മെട്രോ യെല്ലോ ലൈനിലെ ആദ്യ ട്രെയിൻ സെറ്റ് ഉദ്ഘാടനം ചെയ്തു

ബെംഗളൂരു: നമ്മ മെട്രോ യെല്ലോ ലൈനിലെ ആദ്യ ട്രെയിൻ സെറ്റ് കേന്ദ്ര ഭവന, നഗരകാര്യ മന്ത്രി മനോഹർ ലാൽ ഖട്ടാർ ഉദ്ഘാടനം ചെയ്തു. നഗരത്തിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാൻ പരിഹാരമാകുന്ന യെല്ലോ ലൈൻ ഉടൻ യാത്രക്കാർക്കായി തുറക്കുമെന്ന് അദ്ദേഹം പറഞ്ഞു. കൊൽക്കത്തയിലെ ടിറ്റാഗഡ് റെയിൽ സിസ്റ്റംസിലാണ് ആദ്യ ട്രെയിൻ സെറ്റ് നിർമിച്ചത്. യെല്ലോ ലൈൻ പാത 2.5 ലക്ഷത്തിലധികം യാത്രക്കാർക്ക് പ്രയോജനപ്രദമാകുമെന്ന് ചടങ്ങിൽ പങ്കെടുത്ത ബിജെപി എംപി തേജസ്വി സൂര്യ പറഞ്ഞു.

18.82 കിലോമീറ്ററിലധികം ദൈർഘ്യമുള്ള യെല്ലോ ലൈൻ 2024ൽ തുറന്നു നൽകാനാണ് ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ ലിമിറ്റഡ് (ബിഎംആർസിഎൽ) ഉദ്ദേശിച്ചിരുന്നത്. എന്നാൽ ട്രെയിനുകൾ ലഭ്യമാകുന്നതിലടക്കമുണ്ടായ കാലതാമസ്സം യെല്ലോ ലൈനിൻ്റെ പ്രവൃത്തനം ആരംഭിക്കുന്നത് വൈകിപ്പിച്ചു. ജനുവരി അവസാനം അല്ലെങ്കിൽ ഫെബ്രുവരി ആദ്യത്തോടെ യെല്ലോ ലൈനിൽ സർവീസ് നടത്താനായേക്കുമെന്ന് ബിഎംആർസിഎൽ ഉദ്യോഗസ്ഥർ പറഞ്ഞു.

ഡ്രൈവർരഹിത ട്രെയിനാണ് 18.82 കിലോമീറ്ററിലധികം ദൈർഘ്യമുള്ള യെല്ലോ ലൈനിൽ സർവീസ് നടത്തുക. ആധുനിക സാങ്കേതികവിദ്യയിൽ നിർമിക്കുന്ന ചില ട്രെയിനുകൾ ചൈനയിലും മറ്റുള്ളവ പശ്ചിമ ബംഗാളിലുമായിട്ടാണ് നിർമിക്കുന്നത്. യെല്ലോ പ്രവർത്തനക്ഷമമായാൽ ഇലക്ട്രോണിക് സിറ്റി, ബൊമ്മനഹള്ളി, എച്ച്എസ്ആർ ലേഔട്ട് തുടങ്ങിയ പ്രധാന പ്രദേശങ്ങളെ ബന്ധിപ്പിക്കും. ആർവി റോഡ്, രാഗിഗുഡ്ഡ, ജയദേവ ഹോസ്പിറ്റൽ, ബിടിഎസ് ലേഔട്ട്, സെൻട്രൽ സിൽക്ക് ബോർഡ്, ബൊമ്മനഹള്ളി, ഹോംഗസാന്ദ്ര, കുഡ്‌ലു ഗേറ്റ് മെട്രോ സ്റ്റേഷൻ, സിംഗസാന്ദ്ര, ഹോസ റോഡ്, ഇലക്ട്രോണിക് സിറ്റി, കൊനപ്പന അഗ്രഹാര, ഹെബ്ബഗോഡി, ബൊമ്മസാന്ദ്ര എന്നിവയാണ് യെല്ലോ ലൈനിലെ പ്രധാന സ്റ്റേഷനുകൾ.

