വയനാട്ടിൽ ഭക്ഷ്യവിഷബാധയെന്ന് സംശയം; 48 വിദ്യാർഥികൾ ചികിത്സയിൽ

മാനന്തവാടി: വയനാട് മാനന്തവാടിയിൽ 48 ഓളം കുട്ടികൾക്ക് ഭക്ഷ്യ വിഷബാധ. ദ്വാരക എ യു പി സ്കൂളിലെ കുട്ടികൾക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. സംഭവം അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വയനാട് ജില്ലാ കളക്ടർക്ക് നിർദേശം നൽകി.

ശാരീരികാസ്വാസ്ഥ്യം മൂലം ദ്വാരക എയുപി സ്കൂളിലെ കുട്ടികളാണ് പീച്ചങ്കോട് പൊരുന്നന്നൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിലും, മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിലും ചികിത്സ തേടിയത്. സ്കൂളിൽ നിന്ന് വെള്ളിയാഴ്ച ഉച്ചഭക്ഷണം കഴിച്ചവർക്കാണ് ചർദ്ദിയും, പനിയുമടക്കമുള്ള ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ചോറും സാമ്പാറും മുട്ടയും വാഴക്കാതോരനുമായിരുന്നു ഉച്ച ഭക്ഷണം.

ഭക്ഷ്യ വിഷബാധയാണ് പ്രാഥമിക സൂചനയെന്നും ഔദ്യോഗിക സ്ഥിരീകരണം മറ്റ് പരിശോധനകൾക്ക് ശേഷമേ ഉറപ്പാകൂവെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. 1300 ഓളം കുട്ടികൾ പഠിക്കുന്ന സ്ഥാപനമാണിത്. മന്ത്രി ഒ ആർ കേളു, കലക്ടർ ഡി ആർ മേഘശ്രീ, സബ് കലക്ടർ, ഡിഎംഒ, തഹസിൽദാർ എന്നിവർ മെഡിക്കൽ കോളേജിലെത്തി കുട്ടികളെ സന്ദർശിച്ചു. കുട്ടികൾക്ക് മികച്ച ചികിത്സാ സൗകര്യം ഉറപ്പു വരുത്തുമെന്ന് മന്ത്രി ഒ ആർ കേളു പറഞ്ഞു.
<BR>
TAGS : FOOD POISON |  WAYANAD
SUMMARY : Food poisoning suspected in Wayanad; 48 students are under treatment

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കാവേരി തര്‍ക്കം: കര്‍ണാടകയില്‍ വിജയ് ചിത്രം ‘ജനനായകൻ’ പ്രദര്‍ശനം നിര്‍ത്തിവെച്ചു

ബെംഗളൂരു: കാവേരി ജലവിഷയത്തില്‍ കർണാടകയില്‍ ശക്തമായ പ്രതിഷേധം തുടരുന്നതിനിടെ തമിഴ് താരം...

തിരുവനന്തപുരം കോര്‍പറേഷൻ കൗണ്‍സിലര്‍ സുഗതന് ആറ് മാസം അവധി

തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷനിലെ കൗണ്‍സിലറും കാപ്പാ കേസ് പ്രതിയുമായ ആർ.സുഗതന് അവധി...

വെമ്പായം ബാറിലെ തീവെപ്പ്: പൊള്ളലേറ്റ ഒരാള്‍ കൂടി മരിച്ചു

തിരുവനന്തപുരം: വെമ്പായത്ത് ശ്രീവത്സം ബാറിലുണ്ടായ പെട്രോള്‍ ആക്രമണത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന ഒരാള്‍...

പ്രശസ്ത തെന്നിന്ത്യൻ ഗായിക ജമുന റാണി അന്തരിച്ചു

ബെംഗളൂരു: പ്രശസ്ത തെന്നിന്ത്യൻ ഗായിക ജമുന റാണി അന്തരിച്ചു. 88 വയസായിരുന്നു....

ഓപ്പറേഷൻ തൂഫാൻ; സംസ്ഥാനത്തെ സെൻട്രല്‍ ജയിലുകളില്‍ മിന്നല്‍ പരിശോധന

തിരുവനന്തപുരം: കേരളത്തിൽ വിവിധ ജയിലുകളില്‍ ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ 'ഓപ്പറേഷൻ തൂഫാൻ'...

മുത്തങ്ങയില്‍ 23 വര്‍ഷം മുമ്പ് പോലീസുകാരൻ കൊല്ലപ്പെട്ട കേസില്‍ 22 പ്രതികള്‍ കുറ്റക്കാര്‍; 35 പ്രതികളെ വെറുതെവിട്ടു

വയനാട്: മുത്തങ്ങ സമരത്തിനിടെ പോലീസുകാരൻ കൊല്ലപ്പെട്ട കേസില്‍ 22 പ്രതികള്‍ കുറ്റക്കാർ....

ചെങ്ങന്നൂരില്‍ നടുറോഡില്‍ ഉപേക്ഷിച്ചത് രണ്ടായിരത്തോളം ഉപയോഗിച്ച ഗര്‍ഭനിരോധന ഉറകള്‍

ആലപ്പുഴ: ഓടുന്ന വാഹനത്തില്‍നിന്ന് ഗർഭനിരോധന ഉറകള്‍ നടുറോഡില്‍ തള്ളിയതായി പരാതി. എംസി...

സ്വര്‍ണവിലയില്‍ വര്‍ധന; പവന് 200 രൂപ കൂടി

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. പവന് 200 രൂപയാണ് വര്‍ധിച്ചത്. 1,06,040...

Related Articles

Popular Categories