തൃശൂർ: ഷൊർണൂരില്‍ ഗുഡ്സ് ട്രെയിൻ പാളം തെറ്റി. കൊച്ചിൻ പാലത്തിന് സമീപമാണ് സംഭവം. ഇതോടെ തൃശൂരില്‍ നിന്ന് വരുന്ന തീവണ്ടികള്‍ ഉള്‍പ്പെടെ വള്ളത്തോള്‍ നഗർ ഭാഗത്ത് പിടിച്ചിട്ടിരിക്കുകയാണ് എന്നാണ് വിവരം. ട്രെയിനിന്റെ പിൻഭാഗം ഏഴാം നമ്പർ പ്ലാറ്റ്ഫോമിലേക്ക് വീണ നിലയിലാണ്. സാങ്കേതിക വിദഗ്ധർ സ്ഥലത്തെത്തിയിട്ടുണ്ട്. പ്രധാന റെയില്‍വേ പാതയായതിനാല്‍ മറ്റ് തീവണ്ടികള്‍ കൂടി വൈകി ഓടുന്ന സാഹചര്യമാണ് നിലവില്‍.
SUMMARY: Goods train derails in Shoranur; train traffic delayed
















