കൊല്ലം: കൊല്ലത്ത് പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടി പ്രസവിച്ചു. പെണ്‍കുട്ടിയെ ഗർഭിണിയാക്കിയ 17കാരനെതിരെ പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്തു. കഴിഞ്ഞ ദിവസമാണ് വയറുവേദനയെ തുടർന്ന് പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നാലെ കുട്ടി പ്രസവിച്ചു. സംശയം തോന്നിയ ഡോക്ടർമാർ കുട്ടിയുടെ പ്രായം പരിശോധിച്ചപ്പോഴാണ് പ്രായപൂർത്തിയായിട്ടില്ലെന്ന് മനസിലായത്. ആശുപത്രി അധികൃതർ ഉടൻ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.
ചൈല്‍ഡ്‌ലൈൻ പ്രവർത്തകർ എത്തി കുട്ടിയോട് വിവരങ്ങള്‍ തിരക്കിയപ്പോഴാണ് പീഡന വിവരം പുറത്തുവന്നത്. ഏറെ നാളായി ഇരുവരും പ്രണയത്തിലായിരുന്നു. വിവിധയിടങ്ങളില്‍വച്ച് പതിനേഴുകാരൻ പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കുകയായിരുന്നു. കുട്ടി വിവരം തുറന്നു പറഞ്ഞതിന് പിന്നാലെ 17 വയസ്സുകാരനെതിരെ പോക്സോ കേസ് റജിസ്റ്റർ ചെയ്തു. നിലവില്‍ ജുവനൈല്‍ ജസ്റ്റിസ് ബോർഡിന്റെ മുന്നില്‍ ഹാജരാകാൻ ആണ്‍കുട്ടിക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്.
SUMMARY: Minor girl gives birth; POCSO case registered against 17-year-old boy
















