ഡൽഹി: വടക്കുകിഴക്കൻ ഡൽഹിയിലെ ഖജൂരി ഖാസിൽ ഡൽഹി നിയമമന്ത്രി കപിൽ മിശ്രയുടെ ക്യാമ്പ് ഓഫീസിന് സമീപമുണ്ടായ വെടിവയ്പ്പിൽ സമീർ (26) എന്ന യുവാവ് കൊല്ലപ്പെട്ടു. തിങ്കളാഴ്ച വൈകിട്ട് 5:30-ഓടെ ബൈക്കിലെത്തിയ രണ്ടംഗ സംഘം യുവാവിന് നേരെ 15-നും 20-നും ഇടയിൽ റൗണ്ട് വെടിയുതിർക്കുകയായിരുന്നു.
വെടിയേറ്റ് ഗുരുതരമായി പരുക്കേറ്റ സമീറിനെ ഉടൻ തന്നെ സിവിൽ ലൈൻസിലെ ട്രോമ സെന്ററിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നുവെടിയേറ്റ് ഗുരുതരമായി പരിക്കേറ്റ സമീറിനെ ഉടൻ തന്നെ സിവിൽ ലൈൻസിലെ ട്രോമ സെന്ററിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
വെടിവയ്പ്പിന് മന്ത്രി കപിൽ മിശ്രയുമായോ അദ്ദേഹത്തിന്റെ ഓഫീസുമായോ യാതൊരു ബന്ധവുമില്ലെന്ന് ഡൽഹി പോലീസ് വ്യക്തമാക്കി. ആക്രമണം നടന്ന സ്ഥലത്തിന് സമീപമാണ് മന്ത്രിയുടെ ഓഫീസ് സ്ഥിതി ചെയ്യുന്നത് എന്നുമാത്രമേയുള്ളൂ. ഫോറൻസിക് സംഘവും ക്രൈം ടീമും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. വ്യക്തിവൈരാഗ്യമോ മുൻവൈരാഗ്യമോ ആകാം കൊലപാതകത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണെന്നും അക്രമികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.
പ്രധാന റോഡിൽ മന്ത്രിയുടെ ഓഫീസിന് സമീപം നടന്ന ഈ ആക്രമണം പ്രദേശവാസികളിൽ വലിയ ആശങ്കയും സുരക്ഷാ വീഴ്ചയെക്കുറിച്ചുള്ള ചർച്ചകളും ഉയർത്തിയിട്ടുണ്ട്.
SUMMARY: Shooting near a minister’s office in Delhi; a young man killed.
















