രഞ്ജി ട്രോഫി; കേരളത്തിന് നിരാശ, കിരീടം വിദർഭയ്ക്ക്

നാഗ്‌പൂർ: രഞ്ജി ട്രോഫിയിൽ കിരീടം ചൂടി വിദർഭ. മത്സരം സമനിലയിൽ അവസാനിച്ചതോടെ വിദർഭ വിജയ കിരീടം സ്വന്തമാക്കുകയായിരുന്നു ആദ്യ ഇന്നിങ്സിലെ 37 റൺസ് ലീഡാണ് വിദർഭയ്ക്ക് തുണയായത്. വിദർഭയുടെ ഈ വിജയം മൂന്നാം രഞ്ജി ട്രോഫി കിരീടത്തിനായുള്ള ആറ് വർഷത്തെ കാത്തിരിപ്പിനാണ് വിരാമമിട്ടത്. വിദർഭയുടെ മൂന്നാം രഞ്ജി ട്രോഫി കിരീടമാണിത്‌. 2018, 2019 വർഷങ്ങളിലായിരുന്നു രഞ്ജിയിലെ വിദർഭയുടെ ഇതിന്‌ മുന്നേയുള്ള കിരീട നേട്ടം. കഴിഞ്ഞ തവണ ഫൈനൽ വരെയെത്താനും ടീമിന്‌ സാധിച്ചിരുന്നു.

വിദർഭയുടെ ഒൻപത്‌ വിക്കറ്റുകൾ കേരളത്തിന്‌ വീഴ്‌ത്താൻ സാധിച്ചെങ്കിലും അവസാന വിക്കറ്റ്‌ എടുക്കുന്നതിൽ താമസമുണ്ടായപ്പോൾ കേരളം സമനിലയ്‌ക്ക്‌ സമ്മതിക്കുകയായിരുന്നു. ആദ്യ ഇന്നിങ്‌സിൽ വിദർഭയുടെ പത്താം വിക്കറ്റ്‌ നീണ്ടുപോയതാണ്‌ കേരളത്തിന്‌ മത്സരത്തിൽ തിരിച്ചടിയായത്‌.

രണ്ടാം ഇന്നിങ്സിൻ്റെ തുടക്കത്തിൽ തന്നെ വിദർഭയുടെ രണ്ട് വിക്കറ്റുകൾ വീഴ്ത്തി കേരള ബൗളർമാർ പ്രതീക്ഷ നൽകി. ഒരു റണ്ണെടുത്ത പാർഥ് റെഖാഡെയെ ജലജ് സക്സേനയും അഞ്ച് റൺസെടുത്ത ധ്രുവ ഷോറെയെ നിധീഷും പുറത്താക്കി.രണ്ട് വിക്കറ്റിന് ഏഴ് റൺസെന്ന നിലയിൽ തകർച്ചയെ നേരിട്ട വിദർഭയ്ക്ക് രണ്ടാം ഇന്നിങ്സിലും രക്ഷകരായത് ഡാനിഷ് മലേവാർ-കരുൺ നായർ കൂട്ടുകെട്ടാണ്. ഇരുവരും ചേർന്ന് കേരളത്തിൻ്റെ വിജയപ്രതീക്ഷകൾക്ക് മങ്ങലേൽപ്പിച്ചു. 182 റൺസാണ് മൂന്നാം വിക്കറ്റിൽ ഇരുവരും കൂട്ടിച്ചേർത്തത്. 73 റൺസെടുത്ത ഡാനിഷ് മലേവാറിനെ അക്ഷയ് ചന്ദ്രനാണ് പുറത്താക്കിയത്. മറുവശത്ത് ഉറച്ച് നിന്ന കരുൺ നായർ സെഞ്ചുറി പൂർത്തിയാക്കി. 135 റൺസാണ്‌ താരം നേടിയത്‌. ഫൈനലിലും സെഞ്ചുറി നേടിയ കരുൺ നായർ ടൂർണമെന്റിലാകെ ഒൻപത് സെഞ്ചുറികൾ സ്വന്തമാക്കുകയുണ്ടായി.
<BR>
TAGS : RANJI TROPHY
SUMMARY : Ranji Trophy. Kerala disappointed, Vidarbha wins the title

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണം; ഗുരുതരമായി പരുക്കേറ്റ സ്ത്രീ മരിച്ചു

പാലക്കാട്: പാലക്കാട് അട്ടപ്പാടി ഭവാനിപുഴയില്‍ വിനോദസഞ്ചാരിയായ സ്ത്രീക്ക് കാട്ടാനയുടെ ആക്രമണത്തില്‍ ദാരുണാന്ത്യം....

ഡല്‍ഹി കലാപം; ഷര്‍ജീല്‍ ഇമാമിന് ഇടക്കാല ജാമ്യം

ഡൽഹി: യുഎപിഎ ചുമത്തപ്പെട്ട് ജയിലില്‍ കഴിയുന്ന വിദ്യാർഥി നേതാവ് ഷർജീല്‍ ഇമാമിന്...

കസ്തൂരിരംഗൻ റിപ്പോർട്ട്: കരട് വിജ്ഞാപനം തള്ളി കർണാടക, പുതിയ ഭൂതല സർവേയ്ക്ക് ആവശ്യം

ബെംഗളൂരു: പശ്ചിമഘട്ടത്തെ പരിസ്ഥിതിലോല മേഖലയായി പ്രഖ്യാപിക്കുന്നതിനുള്ള കസ്തൂരിരംഗൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലുള്ള കേന്ദ്രത്തിന്റെ...

ദുജുവാന്‍ ചുഴലിക്കാറ്റ്; ജപ്പാനില്‍ വ്യാപകനാശം, 6 പേർ കൊല്ലപ്പെട്ടു, അരലക്ഷം വീടുകളിൽ വൈദ്യുതി ബന്ധം നിലച്ചു

ടോക്കിയോ: ജപ്പാനില്‍ കനത്ത മഴയോടൊപ്പം വീശിയടിച്ച ‘ദുജുവാന്‍’ ചുഴലിക്കാറ്റില്‍ 6 പേര്‍...

ബെംഗളൂരു മലയാളി ഡെന്റിസ്റ്റ് ഫോറം ഓണാഘോഷം

ബെംഗളൂരു: നഗരത്തിലെ മലയാളി ദന്തവിദഗ്ധരുടെ സൗഹൃദ കൂട്ടായ്മയായ ബെംഗളൂരു മലയാളി ഡെന്റിസ്റ്റ്...

കുന്ദലഹള്ളി കേരള സമാജം ഇ പി സുഷമ സ്മാരക ചെറുകഥാ മത്സര വിജയികൾ

ബെംഗളൂരു: അകാലത്തിൽ വിടപറഞ്ഞ കഥാകാരി ഇ പി സുഷമയുടെ സ്മരണാർത്ഥം കുന്ദലഹള്ളി...

അഡ്വ. സത്യൻ പുത്തൂരിനെ കൊടകു യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗമായി നിയമിച്ചു

ബെംഗളൂരു: അഡ്വ. സത്യൻ പുത്തൂരിനെ കർണാടകയിലെ കൊടകു യൂണിവേഴ്സിറ്റിയുടെ സിൻഡിക്കേറ്റ് മെമ്പറായി...

യൂത്ത് കോണ്‍ഗ്രസ് നേതാവ് തൂങ്ങി മരിച്ച നിലയില്‍

കാസറഗോഡ്: യൂത്ത് കോണ്‍ഗ്രസ് നേതാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കാസറഗോഡ്...

Related Articles

Popular Categories