ബെംഗളൂരു – മൈസൂരു ഉൾപ്പെടെയുള്ള മൂന്ന് ദേശീയപാതകളിലെ ടോൾ നിരക്ക് പരിഷ്കരിച്ചു

ബെംഗളൂരു: ബെംഗളൂരു – മൈസൂരു, ബെംഗളൂരു-ഹൈദരാബാദ്, തുമകുരു – ഹൊന്നാവാര ദേശീയ പാതകളിലും,  സാറ്റലൈറ്റ് ടൗൺ റിംഗ് റോഡിൻ്റെ (എസ്ടിആർആർ) ഹോസ്‌കോട്ട്-ദേവനഹള്ളി സെക്ഷനിലും ടോൾ നിരക്ക് വീണ്ടും പരിഷ്കരിച്ച് ദേശീയ പാത അതോറിറ്റി (എൻഎച്ച്എഐ). 3 മുതൽ -25 ശതമാനം വരെയാണ് വർധന. ഏപ്രിൽ 1 മുതൽ വർധന പ്രാബല്യത്തിൽ വരേണ്ടതായിരുന്നു. എന്നാൽ ലോക്‌സഭാ തിരഞ്ഞെടുപ്പിനെത്തുടർന്ന് താൽക്കാലികമായി നിർത്തിവക്കുകയായിരുന്നുവെന്ന് ദേശീയപാത അതോറിറ്റി അറിയിച്ചു. പുതിയ നിരക്കുകൾ 2025 മാർച്ച് 31 വരെ പ്രാബല്യത്തിലുണ്ടാകും.

2024 ഏപ്രിൽ 1 മുതൽ ടോൾ പരിഷ്‌കരണം പ്രാബല്യത്തിൽ വരുമെന്ന് എൻഎച്ച്എഐയുടെ ബെംഗളൂരു റീജിയണൽ ഓഫീസർ വിലാസ് പി. ബ്രഹ്മങ്കർ പറഞ്ഞു. ബെംഗളൂരു-മൈസൂരു ഹൈവേയുടെ ടോൾ ചാർജുകൾ മൂന്ന് ശതമാനമാണ് വർധിപ്പിച്ചത്. എസ്ടിആർആറിൽ 14 ശതമാനം വർധന വരുത്തി. കഴിഞ്ഞ വർഷം നവംബർ 17 മുതലാണ് എസ്ടിആർആറിന്റെ ദൊഡ്ഡബല്ലാപുർ – ഹോസ്‌കോട്ട് സെക്ഷനിൽ ടോൾ ഈടാക്കാൻ ആരംഭിച്ചത്.

ഇതേ പാതയിലെ ഡോബ്‌സ്‌പേട്ട്-ദൊഡ്ഡബല്ലാപുർ സെക്ഷനിൽ (42 കി.മീ.) ടോൾ പിരിവ് ജൂൺ 15ന് ശേഷം ആരംഭിക്കുമെന്ന് എൻഎച്ച്എഐ പ്രോജക്ട് ഡയറക്ടർ കെ.ബി.ജയകുമാർ പറഞ്ഞു.ഹുലിക്കുണ്ടെ ടോൾ പ്ലാസയിൽ വച്ചാണ് നിരക്ക് ഈടാക്കുക.

ബെംഗളൂരു-മൈസൂരു ഹൈവേ ഉപയോഗിക്കുന്ന കാറുകൾ/വാനുകൾ/ജീപ്പുകൾ എന്നിവ ഇനി 330 രൂപ വൺവേ ടോൾ ആയി നൽകണം. ബെംഗളൂരു-നിദാഘട്ട സെക്ഷനിൽ 170 രൂപയും നിദാഘട്ടയ്ക്കും മൈസൂരുവിനും ഇടയിൽ 160 രൂപയുമാണ് നിരക്ക്.  കനിമിനികെ (ബെംഗളൂരു അർബൻ), ശേഷഗിരിഹള്ളി (രാമനഗര), ഗണംഗുരു (മാണ്ഡ്യ) എന്നിവിടങ്ങളിൽ ടോൾ ശേഖരിക്കും.

ദൊഡ്ഡബല്ലാപുർ ബൈപാസിനും ഹൊസ്‌കോട്ടിനും ഇടയിലുള്ള കാറുകൾ/വാനുകൾ/ജീപ്പുകൾ എന്നിവയ്ക്ക് ടോൾ ചാർജുകൾ 80 രൂപയും (ഒറ്റ യാത്ര), 120 രൂപയും (നടക്ക യാത്ര)  2,720 രൂപയും (ഒരു മാസത്തിൽ 50 യാത്രകൾ) ആയിരിക്കും.

ലൈറ്റ് കോമേഴ്‌ഷ്യൽ വാഹനങ്ങൾ, മിനി ബസുകൾ എന്നിവയ്ക്ക് യഥാക്രമം 135 രൂപ (ഒറ്റ യാത്ര), 200 രൂപ (മടക്ക യാത്ര), 4,395 രൂപ (50 യാത്രകൾ) എന്നിവയായിരിക്കും നിരക്ക്.  ട്രക്കുകളും ബസുകളും (രണ്ട് ആക്‌സിലുകൾ) യഥാക്രമം 360 രൂപ, (ഒറ്റ യാത്ര), 415 രൂപ (മടക്ക യാത്ര), 9,205 രൂപ (50 യാത്രകൾ) എന്നിങ്ങനെ നൽകണം. ടോൾ പ്ലാസയുടെ 20 കിലോമീറ്ററിനുള്ളിൽ നിന്നുള്ള വാണിജ്യേതര വാഹനങ്ങൾക്ക് 340 രൂപയുടെ പ്രതിമാസ പാസ് ലഭിക്കും.   ദേവനഹള്ളിക്കടുത്തുള്ള നല്ലൂരിൽ  ടോൾ പിരിവ് നടത്തും.

