ബെംഗളൂരു: ദീപ്തി വെൽഫെയർ അസോസിയേഷൻ സംഘടിപ്പിച്ച ഇരുപത്തേഴാമത് അന്തർ സംസ്ഥാന വടംവലി മത്സരം ജാലഹള്ളി വെസ്റ്റിലെ ദോസ്തി മൈതാനിയിൽ നടന്നു. റെഡ് ഫോഴ്സ് ചെർപ്പുളശ്ശേരി ടീം ഒന്നാം സമ്മാനമായ ദീപ്തി ട്രോഫിയും അൻപതിനായിരം രൂപയും കരസ്ഥമാക്കി. രണ്ടാം സ്ഥാനം റെഡ് കിങ്‌സ് ജിജിൽ ബോയ്സ് ടീമിനും മൂന്നും നാലും സ്ഥാനങ്ങൾ യഥാക്രമം സുൽത്താൻ ബോയ്സ്, റോയൽ സെവൻസ് എന്നീ ടീമുകൾക്കും ലഭിച്ചു.
ആവേശദായകമായ മത്സരത്തിന് സാക്ഷ്യം വഹിക്കാൻ നൂറുകണത്തിന് കായിക പ്രേമികൾ എത്തിച്ചേർന്നിരുന്നു. കർണാടകയിൽ നിന്നും കേരളത്തിൽ നിന്നുമുള്ള പന്ത്രണ്ട് പ്രമുഖ ടീമുകൾ മത്സരത്തിൽ പങ്കെടുത്തു. ദീപ്തി ഭാരവാഹികളോടൊപ്പം വയനാട് ജില്ലാ വടംവലി അസോസിയേഷൻ പ്രതിനിധികളുമാണ് മത്സരം നിയന്ത്രിച്ചത്.
എസ്. മുനിരാജ് എംഎൽഎ, എം മുനിസ്വാമി, ജോസ്കോ ചെയർമാൻ അഡ്വക്കേറ്റ് സാജു ടി ജോസഫ്, പാന്ധുരംഗ റെഡ്ഢി, സ്പോർട്സ് കോച്ച് ദിലീപ് കുമാർ എന്നിവർ അതിഥികളായി. സമ്മാനദാനം അതിഥികളും ദീപ്തി ഭാരവാഹികളും നിർവ്വഹിച്ചു. പ്രസിഡന്റ് കെ സന്തോഷ് കുമാർ, ജനറൽ സെക്രട്ടറി കൃഷ്ണദാസ്. ഇ, ചെയർമാൻ പി കൃഷ്ണകുമാർ, വടംവലി കൺവീനർ പി വി സലീഷ്, സഹ കൺവീനർമാരായ പ്രവീൺ, വിജേഷ് തുടങ്ങിയവർ നേതൃത്വം നൽകി.
SUMMARY: Deepti Tug-of-War Competition: Red Force Cherpulassery Emerges Victorious
















