ഡോ. സുഷമാശങ്കറിന് എസ്.എല്‍. ഭൈരപ്പ സാഹിത്യപുരസ്കാരം

ബെംഗളൂരു: കന്നഡ – മലയാളം എഴുത്തുകാരിയും വിവര്‍ത്തകിയുമായ ഡോ.സുഷമാശങ്കറിന് കര്‍ണാടക ‘അന്വേഷണെ സാംസ്‌കൃതിക അക്കാദമിയുടെ 2024-2025 ലെ എസ്.എല്‍. ഭൈരപ്പ സാഹിത്യ സംസ്ഥാന അവാര്‍ഡ്. ദ്രാവിഡ ഭാഷാ ജ്ഞാനപീഠ പ്രശസ്തി പുരസ്‌കൃത കൃതികളെക്കുറിച്ച് കന്നഡ ഭാഷയില്‍ ഗവേഷണം നടത്തി ഡോക്ടറേറ്റ് ബിരുദം നേടിയ ഏക മലയാളിയാണ് സുഷമ ശങ്കര്‍.

മലയാളത്തിന്റെ മഹാകവി അക്കിത്തത്തിന്റെ ഇടിഞ്ഞു പൊളിഞ്ഞ ലോകവും ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസവും, ഒ എന്‍ വി കുറുപ്പിന്റെ ഭൂമിക്ക് ഒരു ചരമഗീതം, അക്ഷരം കവിതാ സമാഹാരങ്ങളും ഇടശ്ശേരിയുടെ പൂതപ്പാട്ടും മലയാളത്തില്‍ നിന്നും കന്നഡയിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുള്ളവയില്‍ മുഖ്യ കൃതികള്‍. സുബ്രഹ്‌മണ്യ ഭാരതിയുടെ ‘കുയില്‍ പാട്ട് മഹാകാവ്യത്തിന്റെ ‘കുയില്‍ പാട്ട് ഒരു മതിപ്പീട്- എന്ന നാ സുബ്ബു റെഡ്ഡിയാര്‍ രചിച്ച ഗ്രന്ഥം തമിഴില്‍ നിന്നും, ഡോ.സി. നാരായണ റെഡ്ഡിയുടെ ഞ്ജാനപീഠ പ്രശസ്തി പുരസ്‌കൃത മഹാകാവ്യം ‘വിശ്വംഭര’ തെലുങ്കില്‍ നിന്നും മലയാളത്തിലേക്കും വിവര്‍ത്തനം ചെയ്തിട്ടുണ്ട്. ദ്രാവിഡ ഭാഷാ ട്രാന്‍സ്ലേറ്റേഴ്‌സ് അസോസിയേഷന്‍ സ്ഥാപക പ്രസിഡണ്ടായ സുഷമ ശങ്കര്‍.മലയാളം മിഷന്റെ കര്‍ണാടക ചാപ്റ്ററില്‍ അമ്മ മലയാളം എന്ന പഠനകേന്ദ്രം നടത്തിവരുന്നു. വര്‍ഷങ്ങളായി അന്യഭാഷക്കാര്‍ക്കായി കന്നഡയും സൗജന്യമായി പഠിപ്പിക്കുന്നുണ്ട്.

വൈറ്റ്ഫീല്‍ഡില്‍ 25 വര്‍ഷക്കാലമായി ശ്രീ സരസ്വതി എഡ്യൂക്കേഷന്‍ ട്രസ്റ്റ് എന്ന വിദ്യാഭ്യാസ സ്ഥാപനത്തിന്റെ മാനേജിംഗ് ട്രസ്റ്റിയായ സുഷമാ ശങ്കര്‍ ‘തൊദല്‍നുടി’ എന്ന കുട്ടികളുടെ കന്നഡ മാസികയുടെ പത്രാധിപരുമാണ്.
മാര്‍ച്ച് 2ന് രവീന്ദ്ര കലാക്ഷേത്രത്തില്‍ വച്ച് മുഖ്യമന്ത്രി അവാര്‍ഡ് നല്‍കുമെന്ന് അക്കാദമി സെക്രട്ടറി പദ്മജാ ജോയ്‌സ് അറിയിച്ചു.
<BR>
TAGS : DR. SUSHAMA SHANKAR | ART AND CULTURE
SUMMARY : Dr. SL Bhairappa Literary Award to Sushma Shankar

