മ മെട്രോയുടെ പിങ്ക് ലൈനിന്റെ ആദ്യഘട്ടം -7.5 കിലോമീറ്റർ എലിവേറ്റഡ് പാത ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് നാടിന് സമർപ്പിക്കും. ഉച്ചയ്ക്ക് 12.30 ന് താവരക്കരെ സ്റ്റേഷനിൽ പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്ത ശേഷം ഐഐഎംബി ബിലേക്കഹള്ളി സ്റ്റേഷനിലേക്ക് മെട്രോയിൽ യാത്ര ചെയ്യും. ഐഐഎംബി ഓഡിറ്റോറിയത്തിലാണ് ഉദ്ഘാടന ചടങ്ങ്. ഉദ്ഘാടനത്തിന് ശേഷം നാളെ (നവംബർ 14, 2026) രാവിലെ 6 മണി മുതൽ ഈ പാത പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കും

ഏറെ വാഹനത്തിരക്കേറിയ ബെന്നാർഘട്ട റോഡിനു മുകളിലൂടെ കടന്നുപോകുന്ന 7.5 കിലോമീറ്റർ പാത തുറക്കുന്നതോടെ ഈ ഭാഗങ്ങളിലെ ഗതാഗതക്കുരുക്കിനു പരിഹാരമാകുമെന്നാണ് പ്രതീക്ഷ. പിങ്ക് ലൈനിന്റെ ആകെ നീളം 21.26 കിലോമീറ്ററാണ്. ഇതിൽ 7.5 കിലോമീറ്റർ ഉയർന്ന പാതയും ശേഷിക്കുന്ന 13.76 കിലോമീറ്റർ ഭൂഗർഭ പാതയുമാണ്. ഭൂഗർഭപാത നാഗവാര വരെയാണ് നീളുന്നത്. പാതയിലെ ശ്രദ്ധേയമായ ഒന്ന് ജയദേവ ആശുപത്രി സ്റ്റേഷനാണ്. ഇവിടെ നിലവിലുള്ള യെല്ലോ ലൈനുമായി യാത്രക്കാർക്ക് ബന്ധപ്പെടാൻ കഴിയും. ഇതോടെ തെക്കൻ ബെംഗളൂരുവിലെ വിവിധ പ്രദേശങ്ങളിൽനിന്ന് ഇലക്ട്രോണിക് സിറ്റി, ബൊമ്മസാന്ദ്ര തുടങ്ങിയ ഭാഗങ്ങളിലേക്ക് മെട്രോ വഴി യാത്ര ചെയ്യുന്നത് കൂടുതൽ എളുപ്പമാകും.

നിലവില്‍ ബെംഗളൂരു മെട്രോയുടെ പ്രവര്‍ത്തന ശൃംഖല 96.1 കിലോമീറ്ററാണ്. പിങ്ക് ലൈനിലെ 7.5 കിലോമീറ്റര്‍ പാത കൂടി പ്രവര്‍ത്തനക്ഷമമാകുന്നതോടെ ഇത് 103.6 കിലോമീറ്ററായി ഉയരും. നഗരത്തിലെ മെട്രോ ശൃംഖല 100 കിലോമീറ്റര്‍ പിന്നിടുന്ന നിര്‍ണായക ഘട്ടമാണിത്. ദൈര്‍ഘ്യം വര്‍ധിക്കുന്നതിനൊപ്പം നഗരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പൊതുഗതാഗത സൗകര്യം വ്യാപിപ്പിക്കാനും പുതിയ പാത സഹായിക്കും. ആദ്യഘട്ടം ഉദ്ഘാടനം ചെയ്യുന്നതോടെ പിങ്ക് ലൈനിന്റെ മുഴുവന്‍ സര്‍വീസും ആരംഭിക്കില്ല. നാഗവാര വരെയുള്ള ഭൂഗര്‍ഭ പാതയില്‍ നിര്‍മാണവും അനുബന്ധ സാങ്കേതിക ജോലികളും തുടരുകയാണ്. ഈ ഭാഗം പൂര്‍ത്തിയാക്കി ആവശ്യമായ പരിശോധനകളും സുരക്ഷാ അനുമതികളും ലഭിച്ച ശേഷമായിരിക്കും പൂര്‍ണ സര്‍വീസ് ആരംഭിക്കുക. എംജി റോഡ്, ശിവാജിനഗര്‍, കന്റോണ്‍മെന്റ് തുടങ്ങിയ പ്രധാന മേഖലകളിലേക്കും പാത കണക്റ്റിവിറ്റി നല്‍കും.
SUMMARY: Namma Metro Pink Line will be dedicated to the nation by Prime Minister Narendra Modi today

