കോവളം സ്പാ പീഡനക്കേസ്; ഒരാള്‍ കൂടി അറസ്റ്റില്‍

കോവളം: കോവളം സ്പാ പീഡനക്കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. തമിഴ്‌നാട് വല്ലിയൂർ സ്വദേശി വീരപാണ്ഡിയനാണ് പിടിയിലായത്. കേസിലെ 14-ാം പ്രതിയാണ് ഇയാള്‍. പൂന്തുറ സ്വദേശി മോജോ, പുതിയതുറ സ്വദേശി സുധീഷ് എന്നിവരും കഴിഞ്ഞ ദിവസങ്ങളില്‍ അറസ്റ്റിലായിരുന്നു. സ്പായില്‍ പലതവണ എത്തി പെണ്‍കുട്ടിയെ പീഡിപ്പിച്ചതായാണ് കണ്ടെത്തല്‍. സ്പായില്‍നിന്ന് ലഭിച്ച ദൃശ്യങ്ങളും സാമ്പത്തിക ഇടപാടുകളും പരിശോധിച്ചാണ് പ്രതികളെ തിരിച്ചറിഞ്ഞത്.

ആദ്യം സ്പാ നടത്തിപ്പുകാരെയും ഇടനിലക്കാരെയും അറസ്റ്റ് ചെയ്ത പോലീസ്, തുടർന്നുള്ള അന്വേഷണത്തിലാണ് പീഡനത്തിന് ഇരയാക്കിയവരെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയെ കൂടുതല്‍ പേർ പീഡിപ്പിച്ചിട്ടുണ്ടെന്നാണ് അന്വേഷണസംഘത്തിന് ലഭിച്ച വിവരം. ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം തുടരുകയാണ്. വരും ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടായേക്കുമെന്നും പോലീസ് സൂചന നല്‍കുന്നു. ആന്ധ്രാപ്രദേശ് സ്വദേശിനിയായ പെണ്‍കുട്ടിയെ ജോലിക്കെന്ന പേരില്‍ സ്പാകളിലെത്തിച്ച്‌ പീഡിപ്പിക്കുകയായിരുന്നു.

കഴിഞ്ഞ ഒരു വർഷത്തോളമായി കോവളത്തെ മൂന്ന് സ്പാകളില്‍ അതിക്രമം നടന്നെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍. ആയുർകേരള, ഡാലിയ ഹോം, കേരള ആയുർവേദ എന്നീ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചാണ് പീഡനം നടന്നതെന്നാണ് വിവരം. പീഡനം സഹിക്കാനാകാതെ പെണ്‍കുട്ടി കോവളത്ത് പരിചയപ്പെട്ട യുവാവിനോട് ദുരനുഭവങ്ങള്‍ വെളിപ്പെടുത്തി ഇയാള്‍ക്കൊപ്പം പോയതോടെയാണ് സംഭവം പുറത്തറിയുന്നത്. മാതൃസഹോദരി നല്‍കിയ പരാതിയില്‍ പൊലീസ് നടത്തിയ അന്വേഷണത്തിനിടെ പെണ്‍കുട്ടിയുടെ പ്രായവുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങളും പുറത്തുവന്നു.

16 വയസും 20 വയസും രേഖപ്പെടുത്തിയ രണ്ട് ആധാർ കാർഡുകള്‍ പെണ്‍കുട്ടിയുടെ കൈവശമുണ്ടായിരുന്നെങ്കിലും പരിശോധനയില്‍ 16 വയസാണെന്ന് സ്ഥിരീകരിച്ചു. തുടർന്ന് ഷെല്‍ട്ടറിലേക്ക് മാറ്റിയ പെണ്‍കുട്ടിയുടെ കൗണ്‍സിലിങ്ങിനിടെയാണ് ദീർഘകാലമായി നേരിട്ട പീഡനങ്ങള്‍ വെളിപ്പെടുത്തിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്ത് അന്വേഷണം വ്യാപിപ്പിച്ചത്.

SUMMARY: Kovalam spa assault case: One more person arrested

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളജില്‍ യുവാവിന്റെ മരണം: ചികിത്സാപ്പിഴവെന്ന് പരാതി

കണ്ണൂർ: കണ്ണൂർ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സാപ്പിഴവിനെ തുടർന്ന് യുവാവ്...

ചക്കക്കൊമ്പനെ വെടിവെക്കാനായില്ല; ഇന്നത്തെ ദൗത്യം അവസാനിപ്പിച്ചു

ഇടുക്കി: ചക്കക്കൊമ്പനെ മയക്കുവെടി വച്ച്‌ പിടികൂടി റേഡിയോ കോളർ ഘടിപ്പിക്കാനുള്ള ദൗത്യം...

കടലില്‍ മത്സ്യബന്ധനത്തിനിടെ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു; രണ്ട് പേര്‍ക്ക് പരുക്ക്

പൊന്നാനി: കടലില്‍ മല്‍സ്യബന്ധനത്തിനിടെ ഇടിമിന്നലേറ്റ് പൊന്നാനി സ്വദേശി മരിച്ചു. പൊന്നാനി മരക്കടവ്...

മലയാളി മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ പോലീസ് അതിക്രമം; കേന്ദ്രത്തിനും ഡല്‍ഹി പോലീസിനും സുപ്രിംകോടതി നോട്ടീസ്

ഡല്‍ഹി: ഡല്‍ഹിയില്‍ മലയാളി മാധ്യമപ്രവർത്തകർക്ക് നേരെയുണ്ടായ പോലീസ് അതിക്രമത്തില്‍ അന്വേഷണം നടത്താൻ...

പാലക്കാട് സ്കൂള്‍ വെടിവെപ്പ്: ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയെ ജുവനൈല്‍ ഹോമിലേക്ക് മാറ്റി

പാലക്കാട്‌: പാലക്കാട് സ്കൂളില്‍ വെടിയുതിർത്ത ഒമ്പതാം ക്ലാസുകാരനെ ജുവനൈല്‍ ഹോമിലേക്ക് മാറ്റി....

കേരള സമാജം കർണാടക നോർത്ത് ഡിവിഷൻ വനിതാ വിഭാഗം ഭാരവാഹികൾ

ബെംഗളൂരു: കേരള സമാജം കർണാടകയുടെ നോർത്ത് ഡിവിഷൻ വനിതാ വിഭാഗം ഭാരവാഹികളെ...

ഭാര്യയുടെ പ്രസവത്തിന് 15 ദിവസം അവധി; തമിഴ്നാട്ടില്‍ പുതിയ പ്രഖ്യാപനവുമായി വിജയ് സര്‍ക്കാര്‍

ചെന്നൈ: ഭാര്യയുടെ പ്രസവസമയത്ത് ഒപ്പം നില്‍ക്കാൻ പുരുഷ സർക്കാർ ജീവനക്കാർക്ക് 15...

ബസവനഗർ ക്രൈസ്റ്റ് പബ്ലിക് സ്കൂൾ വാർഷികാഘോഷം ‘സ്പിനോറ’ നാളെ

ബെംഗളൂരു: ബസവനഗർ ക്രൈസ്റ്റ് പബ്ലിക് സ്കൂളിന്റെ 9-ാമത് വാർഷികാഘോഷം 'സ്പിനോറ' (SPINORA)...

Related Articles

Popular Categories