തിരുവനന്തപുരം: ട്രെയിന്‍ സർവീസുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. ഇന്നും വെള്ളിയാഴ്ച (നവംബർ 20)യും ആണ് ട്രെയിന്‍ സർവീസുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. തിരുവനന്തപുരം സെന്‍ട്രല്‍-തിരുവനന്തപുരം സൗത്ത് സെക്ഷനില്‍ അറ്റകുറ്റപ്പണി ആരംഭിച്ചതിന്റെ ഭാഗമായാണ് ഇത്തരമൊരു നിയന്ത്രണം. രണ്ട് ട്രെയിനുകള്‍ ഭാഗികമായി റദ്ദാക്കി. മംഗളൂരു സെന്‍ട്രലില്‍ നിന്ന് പുറപ്പെടുന്ന പരശുറാം എക്സ്പ്രസ് തിരുവനന്തപുരം സെന്‍ട്രലില്‍ യാത്ര അവസാനിപ്പിക്കും.
തിരുവനന്തപുരം മുതല്‍ കന്യാകുമാരി വരെയുള്ള സര്‍വീസ് ഈ ദിവസങ്ങളില്‍ ഉണ്ടായിരിക്കില്ല. നവംബര്‍ 17, 21 തീയതികളില്‍ കന്യാകുമാരി-മംഗളൂരു സെന്‍ട്രല്‍ പരശുറാം എക്സ്പ്രസിന് നിയന്ത്രണമുണ്ടാകും. ഈ ദിവസങ്ങളില്‍ കന്യാകുമാരി മുതല്‍ തിരുവനന്തപുരം വരെയുള്ള സര്‍വീസുകള്‍ ഉണ്ടായിരിക്കില്ല. ഇന്നും വെള്ളിയാഴ്ചയും ഗുരുവായൂര്‍-ചെന്നൈ എഗ്മോര്‍ എക്സ്പ്രസ് 35 മിനിറ്റ് വൈകിയോടുമെന്നും റെയില്‍വേ അധികൃതര്‍ അറിയിച്ചു.
SUMMARY: Maintenance work; restrictions on train services in the Thiruvananthapuram Central–South section
















