‘സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ കുപ്പിവെള്ളം വിറ്റു’; ‘ബിസ്‌ലേരി’ക്കെതിരെ നടപടിക്കൊരുങ്ങി ഭക്ഷ്യസുരക്ഷാ നിയന്ത്രണ അതോറിറ്റി

ന്യൂഡല്‍ഹി: സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്ത പാക്കേജ്ഡ് കുടിവെള്ളം വിപണിയിലെത്തിച്ചതിന് ബിസ്‌ലേരി ഇന്റര്‍നാഷണല്‍ പ്രൈവറ്റ് ലിമിറ്റഡിനെതിരെ പ്രോസിക്യൂഷന്‍ നടപടിക്ക് അനുമതി നല്‍കി ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ). കമ്പനിയുടെ പാക്കേജ്ഡ് ഡ്രിങ്കിങ് വാട്ടറിൽനിന്നാണ് പരിശോധനക്കായി സാമ്പിൾ ശേഖരിച്ചത്. ലബോറട്ടറി പരിശോധനയിൽ ബ്രോമേറ്റിന്റെ അളവ് അനുവദനീയമായ പരിധി ലംഘിച്ചതായി കണ്ടെത്തിയെന്ന് ഔദ്യോഗിക റിപ്പോർട്ടിൽ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് 2006ലെ ഭക്ഷ്യസുരക്ഷാ-മാനദണ്ഡ നിയമപ്രകാരം കമ്പനിക്കെതിരെ പ്രോസിക്യൂഷൻ നടപടിക്ക് അനുമതി നൽകിയത്.

ബിസ്‌ലേരി ഇന്റര്‍നാഷണലിന്റെ സ്ഥാപനത്തില്‍നിന്ന് ശേഖരിച്ച പാക്കേജ്ഡ് കുടിവെള്ളത്തിന്റെ (മിനറല്‍ വാട്ടര്‍ ഒഴികെയുള്ളത്) സാംപിളിലാണ് ആദ്യം ക്രമക്കേട് കണ്ടെത്തിയത്. പരിശോധനയില്‍ അനുവദനീയ അളവിനേക്കാള്‍ കൂടുതല്‍ ബ്രോമേറ്റ് സാന്നിധ്യം കണ്ടെത്തി. ഇതോടെ 2006ലെ ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമപ്രകാരം സാംപിള്‍ സുരക്ഷിതമല്ലെന്ന് പ്രഖ്യാപിച്ചതായി എഫ്എസ്എസ്എഐ അറിയിച്ചു. തുടര്‍ന്ന് കമ്പനിയുടെ അപ്പീലിനെത്തുടര്‍ന്ന് സാംപിള്‍ റഫറല്‍ ഫുഡ് ലബോറട്ടറിയിലേക്ക് അയച്ചു. ഇവിടെയും പരിശോധന നടത്തിയപ്പോള്‍ പോളിന്യൂക്ലിയര്‍ ആരോമാറ്റിക് ഹൈഡ്രോകാര്‍ബണുകളുടെ സാന്നിധ്യം കണ്ടെത്തി. ഈ പരിശോധനയിലും വെള്ളം സുരക്ഷിതമല്ലെന്ന് സ്ഥിരീകരിച്ചു.

ഭക്ഷ്യവ്യവസായ സ്ഥാപനങ്ങള്‍ക്കും ഇ-കൊമേഴ്‌സ് കമ്പനികള്‍ക്കുമെതിരായ പരിശോധനകളും നടപടികളും എഫ്എസ്എസ്എഐ അടുത്തിടെ ശക്തമാക്കിയിരുന്നു. എനര്‍ജി ഡ്രിങ്ക്, മദ്യപാനീയങ്ങള്‍ എന്നിവയുടെ നിര്‍മാതാക്കള്‍ക്കെതിരെയും അതോറിറ്റി നടപടികള്‍ സ്വീകരിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ബിസ്‌ലേരിയുടെ പാക്ക് ചെയ്ത കുടിവെള്ള സാമ്പിള്‍ പരിശോധിച്ചത്.
SUMMARY: ‘Bottled water sold without adhering to safety standards’; Food Safety Authority prepares to take action against ‘Bisleri’

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ചിക്ക്പേട്ടയിലെ അക്കിപേട്ടെ മാർക്കറ്റിൽ തീപിടിത്തം; ആളപായമില്ല, കടകൾക്ക് നാശനഷ്ടം

ബെംഗളൂരു : ബെംഗളൂരുവിലെ ചിക്ക്പേട്ട മേഖലയിലുള്ള അക്കിപേട്ടെ മാർക്കറ്റിൽ ഞായറാഴ്ച ഉച്ചയോടെ...

