ഫെം​ഗൽ ചുഴലിക്കാറ്റ്; തമിഴ്‌നാട്ടില്‍ കനത്ത മഴ, ചെന്നൈ വിമാനത്താവളം താല്‍ക്കാലികമായി അടച്ചു

ചെന്നൈ: തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിന് മുകളിലെ ന്യൂനമര്‍ദ്ദം ഫെം​ഗൽചുഴലിക്കാറ്റായി മാറി കരതൊടാനിരിക്കെ തമിഴ്‌നാട്ടിലെ വിവിധ ജില്ലകളില്‍ അതിശക്തമായ മഴ. കാരക്കലിനും മഹാബലിപുരത്തിനും ഇടയില്‍ പുതുച്ചേരിക്ക് സമീപം മണിക്കൂറില്‍ പരമാവധി 90 കിലോ മീറ്റര്‍ വരെ വേഗതയില്‍ ചുഴലിക്കാറ്റ് കരയില്‍ പ്രവേശിക്കാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്.

ചെന്നൈ വിമാനത്താവളം ശനിയാഴ്ച രാത്രി ഏഴ് മണിവരെ താല്‍ക്കാലികമായി അടച്ചിടാന്‍ അധികൃതര്‍ തീരുമാനിച്ചു. നിരവധി ട്രെയിന്‍ സര്‍വീസുകളെയും ചുഴലിക്കാറ്റ് ബാധിച്ചിട്ടുണ്ട്. പ്രതികൂല കാലാവസ്ഥയെ തുടർന്ന് ഇൻഡിഗോ എയർലൈൻസ് ചെന്നൈ വിമാനത്താവളത്തില്‍ നിന്നുള്ള എല്ലാ സര്‍വീസുകളും താൽക്കാലികമായി നിർത്തിവച്ചു. കാലാവസ്ഥ മെച്ചപ്പെടുന്ന മുറയ്ക്ക് യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്ക് മുൻതൂക്കം നൽകി വിമാന സർവീസുകൾ പുനരാരംഭിക്കുമെന്നും ഇന്‍ഡിഗോ അറിയിച്ചു. കനത്ത മഴയെത്തുടർന്ന് ചെന്നൈ ഡിവിഷനിലെ എല്ലാ സബർബൻ സെക്ഷനുകളിലും ലോക്കൽ ട്രെയിനുകൾ കുറഞ്ഞ ഇടവേളകളിൽ സർവീസ് നടത്തുന്നുണ്ട്.

ചെന്നൈ, തിരുവള്ളൂര്‍, കാഞ്ചീപുരം, കള്ളക്കുറിച്ചി, കൂടലൂര്‍ ജില്ലകളിലാണ് ശക്തമായ മഴ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. തമിഴ്നാട്ടിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളപ്പൊക്കത്തിന് സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം അനുവദിക്കണമെന്ന് ഐടി കമ്പനികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി.

തമിഴ്നാട്ടിലുടനീളം 2,220 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്, തിരുവാരൂര്‍, നാഗപട്ടണം ജില്ലകളിലെ ദുരിതാശ്വാസ കേന്ദ്രങ്ങളില്‍ ഇതിനകം 500 ഓളം പേരെ പാര്‍പ്പിച്ചിട്ടുണ്ട്. അപകടങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ പരസ്യ ബോര്‍ഡുകളും പരസ്യ ഹോര്‍ഡിംഗുകളും നീക്കം ചെയ്തു. അടിയന്തര ടോള്‍ ഫ്രീ നമ്പറുകള്‍ – 112, 1077 എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്. ചെന്നൈ ഡിവിഷനിലെ എല്ലാ സബര്‍ബന്‍ സെക്ഷനുകളിലുമുള്ള ലോക്കല്‍ ട്രെയിനുകളുടെ എണ്ണം ഗണ്യമായി വെട്ടിക്കുറച്ചിട്ടുണ്ട്. ടൂറിസ്റ്റ് കേന്ദ്രമായ പുതുച്ചേരിയില്‍ കടല്‍ത്തീരത്ത് ആളുകളുടെ സഞ്ചാരമില്ലെന്ന് ഉറപ്പാക്കാന്‍ ബീച്ച് റോഡിന്റെ മുഴുവന്‍ ഭാഗങ്ങളും നിരവധി വിനോദസഞ്ചാര കേന്ദ്രങ്ങളും അടച്ചിട്ടുണ്ട്.
<BR>
TAGS :  FENGAL CYCLONE
SUMMARY : Cyclone Fengal; Heavy rains in Tamil Nadu: Chennai airport temporarily closed

