തെളിവെടുപ്പിനിടെ പോലീസുകാരെ ബിയർ കുപ്പി പൊട്ടിച്ച് കുത്തി രക്ഷപ്പെടാൻ ശ്രമം; പ്രതിയെ വെടിവച്ച് വീഴ്ത്തി, സംഭവം മംഗളുരുവിൽ

ബെംഗളൂരു: തെളിവെടുപ്പിനിടെ പോലീസിനെ ബിയർ ബോട്ടിൽ പൊട്ടിച്ച് കുത്തി രക്ഷപ്പെടാൻ ശ്രമിച്ച് ബാങ്ക് കവർച്ചാക്കേസിലെ പ്രതി. ഒടുവില്‍ പ്രതിയെ വെടിവച്ച് വീഴ്ത്തി പോലീസ്. മംഗളൂരു ഉള്ളാള്‍ കൊട്ടേക്കര്‍ സഹകരണ ബേങ്ക് കവര്‍ച്ചക്കേസിലെ പ്രതി കണ്ണന്‍ മണിക്കാണ് വെടിയേറ്റത്. മംഗളൂരു പോലീസാണ് പ്രതിയെ വെടിവച്ചത്. പോലീസിനെ ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോഴാണ് വെടിയുതിര്‍ത്തത്. കര്‍ണാടക-കേരള അതിര്‍ത്തിക്കു സമീപം തലപ്പാടി ഗ്രാമത്തിലെ ഉള്ളാള്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ പെട്ട കറ്റുംഗര ഗുഡ്ഢയിലാണ് സംഭവം. കവർച്ച നടന്ന ബാങ്കിന് തൊട്ടടുത്തുള്ള സ്ഥലത്ത് പ്രതികളെ തെളിവെടുപ്പിനെത്തിച്ചപ്പോഴാണ് പ്രതിയുടെ ആക്രമണമുണ്ടായത്. തൊട്ടടുത്ത് കിടന്ന ബിയർ ബോട്ടിൽ പൊട്ടിച്ച് പോലീസുകാരെ കുത്തി രക്ഷപ്പെടാനായി ശ്രമിച്ചത്.

മുംബൈ ചെമ്പുര്‍ സ്വദേശിയാണ് പ്രതിയായ കണ്ണന്‍ മണി. ഇയാളുടെ കാലിലേക്കാണ് വെടിവച്ച് വീഴ്ത്തിയത്. തുടർന്ന് പോലീസ് ഇയാളെ ബലപ്രയോഗത്തിലൂടെ കീഴ്‍പ്പെടുത്തുകയായിരുന്നു. കാലിന് പരുക്കേറ്റ പ്രതിയെയും ആക്രമണശ്രമത്തിൽ പരുക്കേറ്റ മൂന്ന് പോലീസുകാരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ജനുവരി 15-നാണ് മുംബൈയിൽ നിന്ന് തിരുനെൽവേലി സ്വദേശി മുരുഗാണ്ടി തേവർ എന്ന ഒന്നാം പ്രതിയും മുംബൈയിൽ താമസിക്കുന്ന ജോഷ്വാ രാജേന്ദ്രനും കണ്ണൻ മണിയും ചേർന്ന് കാറോടിച്ച് മംഗളുരുവിലെത്തുന്നത്. ബാങ്ക് ഉണ്ടായിരുന്ന കെട്ടിടത്തിന് പുറത്തുള്ള സിസിടിവിയിൽ പതിഞ്ഞ മഹാരാഷ്ട്ര രജിസ്ട്രേഷനുള്ള വണ്ടിയാണ് അന്വേഷണത്തിൽ നിർണായക വഴിത്തിരിവായത്. ഈ വാഹന നമ്പർ തേടി മുംബൈയിൽ അന്വേഷണം നടത്തിയ പോലീസിന് ജോഷ്വയുടെയും കണ്ണൻ മണിയുടെയും വിവരങ്ങൾ ലഭിച്ചു. പിന്നീട് മുരുഗാണ്ടി തേവരെന്നയാൾ ഇവരെ കാണാൻ മുംബൈയിലെത്തിയെന്ന വിവരവും കിട്ടി. അങ്ങനെയാണ് തമിഴ്നാട് പോലീസിന്‍റെ സഹായത്തോടെ തിരുനെൽവേലി പദ്മനേരിയിലെ മുരുഗാണ്ടി തേവരെ അന്വേഷിച്ച് പോലീസെത്തിയതും പ്രതികൾ പിടിയിലാവുന്നതും.

