ഗസയിൽ വെടിനിർത്തൽ; ഇസ്രയേലും ഹമാസും കരാർ അംഗീകരിച്ചു, 15 മാസം നീണ്ടു നിന്ന യുദ്ധത്തിന് അന്ത്യമായി

ഗസ: ഗസയിൽ വെടിനിർത്തൽ കരാർ നിലവിൽ വന്നു. ഇസ്രയേലും ഹമാസും കരാർ അംഗീകരിച്ചു. അമേരിക്ക, ഖത്തർ, ഈജിപ്ത് എന്നീ രാജ്യങ്ങളുടെ നേതൃത്വത്തിലായിരുന്നു ചർച്ചകൾ. ഞായറാഴ്ച മുതൽ കരാർ നിലവിൽ വരും. വെടിനിര്‍ത്തല്‍ കരാര്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചതിനു പിന്നാലെ എങ്ങും ആഹ്ലാദം അലതല്ലി.  വൈറ്റ് ഹൗസില്‍ നിന്ന് രാജ്യത്തെ അഭിസംബോധന ചെയ്ത ബൈഡന്‍ സമാധാന കരാര്‍ അമേരിക്കന്‍ നയതന്ത്രത്തിന്റെയും ദീര്‍ഘമായ പിന്നാമ്പുറ ചര്‍ച്ചകളുടെയും ഫലമാണെന്ന് വ്യക്തമാക്കി.  ഞായറാഴ്ച കരാർ പ്രാബല്യത്തിൽ വരുമെന്നു ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ അൽത്താനിയും പറഞ്ഞു.

15 മാസം നീണ്ട യുദ്ധത്തിന് അന്ത്യം കുറിച്ച് ഇസ്രയേല്‍ ഹമാസ് സമാധാന കരാര്‍ നിലവില്‍ വന്നതോടെ പലസ്തീന്‍ തെരുവുകളില്‍ ജനങ്ങള്‍ ആഹ്ലാദ പ്രകടനം നടത്തി.

ഡോണൾഡ് ട്രംപ് പ്രസിഡന്റായി സ്ഥാനമേൽക്കുന്ന 20ന് മുൻപ് വെടിനിർത്തൽ പ്രഖ്യാപനം നടത്താ‍ൻ യുഎസ് സമ്മർദം ചെലുത്തിയിരുന്നു. തന്റെയും ട്രംപിന്റെയും സംഘങ്ങളുടെ ഒരുമിച്ചുള്ള ശ്രമങ്ങളാണ് വെടി നിർത്തലിലേക്ക് നയിച്ചതെന്ന് ജോ ബൈഡൻ പറഞ്ഞു. ഗസ ജനതയുടെ ധീരതയുടെ വിജയമാണിതെന്ന് ഹമാസ്. വെടിനിർത്തൽ പ്രഖ്യാപനം വന്നതോടെ ഗസയിലെങ്ങും ജനം ആഹ്ലാദ പ്രകടനം നടത്തി.

42 ദിവസം നീളുന്ന ആദ്യഘട്ടത്തിന്റെ തുടക്കത്തിൽ, ഹമാസിന്റെ ബന്ദികളായ 100 പേരിൽ 33 പേരെ മോചിപ്പിക്കും. പകരം ഇസ്രയേൽ ജയിലിലുള്ള നൂറിലേറെ പലസ്തീൻകാരെ വിട്ടയക്കും. ഗസയിലെ ജനവാസമേഖലകളിൽനിന്നു ഇസ്രയേൽ സൈന്യം പിന്മാറും. ആദ്യ ഘട്ടം തീരും മുൻപ് തന്നെ രണ്ടാം ഘട്ടത്തിനുള്ള ചർച്ച ആരംഭിക്കും.
<BR>
TAGS : ISRAEL-PALESTINE CONFLICT | HAMAS
SUMMARY : Ceasefire in Gaza; Israel and Hamas agree to deal, ending 15-month war

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ആലുവയില്‍ ഓടിക്കൊണ്ടിരുന്ന വാഹനത്തിന് തീപിടിച്ചു

കൊച്ചി: ആലുവ കമ്പനിപ്പടിയില്‍ ഓടിക്കൊണ്ടിരുന്ന വാഹനത്തിന് തീപിടച്ചു. തീയണക്കാൻ ശ്രമം തുടരുകയാണ്....

വിദേശ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ്; ആംസ്റ്റര്‍ സ്ഥാപനങ്ങളുടെ സിഇഒ അറസ്റ്റില്‍

തിരുവനന്തപുരം: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയെന്ന പരാതിയില്‍ ആംസ്റ്റര്‍...

‘മിന്നല്‍, സ്വിഫ്റ്റ് ‘ കെഎസ്‌ആർടിസി ബസുകളില്‍ സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കണം; കത്ത് നല്‍കി അബിൻ വര്‍ക്കി എംഎല്‍എ

തിരുവനന്തപുരം: കെഎസ്‌ആർടിസി മിന്നല്‍, സ്വിഫ്റ്റ് ബസുകളില്‍ ഡ്രൈവർക്കും യാത്രക്കാർക്കും സീറ്റ് ബെല്‍റ്റ്...

സ്‌കൂള്‍ വിദ്യാര്‍ഥിക്ക് ജീവനക്കാരൻ്റെ മര്‍ദ്ദനം: നടപടിയെടുത്തില്ലെന്ന് ആരോപണം

കൊല്ലം: കടയ്ക്കലില്‍ ഒമ്പതാം ക്ലാസുകാരനെ സ്കൂള്‍ ജീവനക്കാരൻ എച്ചില്‍ കൈകൊണ്ട് കരണത്തടിച്ചെന്ന്...

മുഖ്യമന്ത്രി വി.ഡി. സതീശന്റെ ചാര്‍ട്ടേഡ് വിമാനയാത്ര; ചെലവ് ചിപ്സണ്‍ ഏവിയേഷൻ വഹിച്ചതായി രേഖ

തിരുവനന്തപുരം: മുഖ്യമന്ത്രി വിഡി സതീശൻ നടത്തിയ വിവാദ ചാർട്ടേഡ് വിമാനയാത്രയുടെ ചെലവുകള്‍...

48 മണിക്കൂറിനുള്ളില്‍ ഗ്യാനേഷ് കുമാര്‍ രാജിവെക്കണം; രാജ്യവ്യാപക സമരത്തിന് സിജെപി

ഡല്‍ഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ രാജിവയ്ക്കണമെന്ന് കോക്രോച്ച്‌ ജനത...

പുതിയ വൈദ്യുതി കണക്ഷന് ഫീസ് കുത്തനെ കൂട്ടി; വര്‍ധന മൂന്നിരട്ടിവരെ

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ വൈദ്യുതി കണക്ഷൻ എടുക്കുന്നതിനുള്ള ഫീസ് കുത്തനെ വർധിപ്പിച്ച്‌...

മദ്യലഹരിയില്‍ എഎസ്‌ഐ ഓടിച്ച കാറിടിച്ച്‌ മൂന്നു പേര്‍ക്ക് ഗുരുതര പരുക്ക്

കണ്ണൂർ: കണ്ണൂര്‍ അഴീക്കോട് മദ്യലഹരിയില്‍ എഎസ്‌ഐ ഓടിച്ച കാറിടിച്ച്‌ മൂന്നു പേര്‍ക്ക്...

Related Articles

Popular Categories