Hot this week

ലോകകപ്പില്‍ പന്തുതട്ടാന്‍ മലയാളി; ഖത്തർ ടീമിൽ തലശേരിക്കാരന്‍ തഹ്സിൻ മുഹമ്മദും

ദോഹ: ഫിഫ ലോകകപ്പിനുള്ള ഖത്തര്‍ ടീമില്‍ ഇടംനേടി മലയാളിയായ തഹ്‌സിന്‍ മുഹമ്മദ്....

സണ്ണി ജോസഫിന്റെ പേഴ്സണൽ സ്റ്റാഫിൽ ബന്ധുനിയമനം; അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായി സഹോദരി ഭർത്താവ്

കണ്ണൂര്‍: വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ പേഴ്‌സണല്‍ സ്റ്റാഫില്‍ ബന്ധു നിയമനം....

ബെംഗളുരു സ്റ്റേജ് ക്രാഫ്റ്റ് ക്രിയേഷൻ അമ്മമാരെ ആദരിച്ചു

ബെംഗളുരു: ബെംഗളുരു സ്റ്റേജ് ക്രാഫ്റ്റ് ക്രിയേഷൻ അമ്മമാരെ ആദരിച്ചു. സംഘടനയുടെ ഓഫീസില്‍...

കുംഭമേള വൈറല്‍ താരത്തിന്റെ വിവാഹം; മുൻ‌കൂര്‍ ജാമ്യഹര്‍ജിയില്‍ വിധി നാളെ

തിരുവനന്തപുരം: പ്രായപൂർത്തിയാകുന്നതിന് മുമ്പ് കുംഭമേള വൈറല്‍ താരത്തിന്റെ വിവാഹം നടത്തിയെന്ന പരാതിയില്‍...

മാസപ്പടി കേസില്‍ വീണ വിജയന് വെള്ളിയാഴ്ച വരെ നോട്ടീസ് അയക്കില്ലെന്ന് ഇഡി

കൊച്ചി: മാസപ്പടി കേസില്‍ വീണ വിജയന് ആശ്വാസമായ വിധിയാണ് പുറത്തുവന്നിരിക്കുന്നത്. വീണക്കെതിരായ...

അണ്ണാമലൈ ബിജെപിയില്‍ നിന്ന് രാജിവെച്ചു

ചെന്നൈ: ആറു വര്‍ഷത്തെ ബിജെപി ജീവിതത്തിന് തിരശീലയിട്ട് കെ അണ്ണാമലൈ. രാജി...

കണ്ണൂരില്‍ ദുരൂഹസാഹചര്യത്തില്‍ കാര്‍; ഉള്ളില്‍ രക്തക്കറ, സമീപത്ത് സ്‌ത്രീകളുടെയും കുട്ടികളുടെയും വസ്‌ത്രങ്ങള്‍

കണ്ണൂർ: കണ്ണൂർ പിലാത്തറ കോ-ഓപ്പറേറ്റീവ് കോളജിന് സമീപത്തെ ആളൊഴിഞ്ഞ പറമ്പില്‍ ആഡംബര...

ട്രൈബല്‍ സ്കൂളിലെ കുട്ടികള്‍ക്ക് മിഠായി മേശയില്‍ വിതറിയിട്ടു; ബിജെപി എംഎല്‍എ വി മുരളീധരനെതിരെ വിമര്‍ശനം

തിരുവനന്തപുരം: പ്രവേശനോത്സവത്തിനിടെ തിരുവനന്തപുരം കട്ടേല ട്രൈബല്‍ റസിഡൻഷ്യല്‍ സ്കൂളില്‍ വി.മുരളീധരൻ എംഎല്‍എ...

Related Articles

Popular Categories