മോഷണത്തിന് പിന്നാലെ തലപ്പാടി ചെക്ക് പോസ്റ്റ് വഴി കേരളത്തിലേക്ക് കടന്ന പ്രതികൾ തിരുവനന്തപുരം വഴിയാണ് തിരുനെൽവേലിക്ക് പോയതെന്ന് റിപ്പോർട്ടുണ്ട്. ബാങ്കിൽ മോഷണത്തിന് പറ്റിയ സമയമടക്കം കണ്ടെത്തി കൊള്ള നടത്താൻ പ്രതികളെ സഹായിച്ചത് പ്രദേശവാസികളാകാമെന്നാണ് പോലീസിന്‍റെ സംശയം.
<BR>
TAGS : MANGALURU | ACCUSED SHOT BY POLICE
SUMMARY : Attempted escape by breaking a beer bottle while taking evidence

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കൊല്‍ക്കത്ത-മുംബൈ എയര്‍ ഇന്ത്യ വിമാനത്തിന് റാഞ്ചല്‍ ഭീഷണി; യാത്രക്കാരെ സുരക്ഷിതമായി പുറത്തിറക്കി

മുംബൈ: കൊല്‍ക്കത്തയില്‍ നിന്ന് മുംബൈ വിമാനത്താവളത്തിലേക്ക് പുറപ്പെടാനിരുന്ന എയര്‍ ഇന്ത്യ വിമാനത്തിന്...

ഓട്ടോ- ടാക്‌സി നിരക്ക് കൂട്ടാന്‍ തീരുമാനിച്ച്‌ സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: നിരക്ക് പരിഷ്‌കരണമാവശ്യപ്പെട്ട് ഓട്ടോ- ടാക്സി സേവനങ്ങളുടെ 24 മണിക്കൂര്‍ പണിമുടക്ക്...

ഫ്ലൈഓവര്‍ മതിലിലിടിച്ച്‌ ബസ് അപകടം; മൂന്ന് മരണം, 24 പേര്‍ക്ക് പരുക്ക്

സംഗ്രൂർ: പഞ്ചാബിലെ സംഗ്രൂർ ജില്ലയില്‍ ഫ്ലൈഓവർ മതിലിലിടിച്ച്‌ സർക്കാർ ബസ് അപകടത്തില്‍പ്പെട്ട്...

രാഷ്ട്രപതിയുടെ അംഗരക്ഷകന് വെടിയേറ്റു

ഡൽഹി: രാഷ്ട്രപതിയുടെ അംഗരക്ഷക സംഘത്തിലെ സൈനികന് സ്വന്തം ഗ്രാമത്തില്‍ വെടിയേറ്റു. ഉത്തർപ്രദേശിലെ...

ഐഒഎ തിരഞ്ഞെടുപ്പില്‍ അട്ടിമറി ആരോപണം; അന്വേഷണം ആവശ്യപ്പെട്ട് പി ടി ഉഷ

തിരുവനന്തപുരം: ഇന്ത്യൻ ഒളിമ്പിക് അസോസിയേഷനിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ അട്ടിമറിയും ഗുരുതരമായ പെരുമാറ്റച്ചട്ട...

ഗാനലോകത്തേക്ക് സ്വാഗതം: ഓൺസ്റ്റേജ് ജാലഹള്ളിയുടെ ‘വയലും വയമ്പും’ മെഗാ ഷോയിൽ ഗായകർക്ക് അവസരം

ബെംഗളൂരു: ഓൺസ്റ്റേജ് ജലഹള്ളിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന 'വയലും വയമ്പും' പരിപാടിയിൽ പങ്കെടുക്കാൻ...

സ്വർണവിലയിൽ വീണ്ടും ഇടിവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില വീണ്ടും താഴ്ന്നു. ഇന്ന് പവന് 520 രൂപയുടെ...

അസമിൽ പാസഞ്ചർ ട്രെയിൻ പാളം തെറ്റി; വൻദുരന്തം ഒഴിവായത് തലനാരിഴക്ക്

ദിസ്പുർ: അസമിലെ ദിഗാരുവിൽ പാസഞ്ചർ ട്രെയിൻ പാളം തെറ്റി. കൊൽക്കത്തയിൽ നിന്ന്...

Related Articles

Popular Categories