ബെംഗളൂരു: ആനേക്കലിൽ നദിയിൽ ചാടി ജീവനൊടുക്കിയ യുവതിയുടെ മൃതദേഹം പുറത്തെടുക്കുന്നതിനിടെ രക്ഷാപ്രവർത്തനത്തിനെത്തിയ മറ്റൊരാളും മുങ്ങിമരിച്ചു. കൽക്കുണ്ടെ അഗ്രഹാര സ്വദേശിനി കവിത ശ്രീനിവാസ് (35) എന്ന സ്ത്രീയാണ് മുഗളൂരുവിലെ ദക്ഷിണ പിനാകിനി നദിയിൽ ചാടി ആത്മഹത്യ ചെയ്തത്. യുവതിയുടെ മൃതദേഹം പുറത്തെടുക്കാൻ നദിയിലിറങ്ങിയ മാളൂർ സ്വദേശി മഞ്ജുനാഥ് ആണ് മുങ്ങിമരിച്ചത്.
കവിത വിവാഹിതയാണ്, രണ്ട് കുട്ടികളുണ്ട്. കുടുംബവഴക്കിനെ തുടര്‍ന്നു പിനാകിനി നദിയിൽ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണു നിഗമനം. ഇവരുടെ മൃതദേഹം നദിയിൽ പൊങ്ങിക്കിടക്കുന്നത് കണ്ട നാട്ടുകാർ സർജാപൂർ പോലീസിൽ വിവരം അറിയിച്ചു. പിന്നീട്, മൃതദേഹം വീണ്ടെടുക്കാൻ പോലീസ് മാലൂരിൽ നിന്ന് മഞ്ജുനാഥിനെ വിളിച്ചു. എന്നാൽ, മൃതദേഹം പുറത്തെടക്കുന്നത്തിനിടെ മഞ്ജുനാഥും മുങ്ങിമരിക്കുകയായിരുന്നു.
കവിതയുടെയും മഞ്ജുനാഥിന്റെയും മൃതദേഹങ്ങൾക്കായി സൗത്ത് പിനാകിനി നദിയിൽ അഗ്നിശമന സേന തിരച്ചിൽ നടത്തിയിട്ടുണ്ട്. അതേസമയം മൃതദേഹം പുറത്തെടുക്കാനുള്ള ശ്രമത്തിനിടെ ആവശ്യമായ സുരക്ഷാ മുൻകരുതലുകൾ ഉണ്ടായിരുന്നില്ലെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. രണ്ട് മരണങ്ങളിലേക്കും നയിച്ച സാഹചര്യങ്ങളും രക്ഷാപ്രവർത്തനത്തിനിടെ സുരക്ഷാ ക്രമീകരണങ്ങൾ പാലിച്ചിരുന്നോ എന്നതും അന്വേഷിക്കും.
SUMMARY: A rescuer also drowned while attempting to recover the body of a young woman who had died by suicide after jumping into a river in Anekal.
















