25 വര്‍ഷങ്ങള്‍ക്ക് ശേഷം ഇടവേള ബാബു ഒഴിയുന്നു; ‘അമ്മ’ സംഘടനയ്ക്കുള്ളില്‍ വൻ മാറ്റങ്ങള്‍

താര സംഘടനയായ ‘അമ്മ’യുടെ തലപ്പത്ത് വന്‍ മാറ്റങ്ങള്‍ക്ക് സാധ്യത. സംഘടനയുടെ വിവിധ പദവികളില്‍ നേതൃത്വം വഹിച്ച ഇടവേള ബാബു 25 വര്‍ഷത്തിനുശേഷം സ്ഥാനമൊഴിയുന്നു എന്നതാണ് പ്രധാന മാറ്റം. നിലവില്‍ ജനറല്‍ സെക്രട്ടറിയാണ്. ഇടവേള ബാബു സ്ഥാനം ഒഴിയുന്നതോടെ മോഹൻലാലും സെക്രട്ടറി സ്ഥാനം ഒഴിയാൻ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നാണ് വിവരം.

ജൂണ്‍ 30ന് ഗോകുലം കണ്‍വെൻഷൻ സെന്ററിലാണ് അമ്മയുടെ തിരഞ്ഞെടുപ്പ് പൊതുയോഗം നടക്കുക. നിലവില്‍ സംഘടനയില്‍ 506 പേർക്കാണ് വോട്ടവകാശമുള്ളത്. ജൂണ്‍ മൂന്ന് മുതല്‍ പത്രികകള്‍ സ്വീകരിച്ച്‌ തുടങ്ങും. താൻ ഇനി നേതൃസ്ഥാനത്ത് ഉണ്ടാകില്ലെന്ന് ഇടവേള ബാബുവും ഒരു മാധ്യമത്തോട് സ്ഥിരീകരിച്ചിട്ടുണ്ട്. ഒരു മാറ്റം അനിവാര്യമാണെന്നും ഞാൻ ആയിട്ട് മാറിയാലെ നടക്കൂ എന്നും അദ്ദേഹം പറഞ്ഞു.

പുതിയ ആള്‍ക്കാർ വരാനാണ് ആഗ്രഹമെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ തവണയും ഇടവേള ബാബു നേതൃസ്ഥാനത്ത് നിന്ന് ഒഴിയാൻ സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ മമ്മൂട്ടിയുടെ വികാരഭരിതമായ വാക്കുകള്‍ക്ക് മുന്നില്‍ തീരുമാനം മാറ്റുകയായിരുന്നു. 1994 ല്‍ അമ്മ രൂപീകരിച്ച ശേഷം മൂന്നാം ഭരണ സമിതിയിലാണ് ഇടവേള ബാബു അമ്മ ജോയിന്‍റ് സെക്രട്ടറിയായി സ്ഥാനം ഏല്‍ക്കുന്നത്. തുടര്‍ന്ന് ഇന്നോളം അമ്മയില്‍ വിവിധ സ്ഥാനങ്ങള്‍ ഇടവേള ബാബു വഹിച്ചു.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഇടുക്കിയില്‍‌ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച്‌ വീട് പൂര്‍ണ്ണമായും തകര്‍ന്നു

ഇടുക്കി: ഇടുക്കി കഞ്ഞിക്കുഴി പഞ്ചായത്തില്‍ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച്‌ വീട് പൂർണ്ണമായി...

സ്വർണവിലയില്‍ ഇടിവ്

തിരുവനന്തപുരം: കേരളത്തില്‍ സ്വർണവിലയില്‍ തുടർച്ചയായ ഇടിവ്. ഇന്ന് സംസ്ഥാനത്ത് സ്വർണവില പവന്...

കോഴിക്കോട് മെഡി. കോളജില്‍ വീണ്ടും ചികിത്സ പിഴവ്: ഗര്‍ഭപാത്രം നീക്കാനെത്തിയ യുവതി മരിച്ചു

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വീണ്ടും ചികിത്സപിഴവെന്ന് പരാതി. ഗർഭപാത്രം നീക്കം...

മിനി കൂപ്പര്‍ അപകടം: സുഹൈലിനെതിരെ കേസെടുത്ത് എക്സൈസ്

കൊച്ചി: നെടുമ്പാശ്ശേരിയില്‍ മൂന്നുപേരുടെ മരണത്തിനിടയാക്കിയ മിനി കൂപ്പര്‍ അപകട കേസിലെ മുഖ്യപ്രതി...

ആശുപത്രികളില്‍ ചികിത്സാ നിരക്കുകള്‍ വ്യക്തമായി പ്രദര്‍ശിപ്പിക്കണം; കർശന നടപടിയുമായി കേന്ദ്രം

ന്യൂഡല്‍ഹി: ആശുപത്രികളിലെ ചികിത്സാ നിരക്കുകളും സേവനച്ചെലവുകളും പൊതുജനങ്ങള്‍ക്ക് കാണാവുന്ന വിധത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്...

മാഗഡിയിൽ പുള്ളിപ്പുലിയുടെ ആക്രമണത്തില്‍ ക്ഷേത്രപൂജാരി കൊല്ലപ്പെട്ടു 

ബെംഗളൂരു: ബെംഗളൂരു സൗത്ത് ജില്ലയിലെ മാഗഡി താലൂക്കിലുള്ള കല്ലുദേവനഹള്ളി ഗ്രാമത്തിൽ പുള്ളിപ്പുലിയുടെ...

മെട്രോ പർപ്പിൾ ലൈനിലെ ട്രാക്കിൽ കയറി 65കാരന്‍; സര്‍വീസ് 15 മിനിറ്റ് തടസ്സപ്പെട്ടു

ബെംഗളൂരു: നമ്മ മെട്രോയുടെ പർപ്പിൾ ലൈനിൽ തിങ്കളാഴ്ച രാത്രി 15 മിനിറ്റോളം...

വിമാനത്താവള റോഡിലെ സദഹള്ളി അടിപ്പാത നിർമാണം ആരംഭിച്ചു; ഗതാഗതക്കുരുക്ക് കുറയ്ക്കുമെന്ന് പ്രതീക്ഷ

ബെംഗളൂരു: കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള യാത്ര കൂടുതൽ സുഗമമാക്കുന്നതിനായി സദഹള്ളി ജങ്ഷനിൽ...

Related Articles

Popular Categories