മുതലപ്പൊഴിയില്‍ വീണ്ടും അപകടം; പുലിമുട്ടിലേക്ക് ബാര്‍ജ് ഇടിച്ച്‌ കയറി

തിരുവനന്തപുരം: മുതലപ്പൊഴിയില്‍ ശക്തമായ തിരയില്‍പ്പെട്ട് പുലിമുട്ടിലേക്ക് ഇടിച്ചുകയറിയ കൂറ്റൻ ബാർജജ് അഴിമുഖത്ത് കുടുങ്ങിക്കിടക്കുന്നു. ജീവനക്കാരെ രക്ഷപ്പെടുത്തി. രാവിലെ പത്തരയോടെയാണ് അപകടം. വിഴിഞ്ഞത്തേക്ക് പുറപ്പെട്ട കൂറ്റൻ ബാർജ്ജ് അഴിമുഖത്തുണ്ടായ ശക്തമായ തിരയില്‍പ്പെടുകയായിരുന്നു. തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ട ബാർജ്ജ് പുലിമുട്ടിലേക്ക് ഇടിച്ചുകയറി.

ബാർജില്‍ ഉണ്ടായിരുന്ന അഞ്ചുജീവനക്കാരെ വടംക്കെട്ടിയാണ് പുറത്തെത്തിച്ചത്. അപകടത്തില്‍ രണ്ട് ജീവനക്കാർക്ക് പരുക്കേറ്റു. പരുക്കേറ്റ സാബിർ ഷൈക്ക്, സാദഅലിഗഞ്ചി എന്നീവരെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹരിന്ദ്ര റോയ്, മിനാജുല്‍ ഷൈക്ക്, മനുവാർ ഹുസൈൻ, എന്നിവർ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

അഴിമുഖത്ത് നിന്നും നീക്കുന്ന മണല്‍ പുറംകടലില്‍ നിക്ഷേപിക്കുന്നതിനായാണ് മാസങ്ങള്‍ക്ക് മുമ്പ് ബാർജ്ജ് മുതലപ്പൊഴിയില്‍ എത്തിച്ചത്. കാലാവസ്ഥ പ്രതികൂലമായതിനാല്‍ മണല്‍ നീക്കം നിലച്ചു. ഇതോടെയാണ് ബാർജ്ജ് വിഴിഞ്ഞത്തേക്ക് പുറപ്പെട്ടത്. അപകടത്തില്‍പ്പെട്ട ബാർജിനെ വേലിയേറ്റ സമയത്ത് കടലിലേക്ക് നീക്കാൻ സാധിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. അദാനി ഗ്രൂപ്പാണ് ബാർജ്ജ് മുതലപ്പൊഴിയില്‍ എത്തിച്ചത്.

TAGS : MUTHALAPOZHI | ACCIDENT
SUMMARY : Another accident in Mudalpozhi; The barge hit the embankment

Hot this week

ബലാത്സംഗകേസില്‍ എല്‍ദോസ് കുന്നപ്പിള്ളിയെ കോടതി വെറുതെവിട്ടു

കൊച്ചി: ബലാത്സംഗ കേസില്‍ പെരുമ്പാവൂര്‍ മുന്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിയെ വെറുതെ...

‘പാര്‍ട്ടി വിടാനൊരുങ്ങിയെന്ന് വ്യാജ പ്രചാരണം’; തൃശൂര്‍ റൂറല്‍ എസ്പിക്ക് പരാതി നല്‍കി ടി.എന്‍. പ്രതാപന്‍

തൃശൂര്‍: സോഷ്യല്‍ മീഡിയയിലൂടെയുള്ള വ്യക്തി അധിക്ഷേപത്തിനെതിരെ എഐസിസി സെക്രട്ടറി ടി.എന്‍.പ്രതാപന്‍ തൃശൂര്‍...

ദ്രാവിഡ ഭാഷാ വിവർത്തക അസോസിയേഷൻ വിവർത്തനപുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു

ബെംഗളൂരു: ദ്രാവിഡ ഭാഷാ ട്രാന്‍സിലേറ്റര്‍സ് അസോസിയേഷന്‍ വിവര്‍ത്തന പുരസ്‌കാരത്തിനായി അപേക്ഷകള്‍ ക്ഷണിച്ചു....

ചോറും മീനും 5 രൂപയ്ക്ക്; 400 കാന്റീനുകളുമായി ബംഗാൾ സർക്കാർ

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ പൊതുജനങ്ങൾക്ക് ആകര്‍ഷകമായ പദ്ധതികള്‍ പ്രഖ്യാപിച്ച് പശ്ചിമ ബംഗാള്‍...

20 വര്‍ഷത്തെ കാത്തിരിപ്പ്; അബ്ദുല്‍ റഹിം ജയില്‍ മോചിതനായി

റിയാദ്: സൗദിയിലെ ജയിലില്‍ ഏറെക്കാലമായി തടവിലായിരുന്ന അബ്ദുല്‍ റഹിം മോചിതനായി. മോചന...

പ്രധാനമന്ത്രി മോദിയുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി വി.ഡി. സതീശന്‍

ഡല്‍ഹി: കേരള മുഖ്യമന്ത്രി വിഡി സതീശന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചു....

സ്വര്‍ണക്കൊള്ള കേസ്: തന്ത്രിയുടെ ജാമ്യം റദ്ദാക്കാനാവില്ലെന്ന് ഹൈക്കോടതി

കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിലെ പ്രതികളിലൊരാളായ തന്ത്രി കണ്ഠര് രാജീവരുടെ ജാമ്യം...

പ്ലസ് ടു പരീക്ഷ ഫലം പ്രഖ്യാപിച്ചു; 77.97 ശതമാനം വിജയം

തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചു. 77.97 ആണ് വിജയ...

Related Articles

Popular Categories