അർജുനായുള്ള തിരച്ചിൽ പുനരാരംഭിക്കും; ഡ്രഡ്ജർ ഷി‌രൂരിലെത്തി

ബെംഗളൂരു: അങ്കോള – ഷിരൂർ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനായുള്ള തിരച്ചിൽ വെള്ളിയാഴ്ച പുനരാരംഭിക്കും. തിരച്ചിലിന് വേണ്ടിയുള്ള ഡ്രഡ്ജര്‍ വ്യാഴാഴ്ച വൈകീട്ടോടെ ഷിരൂരിലെത്തി. ഡ്രഡ്ജര്‍ ടഗ് ബോട്ട് ഗംഗാവലിപ്പുഴയില്‍ എത്തിച്ചതായി ഷിപ്പിംഗ് കമ്പനി അറിയിച്ചു. വെള്ളിയാഴ്ച രാവിലെ തിരച്ചില്‍ പുനരാരംഭിക്കും. ഗോവ തുറമുഖത്ത് നിന്നാണ് ഡ്രഡ്ജര്‍ എത്തിച്ചത്.

വ്യാഴാഴ്ച രാവിലെയാണ് ഡ്രഡ്ജര്‍ കാര്‍വാറില്‍ നിന്ന് ഗംഗാവലിപ്പുഴയിലേക്ക് പുറപ്പെട്ടത്. രാവിലെ വേലിയേറ്റ സമയമായത് കാരണം പാലം കടന്ന് മുന്നോട്ട് പോകാന്‍ കഴിയാത്തതിനാല്‍ വേലിയിറക്ക സമയമായ വൈകുന്നേരത്തോടെയാണ് ഡ്രഡ്ജർ ഷിരൂരിൽ എത്തിച്ചത്. നാവിക സേനയുടെ മേല്‍നോട്ടത്തിലാണ് ഡ്രഡ്ജറിന്റെ പ്രവര്‍ത്തനം.

രണ്ട് പാലങ്ങള്‍ കടക്കുന്നത് ശ്രമകരമായ ദൗത്യമായതിനാല്‍ വേലിയിറക്ക സമയം കേന്ദ്രീകരിച്ചാണ് ഡ്രഡ്ജറിന്റെ യാത്ര ക്രമീകരിച്ചത്. ഇക്കഴിഞ്ഞ ജൂലൈ 16നാണ് പ്രദേശത്ത് മണ്ണിടിച്ചില്‍ ഉണ്ടായത്. അപകടം നടന്ന് രണ്ട് മാസത്തിലേറെ ആയിട്ടും അപകടത്തില്‍ കാണാതായ അർജുൻ ഉൾപ്പെടെ മൂന്ന് പേരെ കുറിച്ച് യാതൊരു വിവരവും ഇല്ല. അര്‍ജുന്‍ ഓടിച്ച ലോറി ഉണ്ടെന്ന് കരുതുന്ന മേഖല സ്പോട്ട് ചെയ്തെങ്കിലും പുഴയ്‌ക്കടിലെ കല്ലും മണ്ണും ദൗത്യത്തിന് വെല്ലുവിളി ആണ്. തുടര്‍ന്നാണ് ഡ്രഡ്ജര്‍ എത്തിച്ച് തിരച്ചിൽ നടത്താൻ തീരുമാനിച്ചത്.

ഡ്രഡ്ജറിന്റെ ചെലവ് പൂര്‍ണമായി കര്‍ണാടക സര്‍ക്കാരാണ് വഹിക്കുന്നത്. ഗംഗാവലി പുഴയിലെ അടിയൊഴുക്ക് മൂന്ന് നോട്‌സില്‍ താഴെയാണെന്ന് നാവികസേന അറിയിച്ചു. ഷിരൂരിലെ നിലവിലെ കാലാവസ്ഥയും തിരച്ചിലിന് അനുയോജ്യമാണെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി.

TAGS: ARJUN | LANDSLIDE
SUMMARY: Drudger for Arjun rescue mission reaches Shirur

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കുടുംബത്തിൻ്റെ എതിര്‍പ്പവഗണിച്ച്‌ വിവാഹം: ബെംഗളൂരുവില്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം

ബെംഗളൂരു: വീട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ച്‌ പ്രണയവിവാഹം കഴിച്ച പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാനുള്ള ശ്രമം...

പുകസ പുസ്തക ചർച്ചയും പ്രഭാഷണവും ഒക്ടോബർ 11 ന്

ബെംഗളൂരു: 'സനാതനികളുടെ ഹിന്ദുത്വ വഴികൾ' എന്ന പുസ്തകത്തെ കുറിച്ച് പുരോഗമന കലാസാഹിത്യ...

അനധികൃത സ്വത്ത് സമ്പാദനം: ടോമിൻ ജെ. തച്ചങ്കരി കുറ്റക്കാരനെന്ന് കോടതി

തിരുവനന്തപുരം: സംസ്ഥാന പോലീസ് ഉപമേധാവിയായിരുന്ന ടോമിൻ ജെ. തച്ചങ്കരി ഔദ്യോഗിക പദവിയിലിരിക്കെ...

കശ്മീരില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ച്‌ സൈന്യം

ഉധംപൂര്‍: ജമ്മു കാശ്മീരിലെ ഉധംപൂർ ജില്ലയിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ വധിച്ച്‌...

സ്വര്‍ണവിലയില്‍ ഇടിവ്

തിരുവനന്തപുരം: കേരളത്തിലെ സ്വർണവിപണിയില്‍ ഇന്ന് വിലയിടിവ് രേഖപ്പെടുത്തി. പവന് 440 രൂപ...

സര്‍ക്കാര്‍ പണം നല്‍കിയില്ല; എ.ഐ കാമറകളുടെ പ്രവര്‍ത്തനം കെല്‍ട്രോണ്‍ നിര്‍ത്തി വെച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ റോഡുകളിലെ ഗതാഗത നിയമലംഘനങ്ങള്‍ കണ്ടെത്താനായി സ്ഥാപിച്ച നിർമ്മിത ബുദ്ധി...

സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി ബലംപ്രയോഗിച്ച് വിരലടയാളം പതിപ്പിച്ചെന്ന് ശശിധരൻ കർത്ത

കൊച്ചി: സിഎംആർഎൽ–എക്സാലോജിക് കേസുമായി ബന്ധപ്പെട്ട് മുന്‍ മുഖ്യമന്ത്രി പിണറായി വിജയനും മകള്‍...

ഗണേശ വിഗ്രഹ നിമജ്ജനത്തിനിടെ വൈദ്യുതാഘാതം; 18കാരനായ വിദ്യാർഥി മരിച്ചു

ബെംഗളൂരു: ഗണേശ വിഗ്രഹ നിമജ്ജനത്തിന് മുന്നോടിയായി പന്തലിലെ അലങ്കാര വിളക്കുകൾ അഴിച്ചുമാറ്റുന്നതിനിടെ...

Related Articles

Popular Categories