ബെംഗളൂരു – ഹൈദരാബാദ് ഹൈവേയുടെ 71.45-കിലോമീറ്റർ ഭാഗം ഉപയോഗിക്കുന്നതിന് കാറുകൾ/ജീപ്പുകൾ/വാനുകൾ/ലൈറ്റ് മോട്ടോർ വാഹനങ്ങൾ 115 രൂപയും (ഒറ്റ യാത്ര) 185 രൂപയും (മടക്ക യാത്ര) നൽകണം. ബാഗേപള്ളിയിൽ ടോൾ പിരിക്കും. തുമകൂരുവിനെ ശിവമോഗ വഴി ഹൊന്നാവാരയുമായി ബന്ധിപ്പിക്കുന്ന ദേശീയപാത 206-ലെ രജതാദ്രിപുര ടോൾ പ്ലാസയിൽ കാറുകൾ/ജീപ്പുകൾ/വാൻ/ലൈറ്റ് മോട്ടോർ വാഹനങ്ങൾ 60 രൂപയും (ഒറ്റ യാത്ര) 90 രൂപയും (മടക്ക യാത്ര) ടോൾ നൽകണം.

TAGS:BENGALURU UPDATES, KARNATAKA
KEYWORDS: Toll charges increased in highways imcluding bengaluru mysuru

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കാലിൽ രഹസ്യ കോഡ്, ഉറുദു കുറിപ്പ്, പാക് കറൻസി; ജമ്മു അതിർത്തിയിൽ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട പ്രാവിനെ പിടികൂടി

ജമ്മു: ഇന്ത്യ–പാകിസ്ഥാൻ അന്താരാഷ്ട്ര അതിർത്തിക്ക് സമീപം സംശയാസ്പദമായ വസ്തുക്കളുമായി കണ്ടെത്തിയ പ്രാവിനെ...

രാത്രി ബന്ദിപ്പുർ ചെക്ക്‌പോസ്റ്റിൽ കുടുങ്ങി കേരള ആർ.ടി.സി ബസ്; മന്ത്രി സിദ്ദിഖിന്റെ ഇടപെടലിൽ യാത്രാതടസ്സം നീങ്ങി

ബെംഗളൂരു: ചെക്ക്‌പോസ്റ്റിൽ കുടുങ്ങിയ കേരള ആർ.ടി.സി ബസ് യാത്രക്കാർക്ക് തുണയായി മന്ത്രി...

കക്കാടംപൊയിലിൽ സന്ദർശനത്തിനെത്തിയവരുടെ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞ് ഒരാൾക്ക് ദാരുണാന്ത്യം; ഏഴുപേർക്ക് പരുക്ക്

കോഴിക്കോട്: കക്കാടംപൊയിൽ സന്ദർശിക്കാനെത്തിയ സഞ്ചാരികൾ സഞ്ചരിച്ച ജീപ്പ് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക്...

പുള്ളിപ്പുലി രക്ഷാപ്രവർത്തനത്തിനിടെ വെറ്ററിനറി ഡോക്ടർക്ക് മർദനം; 15 പേർക്കെതിരെ കേസ്

ബെംഗളൂരു: കർണാടകയിലെ തുമകൂരു ജില്ലയിൽ പുള്ളിപ്പുലിയെ രക്ഷിക്കുന്നതിനിടയിൽ സർക്കാർ വെറ്ററിനറി ഡോക്ടർക്ക്...

കനത്ത മഴ: പാലക്കാട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

പാലക്കാട്: ജില്ലയിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ തിങ്കളാഴ്ച ജില്ലയിലെ...

3,000 തൊഴിലവസരങ്ങൾ; കോലാറിൽ 1,000 കോടി രൂപയുടെ വ്യവസായ നിക്ഷേപം

ബെംഗളൂരു: കർണാടകയിലെ കോലാർ ജില്ലയിലെ വേമഗലിൽ 1,000 കോടി രൂപയുടെ പുതിയ...

അതുരാലയത്തിന് ഓക്സിജൻ കോൺസെൻട്രേറ്റർ നൽകി കേരളസമാജം

ബെംഗളൂരു: മേടഹള്ളിയിലെ ഡ്രീം ഇന്ത്യ നെറ്റ്‌വർക്ക് കെയർ ഹോമിന് ഓക്സിജൻ കൺസന്റേറ്റർ...

‘കന്നഡിഗർക്ക് പ്രഥമ പരിഗണന’: തദ്ദേശീയർക്ക് ജോലി നിഷേധിക്കുന്ന സ്ഥാപനങ്ങൾക്ക് മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ മുന്നറിയിപ്പ്

ബെംഗളൂരു: സ്വകാര്യ സ്ഥാപനങ്ങൾ കന്നഡിഗരെ മനഃപൂർവം ജോലിക്കെടുക്കാതെ മാറ്റിനിർത്തുന്നത് കണ്ടാൽ കർശന...

Related Articles

Popular Categories