സി.യു.ഇ.ടി-യു.ജി 2025: അപേക്ഷ 22 വരെ

ന്യൂഡല്‍ഹി: 2025 ലെ രാജ്യത്തെ 46 കേന്ദ്ര സർവകലാശാലകളടക്കമുള്ള 250 ഓളം സർവകലാശാലകളിലേക്കും, അവയ്ക്കു കീഴിലുള്ള കോളേജുകളിലേക്കുമുള്ള ദേശീയ തലത്തില്‍ നടത്തുന്ന കോമൺ യൂണിവേഴ്സിറ്റി പ്രവേശന പരീക്ഷ യു.ജി (CUET -UG) വിജ്ഞാപനം പുറത്തിറങ്ങി. മാർച്ച് 22 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. മാർച്ച് 24 മുതൽ 26 വരെ അപേക്ഷയിൽ ആവശ്യമായ തിരുത്തലുകൾ വരുത്താം.

മേയ് എട്ടിനും ജൂണ്‍ ഒന്നിനും ഇടയിലുള്ള ദിവസങ്ങളില്‍ പല ഷിഫ്റ്റിലായാണ് പരീക്ഷ നടത്തുന്നത്. ജെഎന്‍യു, അലിഗഢ് മുസ്ലീം, ബനാറസ് ഹിന്ദു അടക്കമുള്ള കേന്ദ്രസര്‍വകലാശാലകളിലെ ബിരുദ പ്രവേശനമാണ് സിയുഇടി വഴി നടത്തുന്നത്.

ഓരോ സര്‍വകലാശാലയുടെയും/ സ്ഥാപനത്തിന്റെയും പ്രവേശനയോഗ്യതാ വ്യവസ്ഥകള്‍, പ്രവേശനത്തിനുവേണ്ട വിഷയ കോമ്പിനേഷനുകള്‍, സംവരണവ്യവസ്ഥകള്‍, ഇളവുകള്‍ തുടങ്ങിയവയൊക്കെ വിഭിന്നമാകും. അതിനാല്‍, അപേക്ഷ നല്‍കും മുന്‍പ് ചേരാനുദ്ദേശിക്കുന്ന സ്ഥാപനങ്ങളുടെ വെബ് സൈറ്റ് സന്ദര്‍ശിച്ച് വ്യവസ്ഥകള്‍ മനസ്സിലാക്കണം. പരീക്ഷ അഭിമുഖീകരിക്കാന്‍ പ്രായപരിധിയില്ല. എന്നാല്‍, സ്ഥാപനങ്ങള്‍ പ്രായപരിധി നിശ്ചയിച്ചിട്ടുണ്ടെങ്കില്‍ അത് തൃപ്തിപ്പെടുത്തണം

cuet.nta.nic.in എന്ന വെബ് സൈറ്റ് വഴിയാണ് അപേക്ഷ നല്‍കേണ്ടത്. രജിസ്‌ട്രേഷന്‍ ഫോം, ആപ്ലിക്കേഷന്‍ ഫോം, ഫീ പേമെന്റ് എന്നീ മൂന്നുഘട്ടങ്ങളിലായാണ് ഓണ്‍ലൈന്‍ അപേക്ഷ പൂര്‍ത്തിയാക്കേണ്ടത്. ഇവ ഒരുമിച്ചോ ഘട്ടങ്ങളായോ പൂര്‍ത്തിയാക്കാം. പരിഗണിക്കപ്പെടേണ്ട സ്ഥാപനങ്ങള്‍/കോഴ്‌സുകള്‍ ഏതൊക്കെയെന്ന് അപേക്ഷ നല്‍കുമ്പോള്‍ വ്യക്തമാക്കണം. ഒരാള്‍ ഒരു അപേക്ഷയേ നല്‍കാവൂ. അപേക്ഷ നല്‍കി, ഫീസ് വിജയകരമായി അടച്ചശേഷം, കണ്‍ഫര്‍മേഷന്‍ പേജിന്റെ പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കണം. കണ്‍ഫര്‍മേഷന്‍ പേജിന്റെ കോപ്പി എവിടേക്കും അയക്കേണ്ടതില്ല.

