ബെംഗളൂരു: ആലപ്പുഴ ജില്ലയിലെ ഓണാട്ടുകരയുടെ പരദേവതയായ ചെട്ടികുളങ്ങര ദേവിയുടെ ഇഷ്ട വഴിപാടായ കുത്തിയോട്ടം ബെംഗളൂരുവില്‍ അരങ്ങേറുന്നു. എസ്.എൻ.ഡി.പി. യോഗം ബെംഗളൂരു യൂണിയന്റെ ആഭിമുഖ്യത്തിൽ ഡിസംബർ 6 ന് ഞായറാഴ്ച വൈകുന്നേരം 4.00 മുതൽ 8.00 വരെ തമ്മനഹള്ളി ശ്രീനാരായണ നഗറിലെ ഓഷ്യൻസ് എലിമെന്ററി സ്കൂൾ ഗ്രൗണ്ടിലാണ് ചടങ്ങ് നടക്കുന്നത്.
കുത്തിയോട്ടം എന്ന കലാരൂപത്തെ ശ്രദ്ധേയമാക്കിയ നിരവധി പുരസ്കാരങ്ങൾ നേടിയ വി. വിജയരാഘവ കുറുപ്പിന്റെ നേതൃത്വത്തിലുള്ള ചെട്ടികുളങ്ങര കുത്തിയോട്ട കലാക്ഷേത്രമാണ് കുത്തിയോട്ട ചുവടും പാട്ടും അവതരിപ്പിക്കുന്നത്. ചടങ്ങിനോടനുബന്ധിച്ച് അന്നദാനവും ഉണ്ടായിരിക്കും.
















