തിരുവനന്തപുരം: തിരുവനന്തപുരത്ത് ടൂറിസ്റ്റ് ബസിന് തീപിടിച്ചു. കന്യാകുമാരിയില്‍ നിന്ന് കൊല്ലത്തേക്ക് പോവുകയായിരുന്ന ടൂറിസ്റ്റ് ബസിനാണ് തീപിടിച്ചത്. തിരുവനന്തപുരം നെയ്യാറ്റിന്‍കര മണ്ണക്കല്ല് ബൈപാസില്‍ വെച്ചായിരുന്നു തീപിടുത്തം.
റേഡിയേറ്ററില്‍ നിന്ന് തീ ഉയരുകയായിരുന്നു. പുക ഉയരുന്നതുകണ്ട് ഡ്രൈവര്‍ ബസ് നിര്‍ത്തി യാത്രക്കാരെ പുറത്തിറക്കി. ഇതിന് പിന്നാലെ ബസിൽ തീ ആളിപ്പടർന്നു. ബസിന്റെ മുൻഭാഗം പൂർണമായും കത്തിനശിച്ചു. ഫയർഫോഴ്സെത്തിയാണ് തീയണച്ചത്. തലനാരിഴയ്ക്കാണ് വൻ അപകടം ഒഴിവായത്. അപകടത്തില്‍ ആര്‍ക്കും പരുക്കില്ല. ഷോർട്ട് സർക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം.
<BR>
TAGS : BUS CATCHES FIRE | THIRUVANATHAPURAM
SUMMARY : A running tourist bus caught fire