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഇന്ന് മഴയെത്തും; ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: കനത്ത ചൂടിന് ആശ്വാസമായി സംസ്ഥാനത്ത് ഇന്ന് മഴ പെയ്യും. ഇന്നും...

റാങ്ക് പട്ടിക കാലാവധി നീട്ടല്‍; മന്ത്രിസഭാ ശിപാര്‍ശ തള്ളി പി എസ് സി

തിരുവനന്തപുരം: പൊതു വിദ്യാഭ്യാസ വകുപ്പിലെ 18 റാങ്ക് ലിസ്റ്റുകൾ നീട്ടാനുള്ള സർക്കാരിന്റെ...

വന്ദേമാതരം വിവാദം: കർണാടക ബിജെപിയുടെ അഞ്ച് ദിവസത്തെ പദയാത്ര ഇന്ന് മുതൽ; 224 മണ്ഡലങ്ങളിൽ പ്രതിഷേധം

ബെംഗളൂരു: ഔദ്യോഗിക സർക്കാർ പരിപാടികളിൽ വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ഖണ്ഡങ്ങൾ മാത്രം...

ബെംഗളൂരു മുൻ എംഎൽഎ നരേന്ദ്ര ബാബു ബിജെപി വിട്ട് കോൺഗ്രസിൽ

ബെംഗളൂരു: മുൻ എംഎൽഎയും ബിജെപി നേതാവുമായ എൻ.എൽ. നരേന്ദ്ര ബാബു കോൺഗ്രസിൽ...

ബി.എം.ടി.സി ബസുകളിൽ ഇനി ഓഡിയോ പരസ്യങ്ങളും; ആദ്യഘട്ടത്തിൽ 300 ബസുകളിൽ നടപ്പാക്കാന്‍ പദ്ധതി

ബെംഗളൂരു: ബി.എം.ടി.സി ബസുകളിൽ യാത്ര ചെയ്യുന്നവർക്ക് ഇനി യാത്രയ്ക്കിടെ ഓഡിയോ പരസ്യങ്ങളും...

വൈദ്യുതി പ്രതിസന്ധിക്കിടെ സംസ്ഥാനത്തിന് നേരിയ ആശ്വാസം; കേന്ദ്ര വിഹിതമായി 150 മെഗാവാട്ട് വൈദ്യുതി നാളെ മുതല്‍ ലഭിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിക്ക് ആശ്വാസമായി 150 മെഗാവാട്ട് വൈദ്യുതി കേന്ദ്ര...

ഡ്രൈവിംഗ് ലൈസന്‍സിന് ഒരു പരീക്ഷ കൂടി നടത്താന്‍ മോട്ടോര്‍ വാഹനവകുപ്പ്

തിരുവനന്തപുരം: റോഡപകടങ്ങള്‍ ഗണ്യമായി വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ഡ്രൈവിംഗ് ലൈസന്‍സിന് ഇനി ഒരു...

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി മുടങ്ങും

തിരുവനന്തപുരം: ഇന്നും സംസ്ഥാനത്ത് വൈദ്യുതി മുടങ്ങുമെന്ന് കെഎസ്‌ഇബിയുടെ സന്ദേശം. ആറുമണി മുതല്‍...

Related Articles

Popular Categories