സര്‍വകലാശാലകളുടെ/സ്ഥാപനങ്ങളുടെ പട്ടിക, പ്രോഗ്രാമുകള്‍, പ്രവേശനയോഗ്യത തുടങ്ങിയവ cuet.nta.nic.in ല്‍ ലഭിക്കും. കൂടുതല്‍ സ്ഥാപനങ്ങള്‍ പ്രക്രിയയിലേക്ക് വരുന്ന മുറയ്ക്ക് പട്ടിക വിപുലമാക്കും. അതിനാല്‍ അപേക്ഷകര്‍ വെബ് സൈറ്റ് നിരന്തരം സന്ദര്‍ശിച്ചുകൊണ്ടിരിക്കണം.

പ്രവേശനയോഗ്യത: ക്ലാസ് 12/തത്തുല്യപരീക്ഷ ജയിച്ചിരിക്കുകയോ 2025-ല്‍ അഭിമുഖീകരിക്കുകയോ ചെയ്തിരിക്കണം. തത്തുല്യപരീക്ഷകളില്‍ എച്ച്.എസ്.സി വൊക്കേഷണല്‍ പരീക്ഷ, മൂന്നുവര്‍ഷ അംഗീകൃത ഡിപ്ലോമ, അഞ്ച് വിഷയങ്ങളോടെയുള്ള എന്‍.ഐ.ഒ.എസ് സീനിയര്‍ സെക്കന്‍ഡറി പരീക്ഷ, ചില വിദേശപരീക്ഷകള്‍ തുടങ്ങിയവയും ഉള്‍പ്പെടും. യോഗ്യതാപരീക്ഷ അഭിമുഖീകരിച്ചിരിക്കേണ്ട വര്‍ഷം, ബന്ധപ്പെട്ട സര്‍വകലാശാലാ വ്യവസ്ഥകള്‍ക്ക് വിധേയമായിരിക്കും.

വിഷയങ്ങള്‍: മൂന്നുഭാഗങ്ങളിലായി മൊത്തം 37 വിഷയങ്ങളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത് -13 ഭാഷകള്‍, 23 ഡൊമൈന്‍ സ്‌പെസിഫിക് വിഷയങ്ങള്‍, ഒരു ജനറല്‍ ആപ്റ്റിസ്റ്റിസ് ടെസ്റ്റ്. എല്ലാത്തിലും ചോദ്യങ്ങള്‍ ഒബ്ജക്ടീവ് ടൈപ്പ് മള്‍ട്ടിപ്പിള്‍ ചോയ്‌സ് രീതിയിലായിരിക്കും.

പരമാവധി അഞ്ച് ടെസ്റ്റുകള്‍: ഒരാള്‍ക്ക് ഭാഷകള്‍, ജനറല്‍ ആപ്റ്റിറ്റിയൂഡ് എന്നിവ ഉള്‍പ്പെടെ പരമാവധി അഞ്ച് വിഷയങ്ങള്‍/ടെസ്റ്റുകള്‍വരെ തിരഞ്ഞെടുക്കാം. പ്ലസ്ടുതലത്തില്‍ പഠിച്ച വിഷയങ്ങള്‍ പരിഗണിക്കാതെ ഡൊമൈന്‍ വിഷയങ്ങളുടേത് ഉള്‍പ്പെടെ, ചേരാനുദ്ദേശിക്കുന്ന പ്രോഗ്രാമുകള്‍ക്ക് വേണ്ട ടെസ്റ്റുകള്‍ പരിഗണിച്ച്, ഇഷ്ടമുള്ള അഞ്ച് ടെസ്റ്റുകള്‍ തിരഞ്ഞെടുക്കാം. ഓരോ സ്ഥാപനത്തിന്റെയും ഓരോ കോഴ്‌സിനും ബാധകമായ ടെസ്റ്റ് വിഷയങ്ങള്‍ വെബ് സൈറ്റിലെ യൂണിവേഴ്‌സിറ്റീസ് ലിങ്കില്‍ ലഭിക്കും.
<BR>
TAGS : CUET-UG 2025
SUMMARY : CUET-UG 2025: Application till 22

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ സംഭവം: ചേന്തി അനിലിന് ജാമ്യം

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി.സതീശനെ വഴിയില്‍ തടഞ്ഞ് അവഹേളിച്ചെന്ന കേസില്‍ അറസ്റ്റിലായ ഡിസിസി...

കേരളത്തിലെത്തി ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ; മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

കൊച്ചി: പോർച്ചുഗല്‍ ഫുട്‌ബോള്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരിയും 'സി ആർ...

