മെസ്സിയുടെ പേരിലെ തട്ടിപ്പ്; മുൻ കായികമന്ത്രി വി അബ്ദുറഹിമാനെ പ്രതി ചേർക്കാൻ ആഭ്യന്തര വകുപ്പിന്റെ ഉത്തരവ്

തിരുവനന്തപുരം: മെസ്സിയെ കേരളത്തിൽ എത്തിക്കുമെന്ന വാഗ്ദാനവുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ മുൻ കായികമന്ത്രി വി. അബ്ദുറഹിമാനെതിരെയും മറ്റ് പ്രമുഖർക്കെതിരെയും നിയമനടപടികൾ ശക്തമാകുന്നു. ഗവർണറുടെ അനുമതി ലഭിച്ചതിനെ തുടർന്ന് ആഭ്യന്തര വകുപ്പാണ് ഇവർക്കെതിരെ കേസെടുത്ത് അന്വേഷണം നടത്താൻ ഉത്തരവിട്ടത്.

മുൻ കായികമന്ത്രി വി. അബ്ദുറഹിമാൻ, മുൻ പ്രൈവറ്റ് സെക്രട്ടറി സി. സത്യപാലൻ, സ്പോർട്സ് കൗൺസിൽ മുൻ അധ്യക്ഷൻ യു. ഷറഫലി എന്നിവരെ പുതിയ പ്രതികളായി ഉൾപ്പെടുത്തും. നിലവിൽ കളമശേരി പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ റിപോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനിയും (ആർബിസി) എം.ഡി. ആന്റോ അഗസ്റ്റിനുമാണ് മറ്റ് പ്രതികൾ. എ.ഡി.ജി.പി. പി. വിജയന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം (എസ്‌.ഐ.ടി.) തന്നെയാണ് ഈ പുതിയ ആരോപണങ്ങളും അന്വേഷിക്കുന്നത്.

അഴിമതി നിരോധന നിയമപ്രകാരമാണ് കേസ് അന്വേഷിക്കുന്നത്. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് സ്വകാര്യ കമ്പനിക്ക് സാമ്പത്തിക നേട്ടമുണ്ടാക്കാൻ സഹായിച്ചുവെന്നും സർക്കാരിന് സാമ്പത്തിക നഷ്ടം വരുത്തിയെന്നുമാണ് വി. അബ്ദുറഹിമാനെതിരെയുള്ള പ്രധാന ആരോപണം. കുറ്റങ്ങൾ തെളിഞ്ഞാൽ 10 വർഷം വരെ തടവുശി ലഭിക്കാവുന്ന വകുപ്പുകൾ ചുമത്താനാണ് നീക്കം.

അനധികൃത ഇടപെടലുകളും കത്തിടപാടുകളും നടത്തിയെന്നാണ് സി. സത്യപാലനെതിരെയുള്ള കണ്ടെത്തൽ. സ്പോർട്സ് കൗൺസിൽ അധ്യക്ഷനായിരിക്കെ സ്പോൺസർക്ക് അനുകൂലമായി കരാറിൽ സാക്ഷിയായി ഒപ്പിട്ടെന്നാണ് യു. ഷറഫലിക്കെതിരെയുള്ള ആരോപണം.

കായിക വകുപ്പിന്റെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് എസ്‌.ഐ.ടി അന്വേഷണം ആരംഭിച്ചിരിക്കുന്നത്. മെസ്സിയുടെ പേരിൽ പണപ്പിരിവും സാമ്പത്തിക ക്രമക്കേടുകളും അധികാരദുർവിനിയോഹവും നടന്നതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇതിന്റെ ഭാഗമായി മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഉടൻ റിപ്പോർട്ട് സമർപ്പിക്കുമെന്നാണ് വിവരം.
SUMMARY: Fraud involving Messi’s name; Home Department orders inclusion of former Sports Minister V. Abdurahiman as an accused.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കേരള എഞ്ചിനിയേഴ്‌സ് അസോസിയേഷൻ വാർഷികാഘോഷം; ഡോ. മുരളി തുമ്മാരുകുടിയെ ആദരിച്ചു

ബെംഗളൂരു: കേരള എഞ്ചിനിയേഴ്‌സ് അസോസിയേഷൻ (കെഇഎ) ബെംഗളൂരുവിന്റെ വാർഷികാഘോഷം ഇന്ദിരാനഗറിലെ ഇസിഎ...

ആനേക്കലിൽ നദിയിൽ ചാടി ജീവനൊടുക്കിയ യുവതിയുടെ മൃതദേഹം പുറത്തെടുക്കാൻ ശ്രമിക്കുന്നതിനിടെ രക്ഷാപ്രവർത്തകനും മുങ്ങിമരിച്ചു

ബെംഗളൂരു: ആനേക്കലിൽ നദിയിൽ ചാടി ജീവനൊടുക്കിയ യുവതിയുടെ മൃതദേഹം പുറത്തെടുക്കുന്നതിനിടെ രക്ഷാപ്രവർത്തനത്തിനെത്തിയ...

ട്രെക്കിംഗിനുള്ള യാത്രക്കിടെ ബൈക്കിൽ ലോറിയിടിച്ചു; 19കാരനായ വിദ്യാർഥി മരിച്ചു, സുഹൃത്തിന് പരുക്ക്

ബെംഗളൂരു: ട്രെക്കിംഗിനായി പോകുന്നതിനിടെ ബൈക്കിൽ ലോറിയിടിച്ച് 19 കാരനായ കോളേജ് വിദ്യാർത്ഥി...

ദേശീയ കായിക ബോർഡ് അധ്യക്ഷനായി ദേവേഷ് ചതുർവേദി ചുമതലയേറ്റു

ന്യൂഡല്‍ഹി: മുൻ ഐ.എ.എസ് ഉദ്യോഗസ്ഥനായ ദേവേഷ് ചതുർവേദി ന്യൂഡൽഹിയിൽ ദേശീയ കായിക...

അറ്റകുറ്റപ്പണി; തിരുവനന്തപുരം സെന്‍ട്രല്‍-സൗത്ത് സെക്ഷനില്‍ ട്രെയിന്‍ സര്‍വീസുകള്‍ക്ക് നിയന്ത്രണം

തിരുവനന്തപുരം: ട്രെയിന്‍ സർവീസുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. ഇന്നും വെള്ളിയാഴ്ച (നവംബർ 20)യും...

തിരുവനന്തപുരത്ത് പോലിസുകാരുടെ മേല്‍ വാഹനം കയറ്റി ലഹരി സംഘം; ഉദ്യോഗസ്ഥന്റെ കൈ ഒടിഞ്ഞു

തിരുവനന്തപുരം: കഴക്കൂട്ടത്ത് എംഡിഎംഎ കടത്തുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പരിശോധനയ്‌ക്കെത്തിയ പോലീസുകാർക്ക് നേരെ...

കൊല്ലത്ത് വയോധിക ദമ്പതികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കൊല്ലം: കൊല്ലം ഉലിയകോവിലില്‍ വയോധിക ദമ്പതികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി....

പമ്പയിലെ ശുചിമുറികളിലേക്കുള്ള ജലവിതരണം തടസപ്പെട്ട സംഭവം; ദുരൂഹത ആരോപിച്ച്‌ ദേവസ്വം പ്രസിഡന്റ് കെ ജയകുമാര്‍

പത്തനംതിട്ട: ശബരിമല പമ്പയിലെ ശുചിമുറികളിലേക്കുള്ള ജലവിതരണം തടസ്സപ്പെട്ട സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് തിരുവിതാംകൂർ...

Related Articles

Popular Categories