മീൻ കഴിച്ച് രണ്ട് മരണം; ഭക്ഷ്യവിഷബാധയെന്ന് സംശയം

ബെംഗളൂരു: തടാകത്തിൽ നിന്ന് പിടിച്ച മീൻ കഴിച്ച് രണ്ടു മരണം. ഹാസൻ അറക്കലഗുഡ് പോലീസ് സ്റ്റേഷൻ പരിധിയിലെ ബസവനല്ലിയിലാണ് സംഭവം.15 പേർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് ആശുപത്രിയിൽ ചികിത്സയിലാണ്. ഭക്ഷ്യവിഷബാധയാണ് എന്നാണ് സംശയം. രവികുമാർ (46), പുട്ടമ്മ (50) എന്നിവരാണ് മരിച്ചത്.

ഗ്രാമത്തിലെ പൊതുപരിപാടിയിലാണ് തടാകത്തിൽ നിന്ന് പിടിച്ച മീൻ കൊണ്ടുണ്ടാക്കിയ വിഭവം വിളമ്പിയത്. എന്നാൽ ഭക്ഷണം കഴിച്ചതിന് ശേഷം രാത്രിയിൽ വയറിളക്കവും ഛർദ്ദിയും അനുഭവപ്പെട്ട ആളുകൾ ആശുപത്രിയിൽ ചികിത്സ തേടി. അതേസമയം ഗ്രാമീണർ കഴിച്ച ഭക്ഷണത്തിനു കുഴപ്പമില്ലെന്നും, പരിപാടിയിൽ വിതരണം ചെയ്ത കുടിവെള്ളത്തിനാണ് കുഴപ്പമെന്നുമാണ് ആരോഗ്യ ഉദ്യോഗസ്ഥരുടെ പ്രാഥമിക നിഗമനം. കുടിവെള്ളത്തിന്റെയും ഭക്ഷണത്തിന്റെയും സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. സംഭവത്തിൽ അറക്കലഗുഡ് റൂറൽ പോലീസ് കേസെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here