യുവാവ് ട്രാന്‍സ്‌ഫോമറില്‍ കയറി ആത്മഹത്യ ചെയ്തു

ട്രാന്‍സ്‌ഫോമറില്‍ കയറി സ്വയം ഷോക്കേല്‍പ്പിച്ച് യുവാവ് ആത്മഹത്യ ചെയ്തു. കൊല്ലം സ്വദേശി ഉദയൻ (45) എന്നയാളാണ് മരിച്ചത്. കാസറഗോഡ് കാഞ്ഞങ്ങാട് ഉച്ചയ്ക്ക് 1.30ന് ആണ് സംഭവം. നഗരത്തിലെ മെട്രോ സിൽക്സിന് മുൻപിലുള്ള ട്രാൻസ്ഫോമറിലേക്ക് സുരക്ഷാവേലി മറികടന്ന് കയറുകയായിരുന്നു. ഷോക്കേറ്റ് തെറിച്ചുവീണ ഉദയനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനിയില്ല ഇയാള്‍ക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്നു പോലീസ് പറഞ്ഞു. മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. ഹെല്‍പ്ലൈന്‍ നമ്പരുകള്‍ – 1056, 0471- 2552056)

LEAVE A REPLY

Please enter your comment!
Please enter your name here