അമൃതം പൊടിയിലെ പഞ്ചസാര: കുട്ടികളുടെ ആരോഗ്യത്തിന് ഭീഷണിയെന്ന് ബാലാവകാശ കമ്മീഷൻ

തിരുവനന്തപുരം: അങ്കണവാടികള്‍ വഴി വിതരണം ചെയ്യുന്ന അമൃതം പൊടിയില്‍ പഞ്ചസാര ചേർക്കുന്നത്...

ലൈഫ് ഭവന പദ്ധതിയില്‍ ലക്ഷങ്ങളുടെ തട്ടിപ്പ്: വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ കസ്റ്റഡിയില്‍

പത്തനംതിട്ട: ലൈഫ് പദ്ധതിയുടെ പേരിൽ വ്യാജരേഖകൾ ചമച്ച് തട്ടിപ്പ് നടത്തിയെന്ന പരാതിയിൽ...

നേപ്പാളിലെ മിന്നല്‍പ്രളയം: മരണസംഖ്യ 1127 ആയി

കാഠ്മണ്ഡു: നേപ്പാളിലുണ്ടായ പ്രളയത്തിലും ഉരുള്‍പൊട്ടലിലും മരിച്ചവരുടെ എണ്ണം 1,127 ആയി ഉയർന്നതായി...

മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ സംഭവം: ചേന്തി അനിലിന് ജാമ്യം

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി.സതീശനെ വഴിയില്‍ തടഞ്ഞ് അവഹേളിച്ചെന്ന കേസില്‍ അറസ്റ്റിലായ ഡിസിസി...

കേരളത്തിലെത്തി ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ; മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

കൊച്ചി: പോർച്ചുഗല്‍ ഫുട്‌ബോള്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരിയും 'സി ആർ...

അമൃതം പൊടിയിലെ പഞ്ചസാര: കുട്ടികളുടെ ആരോഗ്യത്തിന് ഭീഷണിയെന്ന് ബാലാവകാശ കമ്മീഷൻ

തിരുവനന്തപുരം: അങ്കണവാടികള്‍ വഴി വിതരണം ചെയ്യുന്ന അമൃതം പൊടിയില്‍ പഞ്ചസാര ചേർക്കുന്നത്...

ലൈഫ് ഭവന പദ്ധതിയില്‍ ലക്ഷങ്ങളുടെ തട്ടിപ്പ്: വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ കസ്റ്റഡിയില്‍

പത്തനംതിട്ട: ലൈഫ് പദ്ധതിയുടെ പേരിൽ വ്യാജരേഖകൾ ചമച്ച് തട്ടിപ്പ് നടത്തിയെന്ന പരാതിയിൽ...

നേപ്പാളിലെ മിന്നല്‍പ്രളയം: മരണസംഖ്യ 1127 ആയി

കാഠ്മണ്ഡു: നേപ്പാളിലുണ്ടായ പ്രളയത്തിലും ഉരുള്‍പൊട്ടലിലും മരിച്ചവരുടെ എണ്ണം 1,127 ആയി ഉയർന്നതായി...

പിഎസ്‍സി റാങ്ക് ലിസ്റ്റ് കാലാവധി 6 മാസത്തേക്ക് നീട്ടുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

തിരുവനന്തപുരം: പതിനെട്ട് പിഎസ്‍സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടിയെന്ന് മുഖ്യമന്ത്രി വിഡി...

ചരിത്രം കുറിച്ച്‌ ശക്തി ശര്‍മ്മ; മെഡിക്കല്‍ ഇതര വിഭാഗത്തില്‍നിന്ന് എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

ന്യൂഡല്‍ഹി: ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രനേട്ടം കുറിച്ച്‌ എയര്‍ വൈസ് മാര്‍ഷല്‍ ശക്തി...

അട്ടപ്പാടി മധു കേസ്: ഒന്നാം പ്രതി ഹുസൈനെ വെറുതെവിട്ടതിനെതിരെ സുപ്രീം കോടതിയില്‍ സംസ്ഥാന സര്‍ക്കാര്‍

പാലക്കാട്: അട്ടപ്പാടി മധു കൊലക്കേസില്‍ സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയില്‍. കേസിലെ ഒന്നാംപ്രതി...

Related Articles

Popular Categories