കണ്ണൂരില്‍ ചികിത്സയില്‍ കഴിഞ്ഞ രണ്ട് പേരുടേയും നിപ ഫലം നെഗറ്റീവ്

കണ്ണൂര്‍: നിപ രോഗം സംശയിച്ച് കണ്ണൂരില്‍ ചികിത്സയില്‍ കഴിഞ്ഞ രണ്ട് പേര്‍ക്കും നിപയില്ലെന്ന് പരിശോധനഫലം. കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളജിലാണ് രണ്ടുപേരും ചികിത്സയില്‍ കഴിഞ്ഞിരുന്നത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നടത്തിയ പരിശോധനയിലാണ് ഇരുവരുടെയും സാമ്പിളുകള്‍ നെഗറ്റീവ് ആയത്. വെള്ളിയാഴ്ചയാണ് മാലൂര്‍ സ്വദേശികളായ 48ഉം 18ഉം വയസുള്ള പുരുഷന്‍മാര്‍ മട്ടന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയത്. നിപ ലക്ഷണങ്ങളുണ്ടെന്ന് സംശയിക്കുന്നതായി സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍ നല്‍കിയ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഇരുവരും ജില്ലാആശുപത്രിയില്‍ ചികിത്സ തേടി. പിന്നീട് ഇരുവരെയും കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

അതീവ ജാഗ്രതയിലാണ് ഇരുവര്‍ക്കും മെഡിക്കല്‍ കോളേജില്‍ ചികിത്സാ സൗകര്യമൊരുക്കിയത്. വെള്ളി വൈകീട്ടോടെ സാമ്പിളുകള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പരിശോധനക്കയച്ചു. ശനിയാഴ്ച വൈകിട്ടോടെയാണ് ലഭിച്ചത്. പരിശോധനാഫലം നെഗറ്റീവായെങ്കിലും പനി മാറുന്നതുവരെ ഇരുവരും ചികിത്സയില്‍ തുടരുമെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.
<br>
TAGS : NIPAH | KERALA
SUMMARY : Nipah results of two people who were treated in Kannur were negative

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ബെംഗളൂരുവിൽ തണുപ്പ് കൂടി; കുറഞ്ഞ താപനില 16.3 ഡിഗ്രി സെൽഷ്യസ്

ബെംഗളൂരു: നഗരത്തിൽ തണുപ്പിന്റെ തീവ്രത വർധിക്കുന്നു. ബെംഗളൂരുവിൽ കുറഞ്ഞ താപനില 16.3...

ഹാസനിൽ കാട്ടാന ആക്രമണത്തിൽ സ്ത്രീ മരിച്ചു; മൃതദേഹം മാറ്റാൻ അനുവദിക്കാതെ ഗ്രാമവാസികളുടെ പ്രതിഷേധം

ബെംഗളൂരു: കർണാടകയിലെ ഹാസൻ ജില്ലയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരു സ്ത്രീ മരിച്ചു.ജയമ്മ...

ബെംഗളൂരുവിൽ അന്തരിച്ചു

ബെംഗളൂരു: ബെംഗളൂരുവിലെ വ്യാപാരിയും സാമൂഹ്യപ്രവർത്തകനുമായ ഇരിക്കൂർ സ്വദേശി മുഹമ്മദ്‌ ഹാജി കീത്താടത്ത്(79)...

തീവ്ര ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റാവും; കേരളത്തില്‍ അടുത്ത മൂന്ന് മണിക്കൂറിൽ മൂന്ന് ജില്ലകളില്‍ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: കേരളത്തില്‍ അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക്...

മാക്കൂട്ടം ചുരത്തിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു, യാത്രക്കാർ ഇറങ്ങിയോടിയതിനാൽ വൻ ദുരന്തം ഒഴിവായി

കണ്ണൂര്‍: കണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന കാറിനു തീപ്പിടിച്ചു. കര്‍ണാടക സ്വദേശികളായ യാത്രക്കാര്‍ ഇറങ്ങിയോടി രക്ഷപെട്ടു....

തനിഷ്ക് ജ്വല്ലറി മോഷണം; കവര്‍ന്ന 20 കിലോയോളം സ്വര്‍ണാഭരണങ്ങളില്‍ 15 കിലോ വീണ്ടെടുത്ത് പോലീസ്

മധുര: മധുരയിലെ തനിഷ്ക് ജ്വല്ലറിയില്‍ നിന്ന് മോഷണം പോയ സ്വർണത്തില്‍ 15...

മലപ്പുറത്ത് വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് വൈദ്യുതി മന്ത്രി

മലപ്പുറം: തിരൂരങ്ങാടിയില്‍ വൈദ്യുതാഘാതമേറ്റ് വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് വൈദ്യുതി...

ഇലക്‌ട്രിക് യാത്രാ വിമാനം വികസിപ്പിച്ചെടുത്ത് ചൈന; ആദ്യ പറക്കല്‍ വിജയകരം

ബീജിങ്: ചരിത്രത്തിലാദ്യമായി 19 സീറ്റുകളുള്ള ഇലക്‌ട്രിക് പാസഞ്ചർ വിമാനം അവതരിപ്പിച്ച്‌ ചൈന....

Related Articles

Popular Categories