തനിഷ്ക് ജ്വല്ലറി മോഷണം; കവര്‍ന്ന 20 കിലോയോളം സ്വര്‍ണാഭരണങ്ങളില്‍ 15 കിലോ വീണ്ടെടുത്ത് പോലീസ്

മധുര: മധുരയിലെ തനിഷ്ക് ജ്വല്ലറിയില്‍ നിന്ന് മോഷണം പോയ സ്വർണത്തില്‍ 15 കിലോ പോലീസ് വീണ്ടെടുത്തു. പെണ്‍സുഹൃത്തിന് വീട് നിർമിക്കാനും കടം വീട്ടാനുമാണ് മുഖ്യപ്രതി മോഷണം നടത്തിയതെന്ന് പോലീസ് വ്യക്തമാക്കി. സംഭവത്തില്‍ പെണ്‍സുഹൃത്തും പ്രതിയുടെ പിതാവും അറസ്റ്റിലായിട്ടുണ്ട്. മുഖ്യപ്രതിയായ 25കാരൻ നിഷാന്തിനായി തിരച്ചില്‍ തുടരുകയാണ്.

വ്യാഴാഴ്ച പുലർച്ചെയാണ് മധുരയിലെ തനിഷ്ക് ജ്വല്ലറിയുടെ പുതിയ ഷോറൂമില്‍ നിന്ന് 20 കിലോയോളം വരുന്ന സ്വർണ-വജ്രാഭരണങ്ങള്‍ കവർന്നത്. സിസിടിവി ദൃശ്യങ്ങളും പ്രതിയുടെ കൈയിലെ ടാറ്റൂവും കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിലാണ് മധുര സ്വദേശിയായ നിഷാന്താണ് മോഷണത്തിന് പിന്നിലെന്ന് പോലീസ് തിരിച്ചറിഞ്ഞത്. മോഷണത്തിന് നിഷാന്ത് ഉപയോഗിച്ചത് പെണ്‍സുഹൃത്തും സോഷ്യല്‍ മീഡിയ കണ്ടന്റ് ക്രിയേറ്ററുമായ മീനാക്ഷി നാച്ചിയാരുടെ ഇരുചക്രവാഹനമാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.

ഇതേത്തുടർന്ന് മീനാക്ഷിയെയും നിഷാന്തിന്റെ പിതാവ് സുരേഷിനെയും പോലീസ് അറസ്റ്റ് ചെയ്ത് മധുര സെൻട്രല്‍ ജയിലിലേക്ക് മാറ്റി. ഇരുവരുടെയും മൊഴിയുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് മോഷ്ടിച്ച സ്വർണത്തില്‍ 15 കിലോ കണ്ടെടുത്തത്. മടക്കുളം വനമേഖലയോട് ചേർന്ന വയലില്‍ നിന്നും മയിലാടുംപാറയില്‍ കുഴിച്ചിട്ട നിലയില്‍ നിന്നുമാണ് സ്വർണം കണ്ടെത്തിയത്. ബാക്കി ആഭരണങ്ങള്‍ കണ്ടെത്താനുള്ള ശ്രമവും പോലീസ് തുടരുകയാണ്.

SUMMARY: Tanishq Jewellery Heist: Police Recover 15 kg of Gold Jewellery Out of the Approximately 20 kg Stolen

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

മലപ്പുറത്ത് വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് വൈദ്യുതി മന്ത്രി

മലപ്പുറം: തിരൂരങ്ങാടിയില്‍ വൈദ്യുതാഘാതമേറ്റ് വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് വൈദ്യുതി...

ഇലക്‌ട്രിക് യാത്രാ വിമാനം വികസിപ്പിച്ചെടുത്ത് ചൈന; ആദ്യ പറക്കല്‍ വിജയകരം

ബീജിങ്: ചരിത്രത്തിലാദ്യമായി 19 സീറ്റുകളുള്ള ഇലക്‌ട്രിക് പാസഞ്ചർ വിമാനം അവതരിപ്പിച്ച്‌ ചൈന....

കോഴഞ്ചേരി പുതിയ പാലം നാടിന് സമര്‍പ്പിച്ചു; ഉദ്ഘാടന ചടങ്ങ് എല്‍ഡിഎഫ് ബഹിഷ്കരിച്ചു

പത്തനംതിട്ട: ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവില്‍ കോഴഞ്ചേരി പുതിയ പാലം നാടിന് സമർപ്പിച്ചു. എന്നാല്‍...

മെട്രോ യെല്ലോ ലൈനിൽ നാളെ മുതൽ അധിക ട്രെയിൻ

ബെംഗളൂരു: ബെംഗളൂരു നമ്മ മെട്രോയുടെ യെല്ലോ ലൈനിൽ യാത്രക്കാർക്ക് ആശ്വാസമായി നവംബർ...

എല്‍പിഎസ്ടി സമരസമിതിയുമായി ചര്‍ച്ചക്ക് തയ്യാറാണെന്ന് സര്‍ക്കാര്‍

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നില്‍ 133 ദിവസമായി തുടരുന്ന എല്‍പിഎസ്‍ടി റാങ്ക് ഹോള്‍ഡേഴ്സ്...

വിസ്ഡം യൂത്ത് പ്രൊഫഷനൽ ഫാമിലി മീറ്റ്

ബെംഗളൂരു: പ്രൊഫഷണലുകൾക്കായി വിസ്ഡം യൂത്ത് സംഘടിപ്പിച്ച 'ഫോക്കസ്: പ്രൊഫഷണൽസ് ഫാമിലി മീറ്റ്'...

മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ശമ്പളം ഇനി സ്പാർക്കിലൂടെ; പുതിയ സംവിധാനം 2027 ജനുവരി മുതൽ

തിരുവനന്തപുരം: സംസ്ഥാനത്തെ മുഖ്യമന്ത്രി, മന്ത്രിമാർ, എംഎൽഎമാർ എന്നിവരടക്കമുള്ള ഭരണഘടനാ പദവികൾ വഹിക്കുന്നവരുടെ...

അനധികൃത താമസം; രണ്ട് ബംഗ്ലാദേശ് പൗരന്മാർ അറസ്റ്റിൽ

ബെംഗളൂരു: മംഗളൂരുവിൽ അനധികൃതമായി തങ്ങിയ രണ്ട് ബംഗ്ലാദേശ് പൗരന്മാർ അറസ്റ്റിൽ. ആഷികുൽ...

Related Articles

Popular Categories