കർണാടകയിൽ കാലവർഷം മെയ്‌ അവസാനത്തോടെ ആരംഭിച്ചേക്കും

ബെംഗളൂരു: കർണാടകയിൽ ഇത്തവണ കാലവർഷം നേരത്തെയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി) റിപ്പോർട്ട്‌. സാധാരണ ജൂൺ മാസാദ്യം ആരംഭിക്കുന്ന കാലവർഷം ഇക്കുറി മെയ് അവസാനം തന്നെ പ്രതീക്ഷിക്കാമെന്നാണ് കാലാവസ്ഥ വകുപ്പിൻ്റെ റിപ്പോർട്ടിലുള്ളത്. ഇത്തവണ സംസ്ഥാനത്ത് ശരാശരിയേക്കാൾ കൂടുതൽ മഴ ലഭിക്കുമെന്നും പ്രവചനമുണ്ട്.

സാധാരണ കേരളത്തിൽനിന്ന് കർണാടകയിലേക്ക് മൺസൂൺ എത്താൻ നാല് ദിവസമെടുക്കുമെന്ന് ബെംഗളൂരുവിലെ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഉദ്യോഗസ്ഥനായ സി.എസ്. പാട്ടീൽ പറഞ്ഞു. മെയ് അവസാനത്തോടെ കർണാടകയിൽ മഴക്കാലം ആരംഭിക്കും. തെക്കൻ ഉൾനാടൻ ജില്ലകളിലും വടക്കൻ ഉൾനാടൻ ജില്ലകളിലും 20 ശതമാനത്തിലധികം മഴ ലഭിക്കുമെന്നും കാലാവസ്ഥ വകുപ്പിലെ ശാസ്ത്രജ്ഞർ പറഞ്ഞു.

കാലവർഷം ദുർബലമാക്കുന്ന സാഹചര്യമുണ്ടായാൽ നിലവിലുള്ള റിപ്പോർട്ടിൽ മാറ്റമുണ്ടാകുമെന്ന് കർണാടക നാച്വറൽ ഡിസാസ്റ്റർ മോണിറ്ററിങ് സെൻ്റർ മുൻ ഡയറക്ടർ ശ്രീനിവാസ റെഡ്ഡി പറഞ്ഞു. ഇത്തരമൊരു സാഹചര്യമുണ്ടായാൽ ജൂൺ ഒന്ന് അല്ലെങ്കിൽ രണ്ട് തീയതിയിലാകും കാലവർഷം എത്തുകയെന്നും അദ്ദേഹം വ്യക്തമാക്കി.

TAGS: KARNATAKA | RAIN
SUMMARY: Karnataka to receive monsoon rainfall earlier this year

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

നൂറ് ശതമാനം തീരുവ ബില്ലിൽ ഒപ്പിട്ട് ട്രംപ്; നിയമം പ്രാ​ബ​ല്യ​ത്തി​ൽ, ഇന്ത്യക്കും ചൈനക്കും കനത്ത തിരിച്ചടിയാകും

വാഷിങ്ടണ്‍: റഷ്യക്കെതിരെ കര്‍ശന ഉപരോധവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. റഷ്യന്‍...

തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ പ്രതിമാസ സെമിനാർ 27 ന്

ബെംഗളൂരു: തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷന്റെ പ്രതിമാസ സെമിനാർ സെപ്റ്റംബർ 27 ന്...

പിണറായിക്കും റിയാസിനും എതിരെ അന്വേഷണം ആകാമെന്ന് എ ജിയുടെ നിയമോപദേശം

തിരുവനന്തപുരം: സി.എം.ആർ.എൽ എക്സാലോജിക് മാസപ്പടി വിഷയത്തിൽ ഇ.ഡിയുടെ ആവശ്യത്തിൻമേൽ അന്വേഷണമാകാമെന്ന് സർക്കാറിന്...

8 ലക്ഷം രൂപ കൈക്കൂലി; കേന്ദ്ര ജിഎസ്ടി ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തു

ബെംഗളൂരു: എട്ട് ലക്ഷം രൂപ കൈക്കൂലി സ്വീകരിക്കുന്നതിനിടെ കേന്ദ്ര ജിഎസ്ടി ഉദ്യോഗസ്ഥനെ...

സുഹൃത്ത് പെട്രോള്‍ ഒഴിച്ച്‌ കത്തിച്ച യുവാവ് മരിച്ചു

കൊച്ചി: എറണാകുളത്ത് സുഹൃത്ത് പെട്രോള്‍ ഒഴിച്ച്‌ കത്തിച്ച യുവാവ് മരിച്ചു. കക്കാട്...

ആന്റോ അഗസ്റ്റിന് ഹൈക്കോടതിയിലും ഇടക്കാല ജാമ്യമില്ല

തിരുവനന്തപുരം: അളവില്‍ കൂടുതല്‍ മദ്യം പിടിച്ചെടുത്ത കേസില്‍ റിപ്പോർട്ടർ ടി.വി എം.ഡി...

കർണാടകയിൽ വീണ്ടും മഴ ശക്തമാകുന്നു; 17 ജില്ലകൾക്ക് യെല്ലോ അലർട്ട്

ബെംഗളൂരു: കർണാടകയിൽ വീണ്ടും മഴ ശക്തമാകാൻ സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. സെപ്റ്റംബർ...

കെഎൻഎസ്എസ് അരീക്കര കരയോഗം കുടുംബ സംഗമം

ബെംഗളൂരു: കെഎൻഎസ് എസ്  അരീക്കര കരയോഗം കുടുംബസംഗമം  20 ന് ഹുളിമാവു...

Related Articles

Popular Categories