തിളയ്ക്കുന്ന ബോയിലറിൽ വീണ് ഫാക്ടറി തൊഴിലാളി മരിച്ചു

0
102

ബെംഗളൂരു: തിളക്കുന്ന ബോയിലറിൽ വീണ് ഫാക്ടറി തൊഴിലാളി മരിച്ചു. ഹൊസപേട്ട് താലൂക്കിലെ ദാനാപൂരിൽ ആണ് സംഭവം നടന്നത്. ബി.എം.എം ഇസ്പാറ്റ് ലിമിറ്റഡ് യൂണിറ്റിലെ ബോയിലർ കുഴിയിൽ വീണ് കമലപുര നിവാസി നാഗരാജ് (39) ആണ് മരിച്ചത്. ബ്ലാസ്റ്റ് ഫർണസ് വിഭാഗത്തിൽ സ്ലാഗും മറ്റ് അനുബന്ധ വസ്തുക്കളും കൈകാര്യം ചെയ്യുന്ന ഓപറേറ്ററായി ജോലി ചെയ്തു വരികയായിരുന്നു നാഗരാജ്.

ചൂടുവെള്ളം നിറച്ച കുഴിയിലേക്ക് വഴുതിവീണ നാഗരാജിന് ശരീരമാസകലം ഗുരുതര പൊള്ളലേൽക്കുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ മരിയമ്മഹള്ളി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

TAGS: BENGALURU | ACCIDENT
SUMMARY: Factory worker dies after falling into boiler pit

LEAVE A REPLY

Please enter your comment!
Please enter your name here