വിസ്മയ കേസ്: പ്രതി കിരണ്‍ കുമാറിന് ജാമ്യം അനുവദിച്ച്‌ സുപ്രിംകോടതി ഉത്തരവ്

ന്യൂഡൽഹി: സ്ത്രീധനം ആവശ്യപ്പെട്ടുള്ള പീഡനത്തെ തുടര്‍ന്ന് നിലമേല്‍ സ്വദേശി വിസ്മയ ജീവനൊടുക്കിയെന്ന കേസില്‍ ഭര്‍ത്താവ് കിരണ്‍ കുമാറിന്റെ ശിക്ഷ സുപ്രിംകോടതി മരവിപ്പിച്ചു. കിരണ്‍കുമാറിന് കോടതി ജാമ്യവും നല്‍കി. വിസ്മയയുടെ മരണത്തില്‍ തനിക്കെതിരേ ആത്മഹത്യാ പ്രേരണാകുറ്റം നിലനില്‍ക്കില്ലെന്നും അതിനാല്‍ ശിക്ഷാവിധി മരവിപ്പിക്കണമെന്നും കാണിച്ച്‌ കിരണ്‍ കുമാര്‍ നല്‍കിയ അപ്പീലില്‍ ഹൈക്കോടതി തീരുമാനമെടുക്കാത്തതിനെ തുടര്‍ന്നാണ് സുപ്രിംകോടതിയെ സമീപിച്ചത്.

ഹൈക്കോടതി വിധി വരുന്നതു വരെയാണ് കിരണിന് ജാമ്യം അനുവദിച്ചത്. മാധ്യമങ്ങളോട് സംസാരിക്കാനോ അഭിമുഖം നല്‍കാന്‍ പാടില്ല തുടങ്ങിയ കര്‍ശന ഉപാധികളോടെയാണ് ജാമ്യം. കൊല്ലം പോരുവഴിയിലെ ഭര്‍തൃവീട്ടില്‍ 2021 ജൂണ്‍ 21നാണ് വിസ്മയയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്ത്രീധനമായി നല്‍കിയ കാറില്‍ തൃപ്തനല്ലാത്തതിനാലും വാഗ്ദാനം ചെയ്ത സ്വര്‍ണം ലഭിക്കാത്തതിനാലും ശാരീരികമായും മാനസികമായും പീഡിപ്പിച്ചു എന്നാണ് കേസ്.

വിസ്മയ മരിച്ച്‌ 11 മാസവും 2 ദിവസവും പൂര്‍ത്തിയായപ്പോള്‍ 4 മാസം നീണ്ട വിചാരണയ്ക്കു ശേഷം കിരണ്‍ കുമാര്‍ കുറ്റക്കാരനെന്നു കാട്ടി കൊല്ലം ജില്ലാ സെഷന്‍സ് കോടതി വിധി പറഞ്ഞു. പത്തു വര്‍ഷം തടവുശിക്ഷയാണ് കോടതി വിധിച്ചത്.

SUMMARY: Vismaya case: Supreme Court orders bail for accused Kiran Kumar

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

നേപ്പാള്‍ പ്രളയ ദുരന്തം; കാണാതായ മലയാളികളില്‍ ഇനി കണ്ടെത്താനുള്ളത് ഏഴ് പേരെ, 16 പേര്‍ കൂടി നാട്ടില്‍ തിരിച്ചെത്തി

തിരുവനന്തപുരം: നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തിൽ കാണാതായ എട്ട് മലയാളികളില്‍ ഒരാളെ കൂടി...

പൊതുസ്ഥലത്ത് പുകവലിച്ചതിനെ ചോദ്യം ചെയ്തതിനെ തുടർന്നുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിച്ചു; കേസിൽ 8 പേർക്ക് ജീവപര്യന്തം

ബെംഗളൂരു: പൊതുസ്ഥലത്ത് പുകവലിച്ചതിനെ ചോദ്യം ചെയ്തതിനെ തുടർന്നുണ്ടായ തർക്കത്തിനൊടുവിൽ യുവാവിനെ കൊലപ്പെടുത്തിയ...

ഇമ്രാൻ ഹാഷ്മിയുടെ ബെംഗളൂരു പരിപാടി മാറ്റിവച്ചു

ബെംഗളൂരു: ബോളിവുഡ് നടൻ ഇമ്രാൻ ഹാഷ്മിക്ക് ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ബെംഗളൂരുവിൽ നടത്താനിരുന്ന...

ലോക്‌നാഥ് ബെഹ്‌റ കൊച്ചി മെട്രോ എംഡി പദവി ഒഴിയുന്നു

കൊച്ചി; ലോക്നാഥ് ബെഹ്റ കൊച്ചി മെട്രോ എം.ഡി സ്ഥാനത്തുനിന്ന് മാറുന്നു. ഇദ്ദേഹത്തിന്റെ...

വിദ്യാരണ്യപുര പ്രസ്റ്റീജ് വില്ലാ ട്രീ ഓണാഘോഷം സെപ്റ്റംബർ 5,6 തീയതികളിൽ

ബെംഗളൂരു: വിദ്യാരണ്യപുര പ്രസ്റ്റീജ് വില്ലാ ട്രീ അപ്പാർട്ട്മെന്റിലെ ഓണാഘോഷം സെപ്റ്റംബർ 5,...

യൂട്യൂബര്‍ സ്വാലിഹ് വളാഞ്ചേരി അന്തരിച്ചു

മലപ്പുറം: പ്രമുഖ യൂട്യൂബർ സ്വാലിഹ് വളഞ്ചേരി അന്തരിച്ചു. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍...

സവാള വില കുതിക്കുന്നു

ഡല്‍ഹി: രാജ്യത്ത് സവാള വില കുത്തനെ ഉയരുന്നു. ഡല്‍ഹിയില്‍ ചില്ലറ വിപണിയില്‍...

Related Articles

Popular Categories