ദീപാവലി; ബെം​ഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് രണ്ട് സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ചു

ബെംഗളൂരു: ദീപാവലി പ്രമാണിച്ച്  കര്‍ണാടകയില്‍ നിന്ന് കേരളത്തിലേക്ക് രണ്ട് സെപ്ഷ്യൽ ട്രെയിനുകൾ അനുവദിച്ചു. യശ്വന്തപുരയിൽ നിന്ന് കോട്ടയം വരെയും ഹുബ്ബള്ളിയിൽ നിന്ന് ബെംഗളൂരു വഴി കൊല്ലത്തേക്കുമാണ് ട്രെയിൻ സർവീസ് പ്രഖ്യാപിച്ചത്. ഹുബ്ബള്ളി – ബെംഗളൂരു–കൊല്ലം സ്പെഷൽ ട്രെയിൻ (07313) ഒക്ടോബർ 26ന് ഉച്ചയ്ക്ക് 3.15ന് ഹുബ്ബള്ളിയിൽ നിന്നു പുറപ്പെട്ട് രാത്രി 11ന് ബെംഗളൂരു എസ്എംവിടിയിലും പിറ്റേന്നു വൈകിട്ട് 5.10ന് കൊല്ലത്തും എത്തും.

മടക്ക ദിശയിൽ ട്രെയിൻ (07314) ഞായറാഴ്ച രാത്രി 8.30ന് കൊല്ലത്തു നിന്നു പുറപ്പെട്ട് പിറ്റേ ദിവസം ഉച്ചയ്ക്കു 11.30ന് ബെംഗളൂരു എസ്എംവിടിയിലും രാത്രി 8.45ന് ഹുബ്ബള്ളിയിലും എത്തും. കൊല്ലം, കുണ്ടറ, കൊട്ടാരക്കര, ആവണീശ്വരം, പുനലൂർ, തെന്മല, ചെങ്കോട്ട, തെങ്കാശി, വിരുദനഗർ, മധുര, ഡിണ്ടിഗൽ, കരൂർ, സേലം, ബംഗാരപേട്ട്, കൃഷ്ണരാജപുരം, ബെംഗളൂരു എസ്എംവിടി, തുമകുരു, റാണി ബന്നൂർ, ഹാവേരി എന്നിവയാണ് സ്റ്റോപ്പുകൾ.

യശ്വന്തപുര– കോട്ടയം സ്പെഷൽ (06215) യശ്വന്തപുരയിൽ നിന്ന് ഒക്ടോബർ 29ന് വൈകിട്ട് 6.30നു പുറപ്പെട്ട് 30നു രാവിലെ 8.10നു കോട്ടയത്തെത്തും. കെആർ പുരം, വൈറ്റ്ഫീൽഡ്, ബംഗാർപേട്ട്, സേലം, ഈറോഡ്, തിരുപ്പൂർ, കോയമ്പത്തൂർ, പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം ടൗൺ എന്നിവിടങ്ങളിലാണ് സ്റ്റോപ്. കോട്ടയം–യശ്വന്തപുര സ്പെഷൽ (06216) 30നു രാവിലെ 11.10നു കോട്ടയത്തു നിന്ന് പുറപ്പെട്ട് 31നു പുലർച്ചെ 1.15നു യശ്വന്തപുരയിലെത്തും. കൃഷ്ണരാജപുരം, വൈറ്റ്ഫീൽഡ്, ബംഗാർപേട്ട്, സേലം, ഈറോഡ്, തിരുപ്പുർ, കോയമ്പത്തൂർ, പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം എന്നിവിടങ്ങളിൽ സ്റ്റോപ് ഉണ്ടാകും.

TAGS: BENGALURU | TRAIN
SUMMARY: Special trains alloted to kerala route from Bengaluru

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കരുനാഗപ്പള്ളിയില്‍ ഏഴാം ക്ലാസുകാരനെ കാണാതായി; സൈക്കിളും വസ്‌ത്രവും കായല്‍ക്കരയില്‍

കൊല്ലം: കളിക്കാൻ പോയ ഏഴാം ക്ലാസ് വിദ്യാർഥിയെ കാണാതായി. കരുനാഗപ്പള്ളി പട....

കേരളത്തില്‍ പരക്കെ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ മുന്നറിയിപ്പ്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യത. 12 ജില്ലകളിൽ മഴയ്ക്ക്...

ബെംഗളൂരു–മംഗളൂരു ട്രെയിൻ മംഗളൂരു സെൻട്രൽ വരെ നീട്ടണമെന്ന്  ആവശ്യം

ബെംഗളൂരു: ബെംഗളൂരു–മംഗളൂരു റൂട്ടിൽ സർവീസ് നടത്തുന്ന യശ്വന്ത്പൂർ–മംഗളൂരു പ്രതിവാര ട്രെയിൻ മംഗളൂരു...

സാമ്രാജ്യത്വ അധിനിവേശം തിരിച്ചുവരാതിരിക്കാൻ ജാഗ്രത വേണം: ഡോ. എൻ. എ. മുഹമ്മദ്

ബെംഗളൂരു: സാമ്രാജ്യത്വ അധിനിവേശം തകർത്ത് നാം നേടിയ സ്വാതന്ത്ര്യവും ഇന്ത്യൻ മതേതരത്വവും...

ആയുഷ്‌മാൻ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

ബെംഗളൂരു: ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ ആയുർവേദ ചികിത്സ കേന്ദ്രമായ ആയുഷ്മാൻ...

ബെംഗളൂരു പോലീസിനെ 5 കമ്മീഷണറേറ്റുകളായി വിഭജിക്കും

ബെംഗളൂരു: നഗരത്തിന്റെ വേഗത്തിലുള്ള വളർച്ചയും വർധിച്ചുവരുന്ന ജനസംഖ്യയും കണക്കിലെടുത്ത് ബെംഗളൂരു സിറ്റി...

രണ്ടു പേരുടെ ജീവനെടുത്ത ബിഡദിയിലെ കേരള ആർ.ടി.സി. ബസ് അപകടം: ഫൊറൻസിക് വിഭാഗം തെളിവുകൾ ശേഖരിച്ചു

ബെംഗളൂരു: മൈസൂരു-ബെംഗളൂരു ദേശീയപാതയിലെ ബിഡദിയിൽ ഡ്രൈവറുടെയും കണ്ടക്ടറുടെയും മരണത്തിനിടയാക്കിയ കെഎസ്ആർടിസി ബസ്...

ഓണത്തിരക്ക്; ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് ഒരു സ്പെഷ്യല്‍ ട്രെയിൻ കൂടി

ബെംഗളൂരു: ഓണാവധിയോടനുബന്ധിച്ചുള്ള യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് ബെംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് സ്പെഷ്യല്‍...

Related Articles

Popular Categories