പമ്പ ത്രിവേണിയിൽ വസ്ത്രം ഉപേക്ഷിച്ചാല്‍ 5000 രൂപ പിഴ; ഉത്തരവ് ഇറക്കി ശബരിമല എഡിഎം

ശബരിമല: മണ്ഡല-മകരവിളക്ക് തീർത്ഥാടനകാലത്ത് പമ്പാ നദിയുടെ മലിനീകരണം തടയുന്നതിനും തീർത്ഥാടകരുടെയും പൊതുജനങ്ങളുടെയും...

വൈറ്റ്ഫീൽഡിൽ സൗജന്യ കന്നഡ പഠന ക്ലാസിന് തുടക്കം

ബെംഗളൂരു: ശ്രീ സരസ്വതി എജ്യുക്കേഷൻ ട്രസ്റ്റിന്റെയും തൊദൽനുടി കുട്ടികളുടെ മാസികയുടേയും ആഭിമുഖ്യത്തിൽ...

15,000 രൂപ പ്രതിമാസ ഓണറേറിയം വേണം; ബെംഗളൂരുവിൽ ആശാ പ്രവർത്തകരുടെ സമരം ആറാം ദിവസത്തിലേക്ക്

ബെംഗളൂരു : പ്രതിമാസം 15,000 രൂപ സ്ഥിരം ഓണറേറിയം അനുവദിക്കണമെന്നതടക്കമുള്ള ആവശ്യങ്ങളുന്നയിച്ച്...

അഗസ്റ്റീനിയൻസ് പിതൃവേദി പൂണ്യാളൻസ് പ്രീമിയർ ലീഗ് സീസൺ-3: സെന്റ് തോമസ് ചർച്ച് ജാലഹള്ളി ജേതാക്കൾ

ബെംഗളൂരു: സെന്റ് അഗസ്റ്റിൻ ചർച്ച് മരിയനഹള്ളി അഗസ്റ്റീനിയൻസ് പിതൃവേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച...

തമിഴ്‌നാട്ടിൽ നിയന്ത്രണംവിട്ട കാർ മരത്തിലിടിച്ച് അപകടം; എട്ട് പേർക്ക് ദാരുണാന്ത്യം

ചെന്നൈ: തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളി ജില്ലയിൽ നിയന്ത്രണംവിട്ട കാർ റോഡരികിലെ മരത്തിലിടിച്ചുണ്ടായ ദാരുണമായ...

വ്യാജ ഫെയർനെസ് ക്രീമുകൾ വിറ്റാൽ ലൈസൻസ് സ്ഥിരമായി റദ്ദാക്കും; പരസ്യം നൽകുന്ന വ്ലോഗർമാർക്കെതിരെയും കേസ്

കൊച്ചി: അംഗീകാരമില്ലാത്ത സൗന്ദര്യവർധക വസ്തുക്കളുടെയും പ്രോട്ടീൻ പൊടികളുടെയും വിൽപന തടയാൻ സംസ്ഥാനത്ത്...

കേരളത്തിലടക്കം രാജ്യത്ത് 32 വ്യാജ സർവകലാശാലകൾ; ജാഗ്രത നിർദേശിച്ച് യു.ജി.സി

ന്യൂഡല്‍ഹി: രാജ്യത്ത് 32 സർവകലാശാലകളെ വ്യാജ സർവകലാശാലകളുടെ പട്ടികയിൽ ഉൾപ്പെടുത്തിയതായി യൂണിവേഴ്‌സിറ്റി...

Related Articles

Popular Categories