ബെംഗളൂരു: കെഎൻഎസ്എസ് ഫലസൂരു കരയോഗവും മഹിളാ വിഭാഗം ശക്തിയും ചേർന്ന് ശിശുദിനം ആഘോഷിച്ചു. കരയോഗം ഓഫീസിൽ വച്ച് നടന്ന ആഘോഷത്തിൽ കുട്ടികളുടെ ചിത്രരചന, ചെറുകഥ, കസേരകളി എന്നീ പരിപാടികളും ശേഷം സമ്മാന വിതരണവും നടന്നു.
കരയോഗം സെക്രട്ടറി അനിൽ കുമാർ ടി. എ, വൈസ് പ്രസിഡണ്ട് ചന്ദ്രബാബു, ബോർഡ് മെമ്പർ അരുൺ കുമാർ മഹിളാ വിഭാഗം പ്രസിഡൻ്റ് മീനാ മുരളീധരൻ,സെക്രട്ടറി ഇന്ദിരാ ഗോപിനാഥൻ, അജിതാ രാജേന്ദ്രൻ ശ്യാമളാ അനിൽ എന്നിവർ ആഘോഷത്തിന് നേതൃത്വം നൽകി.
SUMMARY: KNSS Halasuru Karayoga celebrated Children’s Day
