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

തിരുവനന്തപുരം നഗരത്തില്‍ വന്‍കവര്‍ച്ച; സ്വര്‍ണക്കട ഉടമയില്‍ നിന്ന് പിടിച്ചുപറിച്ചത് 250 പവന്‍

തിരുവനന്തപുരം: തിരുവനന്തപുരത്ത് വന്‍ സ്വര്‍ണകവര്‍ച്ച. ചാലയിലെ വൈഷ്‌ണവി ജുവലറി ഉടമ മഹാരാഷ്ട്ര...

മൈസൂരു അയ്യപ്പ സ്വാമി ക്ഷേത്രത്തിൽ മണ്ഡലകാല വാർഷിക പൂജാ മഹോത്സവം 17 മുതൽ

ബെംഗളൂരു: മൈസൂരു ചാമുണ്ഡിക്കുന്നിന് അടിവാരത്തുള്ള ശബരിമല അയ്യപ്പ പൂജാ സമിതിയുടെ കീഴിലുള്ള...

ബെംഗളൂരുവിൽ ലഹരിവേട്ട; 12.61 കോടി രൂപയുടെ ലഹരിമരുന്ന് പിടിച്ചു, വിദേശികളടക്കം 34 പേർ അറസ്റ്റിൽ

ബെംഗളൂരു: നഗരത്തിലെ വിവിധ ഇടങ്ങളിൽ ൽ ഒരാഴ്ചയ്ക്കിടെ ബെംഗളൂരു സിറ്റി പോലീസ് നടത്തിയ...

വൈറ്റ് ഹൗസിന് സമീപം വെടിവെപ്പ്; ഒരാൾ കൊല്ലപ്പെട്ടു, അഞ്ച് പേർക്ക് പരുക്ക്

വാഷിങ്ടന്‍: യുഎസില്‍ വൈറ്റ്ഹൗസിനു സമീപമുണ്ടായ വെടിവയ്പില്‍ ഒരാള്‍ കൊല്ലപ്പെടുകയും അഞ്ച് പേര്‍ക്ക്...

ബുള്ളറ്റും സ്‌കൂട്ടറും കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു

കോഴിക്കോട്: മുക്കം നഗരസഭയിലെ മണാശ്ശേരി അമ്പലക്കണ്ടി റോഡിൽ ബുള്ളറ്റും സ്കൂട്ടറും കൂട്ടിയിടിച്ച്...

ഫുജൈറയിലുണ്ടായ വാഹനാപകടത്തിൽ മരണം 14 ആയി: കൂട്ടിയിടിച്ചത് 23 വാഹനങ്ങൾ

ഫുജൈറ: ഫുജൈറയില്‍ ഇന്ന് പുലര്‍ച്ചെയുണ്ടായ വാഹനാപകടത്തില്‍ മരിച്ചത് 14 പേര്‍. 23...

ചൈനീസ് ചാരവനിതയുമായുള്ള വിവാഹേതരബന്ധം; എൻവിഡിയ മേധാവി ജെൻസൻ ഹുവാങ് രാജിവച്ചു

വാഷിംഗ്ടൺ: വിവാഹേതര ബന്ധങ്ങളുമായി ബന്ധപ്പെട്ട ഗുരുതരമായ വിവാദങ്ങളെത്തുടർന്ന് പ്രമുഖ അമേരിക്കൻ ചിപ്പ് നിർമ്മാണ...

പ്രശസ്ത ഫൊട്ടോഗ്രഫര്‍ കൊല്ലം മോഹന്‍ ട്രെയിനില്‍ നിന്ന് വീണ് മരിച്ചു

തിരുവനന്തപുരം: പ്രശസ്ത ഫോട്ടോഗ്രാഫർ കൊല്ലം മോഹൻ അന്തരിച്ചു. കുടുംബ സമേതം യാത്ര...

Related Articles

Popular Categories