TAGS: BENGALURU | NAMMA METRO
SUMMARY: First train set at Yellow line officially launched

Hot this week

കെഎന്‍എസ്എസ് ഫുട്ബോൾ മത്സരം

ബെംഗളൂരു: കർണാടക നായർ സർവീസ് സൊസൈറ്റി മത്തികരെ കരയോഗം സംഘടിപ്പിച്ച ജ്വാല...

കുവൈത്തിലെയും ബഹ്‌റൈനിലെയും യുഎസ് താവളങ്ങൾക്ക് നേരെ ഇറാന്റെ ആക്രമണം

കുവൈത്ത്: സമാധാചർച്ചകൾ വഴിമുട്ടിനിൽക്കെ പശ്ചിമേഷ്യ വീണ്ടും സംഘർഷത്തിലേക്ക്. ഹോർമുസ് കടലിടുക്കിലെ ഇറാന്റെ...

സൂറത്തിൽ ബസുകൾ കൂട്ടിയിടിച്ച് ഏഴു പേർ മരിച്ചു; 40 പേർക്ക് പരുക്ക്

സൂററ്റ്: ഗുജറാത്തിലെ സൂററ്റിൽ മഹാരാഷ്ട്ര സംസ്ഥാന ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ രണ്ട് ബസുകൾ...

മലപ്പുറത്ത് വൻ മയക്കുമരുന്ന് വേട്ട: 10 ലക്ഷത്തിന്റെ എംഡിഎംഎയുമായി യുവാവ് പിടിയിൽ

തിരൂർ: കേരള എക്സൈസ് നടപ്പിലാക്കുന്ന 'ഓപ്പറേഷൻ തണ്ടർ' ലഹരിവിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി...

പ്രവാസി മലയാളി അസോസിയേഷൻ കർണാടക കഥാ-ലേഖന രചനാമത്സരം

ബെംഗളൂരു: പ്രവാസി മലയാളി അസോസിയേഷൻ കർണാടക 10-ാം വാർഷികത്തോടനുബന്ധിച്ച് പ്രവാസി മലയാളികൾക്കായിഅക്ഷരനിലാവ്-2026...

പാചകവാതക വിലക്കയറ്റത്തിന് ഇനി ആശ്വാസം; എഥനോൾ സ്റ്റൗ ഉടൻ പുറത്തിറക്കുമെന്ന് നിതിൻ ഗഡ്കരി

നാഗ്പുർ: എൽപിജിയേക്കാൾ വളരെ കുറഞ്ഞ ചെലവിൽ പ്രവർത്തിപ്പിക്കാൻ കഴിയുന്ന തദ്ദേശീയമായ എഥനോൾ...

തിരുവനന്തപുരത്ത് മക്കളുടെ മുന്നില്‍ വെച്ച് വീട്ടമ്മയെ കഴുത്തറുത്ത് കൊന്നു; ഭര്‍ത്താവ് ഒളിവില്‍

തിരുവനന്തപുരം: തിരുവനന്തപുരം നാലാഞ്ചിറയിൽ വീട്ടമ്മയെ ഭർത്താവ് കഴുത്തറുത്ത് കൊന്നു. ഹസീന ബീവി...

ബെംഗളൂരുവിൽ നിന്നും തായ്‌ലൻഡിലേക്ക് നേരിട്ടുള്ള സർവീസുമായി എയർ ഇന്ത്യ എക്സ്പ്രസ്

ബെംഗളൂരു: ബെംഗളൂരുവിൽ നിന്നും തായ്‌ലൻഡിലെ ഫുക്കറ്റിലേക്ക് നേരിട്ടുള്ള വിമാന സർവീസുമായി എയർ...

Related Articles

Popular Categories