ബെംഗളൂരുവിൽ വ്യത്യസ്ത വാഹനാപകടങ്ങളിൽ മൂന്ന് മരണം

ബെംഗളൂരു: നഗരത്തിലും പരിസരപ്രദേശങ്ങളിലുമായി നടന്ന മൂന്ന് വ്യത്യസ്ത വാഹനാപകടങ്ങളിൽ വീട്ടമ്മ ഉൾപ്പെടെ മൂന്ന് പേർ മരിച്ചു. ദൊഡ്ഡബല്ലാപുര, സർജാപുര, കെങ്കേരി എന്നിവിടങ്ങളിലാണ് അപകടങ്ങൾ സംഭവിച്ചത്.

ദൊഡ്ഡബല്ലാപുരയിലെ കേസ്തൂർ ഗേറ്റ് ജംഗ്ഷന് സമീപം റോഡ് മുറിച്ചുകടക്കുകയായിരുന്ന നാല്പതുകാരിയായ ലക്ഷ്മമ്മയെ അമിതവേഗതയിലെത്തിയ കാർ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സർജാപുരയിൽ രാത്രി പതിനൊന്ന് മണിയോടെയുണ്ടായ അപകടത്തിൽ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ ആനന്ദ് സിംഗ് (35) ആണ് മരിച്ചത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ആനന്ദ് സഞ്ചരിച്ചിരുന്ന ബൈക്കിൽ അമിതവേഗതയിലെത്തിയ കാർ ഇടിക്കുകയായിരുന്നു.

മൂന്നാമത്തെ അപകടം പുലർച്ചെ 12.30-ഓടെ കെങ്കേരി സാറ്റലൈറ്റ് ടൗണിന് സമീപമാണ് നടന്നത്. കുമ്പളഗോഡിന് സമീപം സുഹൃത്തിനെ സന്ദർശിച്ച ശേഷം മടങ്ങുകയായിരുന്ന കെങ്കേരി സ്വദേശിയും വസ്ത്രവ്യാപാരിയുമായ മുഹമ്മദ് കാസിം (28) ആണ് മരിച്ചത്. ഇദ്ദേഹം സഞ്ചരിച്ച ബൈക്കിൽ അജ്ഞാത വാഹനം ഇടിക്കുകയായിരുന്നു. ഇടിച്ച ശേഷം നിർത്താതെ പോയ വാഹനത്തെയും ഡ്രൈവറെയും കണ്ടെത്താനായി പോലീസ് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
SUMMARY: Three deaths in separate road accidents in Bengaluru

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

മാരക രാസലഹരിയുമായി യുവ ഡോക്ടർ പിടിയിൽ

ഏറ്റുമാനൂർ: മാരക രാസലഹരി ഇനത്തിൽപ്പെട്ട എംഡിഎംഎയുമായി യുവ ഡോക്ടർ പിടിയിൽ. ഏറ്റുമാനൂർ...

കർണാടകയിലെ സർക്കാർ സ്കൂളുകളിൽ അടുത്ത അധ്യയനവർഷം എൽ.കെ.ജി. മുതൽ 12-ാം ക്ലാസ് വരെ സൗജന്യ നോട്ട്ബുക്കുകൾ

ബെംഗളൂരു: കർണാടകയിലെ സർക്കാർ സ്കൂളുകളിൽ പഠിക്കുന്ന എൽ.കെ.ജി. മുതൽ പന്ത്രണ്ടാം ക്ലാസ്...

നിക്ഷേപവും നഗരവികസനവും ലക്ഷ്യം; മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം ജപ്പാനിലേക്ക്

ബെംഗളൂരു: ജപ്പാനിൽനിന്ന് കൂടുതൽ നിക്ഷേപം ആകർഷിക്കുന്നതിനും നഗരവികസനത്തിലെ ജപ്പാൻ മാതൃകകൾ പഠിക്കുന്നതിനുമായി...

പ്രായപൂർത്തിയാകാത്ത പെൺകുട്ടി പ്രസവിച്ചു; 17 കാരനെതിരെ പോക്സോ കേസ്

കൊല്ലം: കുളത്തൂപ്പുഴയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പ്രസവിച്ച സംഭവത്തില്‍ പതിനേഴുകാരനെതിരെ പോക്സോ കേസ്...

സമൂഹമാധ്യമ അക്കൗണ്ട് ഉണ്ടെന്നത് എന്തും പ്രസിദ്ധീകരിക്കാനുള്ള സ്വാതന്ത്ര്യമല്ലെന്ന് കർണാടക ഹൈക്കോടതി

ബെംഗളൂരു: സമൂഹമാധ്യമങ്ങളിൽ അക്കൗണ്ട് ഉണ്ടെന്നതുകൊണ്ട് ഒരാൾക്ക് ഇഷ്ടമുള്ളതെന്തും പ്രസിദ്ധീകരിക്കാനുള്ള അനിയന്ത്രിത സ്വാതന്ത്ര്യം...

ജമാഅത്തെ ഇസ്‌ലാമി ഏരിയ സമ്മേളനം നാളെ

ബെംഗളൂരു: ജമാഅത്തെ ഇസ്‌ലാമി കേരള ബെംഗളുരു നോർത്ത് ഏരിയ സമ്മേളനം ഞായറാഴ്ച...

കേരളസമാജം യെലഹങ്ക സോൺ “തകർത്തോണം’ നാളെ

ബെംഗളൂരു: കേരളസമാജം യെലഹങ്ക സോണിന്റെ ആഭിമുഖ്യത്തിൽ  സംഘടിപ്പിക്കുന്ന ഓണാഘോഷം “തകർത്തോണം 2026”...

ഹൈറിച്ച്‌ സാമ്പത്തിക തട്ടിപ്പ് കേസ്: കെ.ഡി. പ്രതാപന്റെ ജാമ്യം റദ്ദാക്കി

കൊച്ചി: ഹൈറിച്ച്‌ സാമ്പത്തിക തട്ടിപ്പ് കേസില്‍ കമ്പനി ഉടമയും ഡയറക്ടറുമായ കെ.ഡി....

Related Articles

Popular Categories